ബി ജെ പി നേതാവ് പദ്മരാജൻ പ്രതിയായ പോക്സോ കേസിന്റെ കുറ്റപത്രത്തിലെ ദുർബല വകുപ്പുകൾ രൂപപ്പെട്ട വഴി ജനങ്ങളെ കൂടെ ബോധ്യപ്പെടുത്തണം ആഭ്യന്തര വകുപ്പ്

78

Sreeja Neyyattinkara

ബി ജെ പി നേതാവ് പദ്മരാജൻ പ്രതിയായ പോക്സോ കേസിന്റെ കുറ്റപത്രത്തിലെ ദുർബല വകുപ്പുകൾ രൂപപ്പെട്ട വഴി ജനങ്ങളെ കൂടെ ബോധ്യപ്പെടുത്തണം ആഭ്യന്തര വകുപ്പ് .എഫ് ഐ ആറിൽ പോക്സോ ചുമത്തിയ കേസിന്റെ കുറ്റപത്രം കോടതിയിൽ എത്തുമ്പോൾ പോക്സോ വകുപ്പുകൾ ഒഴിവായ വഴി ഏതാണ് ..?

പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ മൊഴിയുടേയും മെഡിക്കൽ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് എഫ് ഐ ആറിൽ ലോക്കൽ പോലീസ് പോക്സോ രജിസ്റ്റർ ചെയ്യപ്പെട്ടത്….ആ എഫ് ഐ ആർ മുന്നിൽ വച്ചിട്ടാണ് കീഴ്കോടതി പ്രതിക്ക് ജാമ്യം നിഷേധിച്ചത്…. തുടർന്ന് പ്രതി ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി അപ്പോഴേക്കും ആഭ്യന്തര വകുപ്പ് അന്വേഷണം ക്രൈം ബ്രാഞ്ചിന്‌ കൈമാറിയിരുന്നു…. ഹൈക്കോടതിയിലെത്തിയ ജാമ്യാപേക്ഷയിൻമേൽ വാദം നടക്കുമ്പോൾ പോലും പ്രോസിക്യൂട്ടറും ക്രൈം ബ്രാഞ്ചും കോടതിക്ക് മുന്നിൽ മെഡിക്കൽ റിപ്പോർട്ടും കുട്ടിയുടെ മൊഴിയും ചൂണ്ടിക്കാട്ടി പ്രതിക്ക് ജാമ്യം നൽകരുതെന്ന് വാദിച്ചു … അതേ തുടർന്ന് പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

പിന്നെങ്ങനെ കുറ്റപത്രത്തിൽ നിന്ന് പോക്സോ വകുപ്പുകൾ ഒഴിവാക്കപ്പെട്ടു?
കുറ്റപത്രത്തിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞത് കുട്ടിയുടെ മൊഴിയുടെ വൈരുദ്ധ്യം ക്രൈം ബ്രാഞ്ച് കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട് എന്നാണ് വൈരുദ്ധ്യം ഉണ്ടെങ്കിൽ പോലും പോക്സോ വകുപ്പ് ഇരയ്ക്ക് നൽകുന്ന ആനുകുല്യമാണത്…. കുഞ്ഞു മക്കളുടെ മൊഴി ഇടയ്ക്കിടെ മാറാം അതൊരു പ്രശ്നം അല്ലെന്ന ആനുകൂല്യം.ഈ കേസിലെ മൊഴിയിൽ കുട്ടി തീയതിയോ സമയമോ തെറ്റിച്ചിട്ടുണ്ടാകാം എന്നാൽ അപ്പോഴും പാപ്പൻമാഷ് തന്നെ ലൈംഗികമായി ഉപദ്രവിച്ചിരിക്കുന്നു എന്ന് തന്നെയാണ് കുട്ടിയുടെ വെളിപ്പെടുത്തൽ കുറ്റപത്രത്തിൽ പോക്സോ തെളിഞ്ഞിട്ടില്ല എന്ന് ക്രൈം ബ്രാഞ്ച് പറയുന്നത് പിന്നെ എന്തർത്ഥത്തിലാണ്…?

കുട്ടിക്ക് നേരെ ലൈംഗികാക്രമണം നടന്നിട്ടുണ്ടെന്ന് മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമാണ്…. ഏപ്രിൽ 14 ന് ഞാൻ അന്നത്തെ അന്വേഷണോദ്യോഗസ്ഥനായിരുന്ന ഡി വൈ എസ് പിയോട് ഫോണിൽ സംസാരിക്കുമ്പോൾ അദ്ദേഹം പറയുന്നുണ്ട് മെഡിക്കൽ റിപ്പോർട്ടിൽ ഫിംഗർ ഇഞ്ച്വറി രേഖപ്പെടുത്തിയിട്ടുണ്ടെന്ന്‌ ഫിംഗർ ഇഞ്ച്വറി എന്നാൽ റേപ്പ് തന്നെയാണ് അഥവാ റേപ്പ് കേസിൽ നിയമത്തിൽ പെനിട്രേഷൻ നിർബന്ധം ഇല്ല എന്ന് സാരം … അന്വേഷണം ക്രൈം ബ്രാഞ്ചിന്റെ പരിധിയിൽ വന്നശേഷം ഐ ജി ശ്രീജിത്തുമായും ഞാൻ ഫോണിൽ സംസാരിച്ചു അപ്പോഴും കുട്ടിക്ക് മേൽ വയലൻസ് നടന്നിട്ടുണ്ട് എന്ന് തന്നെ അദ്ദേഹം പറയുന്നുണ്ട് പിന്നെങ്ങനെ കുറ്റപത്രത്തിൽ പോക്സോ രേഖപ്പെടുത്താതെ പോയി…?

കോടതിയോട് തുടരന്വേഷണ ശേഷം റിപ്പോർട്ട് സമർപ്പിക്കാനുള്ള അനുമതി ക്രൈം ബ്രാഞ്ച് ആവശ്യപ്പെടുന്നുണ്ട്… അത് സാങ്കേതികമാണ് കുട്ടിയുടെ ബന്ധുക്കളെ ബോധ്യപ്പെടുത്താനുള്ള പോലീസ് തന്ത്രമാണ് … ഈ കേസ് അട്ടിമറിയപ്പെടും എന്നല്ല പറയാനുള്ളത് അട്ടിമറിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്നാണ് പറയാനുള്ളത്.എന്തിന് വേണ്ടി എന്ന ചോദ്യത്തിന് ഒറ്റ ഉത്തരം കേരളത്തിലെ ആഭ്യന്തര വകുപ്പിനെ സംഘ് പരിവാർ വിഴുങ്ങിയിരിക്കുന്നു.പദ്മരാജൻ കുട്ടിയെ രണ്ടാമതൊരാൾക്ക് കൈമാറി എന്ന കുട്ടിയുടെ മാതാവിന്റെ പരാതിയിന്മേൽ എഫ് ഐ ആർ പോലും രജിസ്റ്റർ ചെയ്യാത്ത പോലീസ് ഭാഷ്യങ്ങളെ ഇനിയും വിശ്വസിക്കാതെ ബന്ധുക്കൾ. എത്രയും വേഗം പുനരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുക…. അതേയുള്ളൂ ഏക വഴി…
സമരപോരാട്ടങ്ങൾക്കൊപ്പം മാത്രമല്ല നിയമപോരാട്ടങ്ങൾക്കും കൂടെയുണ്ടാകും .