ഇസ്‌ലാമോഫോബിയ വളർത്താനുള്ള ആസൂത്രിത ശ്രമം ആണ് ഈ ചിത്രം

0
152

Sreeja Neyyattinkara

ആ ചിത്രം ഒരു സംഘ് പരിവാർ ആസൂത്രിത പദ്ധതിയാണ്‌.അലി അക്ബർ കൃഷ്ണ വിഗ്രഹത്തോടൊപ്പം നായയെ ചേർത്ത് നിർത്തിയ ചിത്രം കാണുമ്പോൾ ട്രോളി രസിക്കാനല്ല തോന്നുന്നത്…. ഇതിനോടകം ഹിന്ദു സമൂഹത്തിൽ ആ ചിത്രം പടർത്തി വിട്ട ഇസ്‌ലാമോഫോബിയ എത്രത്തോളമുണ്ടെന്ന് ആലോചിച്ചിട്ടുണ്ടോ ? അലി അക്ബർ എന്ന മുസ്‌ലിം പേരിനെ സംഘ് പരിവാർ കേന്ദ്രങ്ങൾ മുസ്‌ലിം വെറുപ്പിന് വേണ്ടി രാഷ്ട്രീയമായി പ്രയോജനപ്പെടുത്തുകയാണ് .ശ്രീ കൃഷ്ണനെന്ന ജനകീയ ദൈവം ഹിന്ദു വിശ്വാസികളല്ലാത്ത മനുഷ്യരുടെ മനസ്സിൽ പോലും പ്രേമാർദ്രമായി പതിഞ്ഞു കിടക്കുന്ന ഒന്നാണ് എന്നിരിക്കെ ഹിന്ദു മത വിശ്വാസികളുടെ കാര്യം പറയണോ.

അവർ ഈ ചിത്രം കാണുമ്പോൾ, ആ ചിത്രത്തിലെ അലി അക്ബർ എന്ന പേര് കാണുമ്പോൾ എന്താണ് ചിന്തിക്കുക? പ്രാദേശിക വാട്സ്ആപ് ഗ്രൂപ്പുകളിലൂടെ തീ പോലെ പടർന്നു കൊണ്ടിരിക്കുകയാണ് ആ ചിത്രം…. അലി അക്ബറിനെ, അയാളുടെ രാഷ്ട്രീയത്തെ എത്ര പേർക്കറിയാം അതറിയുന്നവർ പോലും ഈ ചെയ്തിയെ ന്യായീകരിക്കുമോ…?
ശബരിമല കയറാൻ പോയ രഹ്ന ഫാത്തിമയെ സംഘ് പരിവാർ രാഷ്ട്രീയമായി എങ്ങനെ പ്രയോജനപ്പെടുത്തി എന്ന് നമുക്കറിയാം രഹ്ന എങ്ങാനും അന്ന് മല ചവിട്ടിയിരുന്നെങ്കിൽ എന്ന് ആലോചിക്കുമ്പോൾ തന്നെ വിറയൽ അനുഭവപ്പെടും .

ഇവിടെ അലി അക്ബറിന്റെ ചിത്രം ഇസ്‌ലാമോഫോബിയ വളർത്താൻ സംഘ് പരിവാറിന് കിട്ടിയ നല്ലൊരു ആയുധമാണ്…. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇതിനോടകം പ്രചരിപ്പിക്കപ്പെട്ട ആ ഫോട്ടോയിലെ മുസ്‌ലിം പേരുകാരനെ മാത്രേ ജനം കാണൂ .എത്ര പ്രയാസ രഹിതമായാണ് സംഘ് പരിവാർ അവരുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കുന്നത് എന്ന് നോക്കൂ.വരാൻ പോകുന്നത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പാണ് പ്രാദേശിക തലങ്ങളിൽ ആ ചിത്രം എങ്ങനെയാണ്‌ ബി ജെ പി രാഷ്ട്രീയമായി ഉപയോഗിക്കുന്നതെന്ന് നോക്കിക്കോളൂ.മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ അമ്പല നടയിൽ മലമൂത്ര വിസർജ്ജനം നടത്തിയ, പശുക്കുട്ടിയെ കൊന്നിട്ട, അമ്പലത്തിനുള്ളിലെ വിഗ്രഹം തകർത്തു കളഞ്ഞ അതൊക്കെ മുസ്ലീങ്ങളുടെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിച്ച സംഘ്പരിവാറിന് അലി അക്ബറിനെ കൊണ്ട് ശ്രീകൃഷ്ണ വിഗ്രഹത്തിൽ ചേർന്നു നിൽക്കുന്ന നായയുടെ ചിത്രം എടുപ്പിക്കാൻ ഒട്ടും പ്രയാസമുണ്ടാകില്ല.

ചിത്രങ്ങൾ രാഷ്ട്രീയമായി ഉപയോഗിക്കപ്പെടുന്ന കാലമാണിത്.ആ ചിത്രം ഒരു സംഘ് പരിവാർ ആസൂത്രിത പദ്ധതിയാണ്‌. ട്രോളാൻ പോലും നമ്മൾ ആ ചിത്രം ഉപയോഗിക്കാതിരിക്കുക.ഫേസ് ബുക്കിൽ പ്രതികരിക്കുന്നവർ ആ ചിത്രം ഒഴിവാക്കി പ്രതികരിക്കുക നമ്മളിലൂടെ ആ ചിത്രം പ്രചരിപ്പിക്കപെടാതിരിക്കാൻ ശ്രദ്ധിക്കുക.