ബി ജെ പി നേതാവ് പ്രതിയായ പോക്സോ കേസ്, രാഷ്ട്രീയ -സാമൂഹിക -സാംസ്‌കാരിക -മാധ്യമ രംഗത്തെ 10 വനിതകൾ നിരാഹാരം ആരംഭിച്ചു

132

Sreeja Neyyattinkara

നിരാഹാരം ആരംഭിച്ചു

ബി ജെ പി നേതാവ് പദ്മരാജൻ പ്രതിയായ പോക്സോ കേസ് ,ക്രൈം ബ്രാഞ്ച് അടിയന്തിരമായി കോടതിയിൽ കുറ്റപത്രം സമർപ്പിക്കണം എന്നാവശ്യപ്പെട്ടുംപദ്മരാജൻ കുട്ടിയെ മറ്റൊരാൾക്ക് കൈമാറി എന്ന കുട്ടിയുടെ മാതാവിന്റെ പരാതിയിന്മേൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യണം എന്നാവശ്യപ്പെട്ടും കേരളത്തിലെ രാഷ്ട്രീയ -സാമൂഹിക -സാംസ്‌കാരിക -മാധ്യമ രംഗത്തെ 10 വനിതകൾ പ്രഖ്യാപിച്ച നിരാഹാരം ആരംഭിച്ചു…

1) രമ്യ ഹരിദാസ് എം പി
2) ലതികാ സുഭാഷ് ( സംസ്ഥാന പ്രസിഡന്റ് മഹിളാ കോൺഗ്രസ്)
3) അംബിക (എഡിറ്റർ മറുവാക്ക്)
4) ശ്രീജ നെയ്യാറ്റിൻകര ( ആക്ടിവിസ്റ്റ്)
5) അമ്മിണി കെ വയനാട് (സംസ്ഥാന പ്രസിഡന്റ് ആദിവാസി വനിതാ പ്രസ്ഥാനം)
6) അഡ്വ ഫാത്തിമ തഹ്‌ലിയ
( എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ്)
7) കെ കെ റൈഹാനത്ത് ( സംസ്ഥാന പ്രസിഡന്റ് വിമൺ ഇന്ത്യ മൂവ്മെന്റ്)
8) ജോളി ചിറയത്ത് (അഭിനേത്രി, ആക്ടിവിസ്റ്റ്)
9) പ്രമീള ഗോവിന്ദ് ( മാധ്യമ പ്രവർത്തക)
10) ലാലി പി എം ( സിനിമാ പ്രവർത്തക)

കൂടാതെ, കേരളത്തിലെ ആദിവാസി സമര നായിക സി കെ ജാനു, പെമ്പിളൈ ഒരുമൈ സമര നായിക ഗോമതി ഇടുക്കി , മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സോയ ജോസഫ് ആക്ടിവിസ്റ്റുമാരായ ബിന്ദു അമ്മിണി അഡ്വ കുക്കു ദേവകി,ദിയ സന, ബിന്ദു തങ്കം കല്യാണി തുടങ്ങിയ പ്രമുഖരുൾപ്പെടെ നിരവധി അനവധി മനുഷ്യരാണ് അവർ ഉള്ളയിടങ്ങളിൽ നിരാഹാരമനുഷ്‌ടിച്ചു കൊണ്ട് ഈ പോരാട്ടത്തിൽ പങ്കാളികളായിരിക്കുന്നത് ❤️രാവിലെ 6 മണി മുതൽ വൈകുന്നേരം 6മണി വരെയാണ് നിരാഹാരം.