fbpx
Connect with us

feminism

ഞാനടങ്ങുന്ന സ്വത്വ ബോധമുള്ള സ്ത്രീകളെയാണ് ജട്ടി നായർ അപമാനിച്ചത്

സ്ത്രീകൾ നടത്തിയത് രാഷ്ട്രീയ പ്രതിരോധമാണ് അഥവാ കെടുകാര്യസ്ഥത പൂണ്ട ആഭ്യന്തര വകുപ്പിനെതിരെയുള്ള പ്രതികരണം കൂടെയായിരുന്നു അത്

 289 total views

Published

on

Sreeja Neyyattinkara

ജട്ടി നായർക്ക് നേരെ പെണ്ണുങ്ങൾ നടത്തിയ പ്രതിരോധത്തെ കുറിച്ചാണ് …

സ്ത്രീകൾ നടത്തിയത് രാഷ്ട്രീയ പ്രതിരോധമാണ് അഥവാ കെടുകാര്യസ്ഥത പൂണ്ട ആഭ്യന്തര വകുപ്പിനെതിരെയുള്ള പ്രതികരണം കൂടെയായിരുന്നു അത്…. അതുകൊണ്ടു തന്നെ ഭാഗ്യ ലക്ഷ്മി, ദിയ സന, ശ്രീലക്ഷമി അറയ്ക്കൽ എന്നിവരെ നിരുപാധികം പിന്തുണക്കുന്നു… ഈ കേസിന്റെ അങ്ങേയറ്റം വരെ അവർക്കൊപ്പം ഉണ്ടാകും എന്ന് അറിയിക്കുന്നു…

Image may contain: 3 people

ലോകം കണ്ട തികഞ്ഞ അഹിംസാവാദിയായിരുന്നു ഗാന്ധി എന്ന കാര്യത്തിൽ ആർക്കും തർക്കമില്ലല്ലോ… നോൺ വയലൻസിന്റെ വക്താവായിരുന്നു അദ്ദേഹം…. ആ ഗാന്ധി നവഖാലിയിലെ സ്ത്രീകൾക്ക്.നൽകുന്നൊരു ഉപദേശമുണ്ട് ചരിത്രത്തിൽ… നിങ്ങളെ അപമാനിക്കാൻ വരുന്നവരെ പല്ലും നഖവും കൊണ്ട് നേരിടുക … തീർന്നില്ല ഗാന്ധി മറ്റൊന്ന് കൂടെ പറഞ്ഞു ഓരോ സ്ത്രീയും അവളുടെ അരയിൽ മൂർച്ചയുള്ള കത്തികരുതുക .. ശ്രദ്ധിക്കുക ഒരു കവിളത്തടിച്ചാൽ മറു കവിൾ കാണിച്ചു കൊടുക്കുക എന്ന യേശുവിന്റെ നിലപാടിനോട് ചേർന്ന് നിൽക്കുന്ന ഗാന്ധി സ്ത്രീകളോട് ആയുധമടക്കം കരുതാൻ പറഞ്ഞ തെന്തിനാണെന്നറിയുമോ?
പ്രതിരോധമെന്ന രാഷ്ട്രീയമാണത് അത് വയലൻസല്ല എന്നർത്ഥം പ്രിവിലേജുകൾക്ക് മുകളിൽ കയറി നിന്നുകൊണ്ട് അൺ പ്രിവിലേജ്ഡ് ആയ മനുഷ്യരോട് അക്രമി നടത്തുന്ന ആക്രമണങ്ങളേയും അപമാനങ്ങളേയും പ്രതിരോധിക്കുക… നവോത്ഥാന ചരിത്രത്തിൽ പലയിടത്തും അധസ്ഥിത ജനവിഭാഗത്തിന്റെ ആ പ്രതിരോധം ദൃശ്യമാണ്… നിയമപാലകർ അരക്ഷിതാവസ്ഥ യിലേക്ക് വലിച്ചെറിഞ്ഞപ്പോൾ നടത്തിയ പ്രതിരോധമാണ്‌ ഇന്നലെ ഭാഗ്യലക്ഷ്മിയിലും ദിയയിലും ശ്രീലക്ഷ്മിയിലും കണ്ടത് അതിനെ ആൾക്കൂട്ട ആക്രമണങ്ങളോടുപമിക്കുന്ന രാഷ്ട്രീയ സിദ്ധാന്തം ഉണ്ടല്ലോ ആ സിദ്ധാന്തം ഒട്ടും നിഷ്കളങ്കമല്ല തന്നെ…

ഇന്നലെ ഭാഗ്യലക്ഷ്മി ചേച്ചി മീഡിയയോട് സംസാരിക്കുന്നൊരു രംഗമുണ്ട് അപമാനഭാരത്താൽ ഉറങ്ങാൻ കഴിയാത്ത രാത്രികളെ കുറിച്ചായിരുന്നു അത്… അങ്ങനൊരവസ്ഥയിലൂടെ കടന്നുപോകുന്ന സ്ത്രീകൾക്കേ അറിയൂ ആ വേദന.. ആത്മാഭിമാനത്തെ മുറിവേൽപ്പിക്കുന്ന ആൺ വർഗങ്ങളുടെ ഇരകളായി പെണ്ണുങ്ങൾ എത്രകാലം ജീവിക്കണം.. ? രാഷ്ട്രീയ നിലപാടുകളുടെ പേരിൽ മാത്രം നിരന്തരം പൊള്ളിയടരുന്ന ഒരു സ്ത്രീയാണ് ഞാൻ കഴിഞ്ഞൊരു മാസക്കാലത്തെ എത്ര രാവുകൾ തുടർച്ചയായി എനിക്ക് ഉറക്കം നഷ്‌ടപ്പെട്ടിരിക്കുന്നു… എന്റെ ഫോട്ടോയിൽ ഫോൺ നമ്പറും എഴുതി ഞരമ്പുരോഗികളായ ആൺകൂട്ടങ്ങളുടെ ഇടയിലേക്കെന്റെ ആത്മാഭിമാനത്തെ വലിച്ചെറിഞ്ഞപ്പോൾ എനിക്ക് മാത്രം അവകാശപ്പെട്ട എന്റെ ശരീരത്തിന് വിലയിട്ട് എന്റെ ഫോണിലേക്ക് വന്ന കാളുകളും മെസേജുകളും എത്രമാത്രം എന്നെ അപമാനിക്കുന്നതായിരുന്നു എന്ന് വാക്കുകൾ കൊണ്ടടയാളപ്പെടുത്താനാകില്ല… ഫേസ് ബുക്ക് ഉപയോഗിക്കാൻ തുടങ്ങിയ കാലം മുതൽ ഞാൻ നേരിട്ടുകൊണ്ടിരിക്കുന്ന സൈബർ ആക്രമണത്തിന് കണക്കില്ല… ഏറ്റവും ഒടുവിൽ ബി ജെ പി ഇടുക്കി ജില്ലാ പ്രസിഡന്റിനെതിരെയടക്കം പത്തൊൻപതു പരാതികളാണ് ഞാൻ കേരള പൊലീസിന് നൽകിയത്….

എന്റെ പൊതുപ്രവർത്തന വഴിയിൽ ഈ നിമിഷം വരെ നേരിട്ടെന്റെ നേരെ നീണ്ട ഒരു ആൺ കരത്തേയും ഞാൻ വെറുതെ വിട്ട ചരിത്രമില്ല…. കാലങ്ങളായി രാപകൽ വ്യത്യാസമില്ലാതെ യാത്ര ചെയ്യുന്ന ഒരു സ്ത്രീയാണ് ഞാൻ… എന്റെ നേർക്കു നീളുന്ന അനാവശ്യ നോട്ടത്തെ പോലും ഞാൻ വെറുതെ വിടാറില്ല… ശരീരത്തിൽ കൈവയ്ക്കുന്നവനെ സകല ശക്തിയും ഉപയോഗിച്ച് ചെകിട്ടത്ത് ആഞ്ഞടിച്ചിട്ടുണ്ട്, ഷർട്ട് വലിച്ചു കീറിയിട്ടുണ്ട്, കടിച്ചിട്ടുണ്ട് …ഒരു പുസ്തകം എഴുതാനുള്ളത്രയും അനുഭവങ്ങൾ ആൺ പാഴുകൾ സമ്മാനിച്ചിട്ടുണ്ട്… ഫേസ് ബുക്കിലൂടെ എന്റെ സ്വത്വത്തെ അപമാനിച്ച എതേലും ഒരുത്തനെ ഞാൻ നേരിട്ട് കണ്ടാൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ കല്ലെടുത്തെറിയുകയോ കാർക്കിച്ചു തുപ്പുകയോ എങ്കിലും ചെയ്യുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട…എന്റെ രാഷ്ട്രീയ പ്രതിരോധമാണത്… വെൽഫെയർ പാർട്ടിയിൽ നിന്നിറങ്ങാനുള്ള തീരുമാനം എടുക്കാനുള്ള കാരണങ്ങളിൽ പ്രധാനം അപമാനിതയായി ഞാൻ പൊള്ളിയടർന്നതാണ് … ഒൻപതു വർഷത്തെ പാർട്ടി പ്രവർത്തനം ഓർത്ത് വേദനിച്ചതും അതേ കാരണം കൊണ്ടായിരുന്നു

Advertisement

പാലത്തായി വിഷയത്തിൽ ഇടപെട്ടതിനെ തുടർന്നുണ്ടായ സമാനതകളില്ലാതെ ഇളകി വന്ന സംഘ് സൈബർ വേട്ടയിൽ ഞാൻ നൊന്തു നീറിക്കൊണ്ടിരിക്കുമ്പോഴാണ് അടുത്ത നുണ വ്യാപിക്കുന്നത് തൃശൂർ സ്വദേശിയായ ഒരു ഡി വൈ എഫ് ഐ പ്രവർത്തകൻ പോക്സോ കേസിൽ അറസ്റ്റിലായെന്നും അയാളെ എന്റെ വീടിനുള്ളിൽ നിന്നാണ് പിടികൂടിയതെന്നുമുള്ള നുണയ്ക്കൊപ്പം എന്റെയും അയാളുടേയും ഫോട്ടോ ചേർത്ത് വ്യാപകമായ സംഘ് പരിവാറിന്റെ പ്രചാരണം… പരാതി കൊടുത്തു.. ഒരു പ്രയോജനവുമില്ല ഒടുവിൽ ഗതികെട്ട് ഞാൻ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു… നീതി കിട്ടിയില്ലെങ്കിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടു പടിക്കൽ വന്നിരിക്കുമെന്ന്… വെൽഫെയർ പാർട്ടി എനിക്ക് നൽകിയ സസ്‌പെൻഷൻ ലെറ്റർ ഞാൻ പോസ്റ്റ് ചെയ്തത് നിങ്ങൾ കണ്ടിട്ടുണ്ടാകും അതിൽ എന്നെ സസ്പെൻഡ് ചെയ്യാനുള്ള കാരണങ്ങളിൽ ഒന്ന് ആത്മാഭിമാനം മുറിവേറ്റ് ഒരു ഗതിയും പരഗതിയുമില്ലാതെ ഞാൻ നടത്തിയ തീയതി പോലും തീരുമാനിക്കാത്ത ഈ പ്രഖ്യാപനം ആണ്… ആ പ്രഖ്യാപനം നടത്തിയതിനെ തുടർന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം എനിക്കയച്ച വാട്സ്ആപ് മെസേജുകൾ കേൾക്കുകയും വായിക്കുകയും ചെയ്ത നിമിഷത്തിൽ തന്നെ പുറത്തേക്ക് എന്ന ആലോചനയിലേക്ക് ഞാൻ എത്തിയതാണ്… പൊതുയിടത്തിൽ സ്ത്രീത്വത്തിന് അപമാനമേറ്റ് നിൽക്കുമ്പോൾ ഞാൻ എന്ന പാർട്ടി നേതാവിനെ കുറിച്ചല്ല ഞാൻ ചിന്തിക്കുക ക്ഷതമേറ്റ ആത്മാഭിമാനത്തെ കുറിച്ചാണ്…. എന്തിന് സൈബറാക്രമണത്തിൽ പെട്ട് ഞാൻ പിടയുമ്പോൾ എനിക്ക് പിന്തുണ നൽകിയ ആബിദ് അടക്കമുള്ളവരുടെ ഫേസ്‌ബുക്ക് പോസ്റ്റുകൾക്ക് ഞാൻ പാർട്ടിയ്ക്ക് വിശദീകരണം കൊടുക്കേണ്ട അവസ്ഥ വരെയെത്തി…

മുറിവേറ്റ് പിടയുന്ന പെണ്ണിന്റെ സ്വത്വം അവൾക്കല്ലാതെ മറ്റാർക്കും പ്രധാനമല്ല കൂട്ടരേ… ആ പിടച്ചിൽ നന്നായറിയുന്ന എനിക്ക് ജട്ടി നായരെ കയ്യേറ്റം ചെയ്ത പെണ്ണുങ്ങൾക്കൊപ്പം നിൽക്കാതിരിക്കാൻ കഴിയില്ല. പിന്നെ തെറി വിളിയുടെ രാഷ്ട്രീയത്തെ കുറിച്ച് ക്ലാസെടുക്കുന്നവരോടാണ് തെറികളിൽ ഭൂരിഭാഗവും സ്ത്രീ വിരുദ്ധവും ദലിത് വിരുദ്ധവുമാണ്‌ അതുകൊണ്ടുതന്നെ അതാരും വിളിക്കാൻ പാടുള്ളതല്ല എന്ന നിലപാടുകാരിയാണ് ഞാൻ… എന്നാൽ ഇന്നലെ വരെ ആണിടങ്ങൾ യഥേഷ്‌ടം വാരിപ്പുണർന്നിരുന്ന തെറി മൂന്നു പെണ്ണുങ്ങൾ മലയാളി ആൺ പൊതു ബോധത്തിന്റെ മുഖത്തേക്ക് നോക്കി വിളിക്കുമ്പോൾ യ്യോ പെണ്ണുങ്ങൾ ഇങ്ങനെയൊക്കെ വിളിക്കാമോ എന്ന് ചോദിച്ചാൽ പോയി പണി നോക്കാൻ പറയും ആത്മാഭിമാനത്തിന് പൊള്ളലേൽപിച്ചവന് ‘ഉണ്ണീ വാ വാവോ’ പാടി കൊടുക്കാനല്ല പെണ്ണുങ്ങൾ അവിടേക്ക് കയറി ചെന്നത്…

ഈ പെണ്ണുങ്ങൾ പാലത്തായിയിൽ ഇടപെട്ടോ വാളയാറിൽ ഇടപെട്ടോ എന്ന് ചോദിക്കുന്നവരോടാണ്… ദിയയും ശ്രീലക്ഷ്‌മിയും പാലത്തായി കുഞ്ഞിന്റെ നീതിക്കായി സുൽഫത്ത് ചേച്ചിയും അംബികേച്ചിയും ഞാനും ചേർന്ന് സംഘടിപ്പിച്ച നിരാഹാര സമരത്തിൽ വരെ പങ്കു ചേർന്നവരാണ് ലോക് ഡൗൺ കാലത്ത് നടന്ന നിരവധി സോഷ്യൽ മീഡിയാ പ്രതിഷേധങ്ങളിൽ സജീവമായി പങ്കെടുത്തവരാണ്… കത്വ പെൺകുട്ടിക്ക് വേണ്ടി കേരളത്തിലെ രാഷ്ട്രീയ – സാമൂഹിക – സാംസ്‌കാരിക – മാധ്യമ രംഗത്തെ വനിതകളെ പങ്കെടുപ്പിച്ചു കൊണ്ട് തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കൽ ഞാൻ സംഘടിപ്പിച്ച ഉപവാസ സമരത്തിലേക്ക് എന്നെ എന്ത് കൊണ്ട് വിളിച്ചില്ല എന്ന ചോദ്യവുമായി എന്റെ നേർക്ക് പാഞ്ഞു വന്ന ദിയയെ ഞാൻ ഇന്നും ഓർക്കുന്നു.. ഇതൊന്നും ആൺകൂട്ടങ്ങളെ ബോധിപ്പിക്കാനല്ല അവരവരുടെ രാഷ്ട്രീയ ബോധ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊതു പ്രവർത്തകയായ ഓരോ സ്ത്രീയും രാഷ്ട്രീയ വിഷയങ്ങളിൽ പ്രതികരിക്കുന്നത്… അവരെ ഓഡിറ്റ് ചെയ്യാൻ ഇറങ്ങി പുറപ്പെടും മുൻപ് ഓഡിറ്റ് ചെയ്യുന്നവർ ഈ വിഷയത്തിലൊക്കെ എന്ത് ചെയ്‌തിട്ടുണ്ട്‌ എന്നും സ്വന്തം വീട്ടിലെ പെണ്ണുങ്ങളെ ഇങ്ങനെ ഓഡിറ്റ് ചെയ്‌തിട്ടുണ്ടോ എന്നും ഉറപ്പു വരുത്തണം…

ഇനി സർക്കാരിനോട് പറയാനുള്ളത് ജട്ടി നായരെ പെണ്ണുങ്ങൾ പ്രതിരോധിച്ചത് സൈബർ പരാതികളിന്മേൽ കേരള പോലീസിന്റെ കെടുകാര്യസ്ഥത ഒന്ന് കൊണ്ട് മാത്രമാണ് … ശക്തമായ സൈബർ നിയമം കൊണ്ട് വരാൻ സർക്കാർ സന്നദ്ധമാകേണ്ടതുണ്ട്… പ്രതികളെ മാതൃകാപരമായി ശിക്ഷിക്കാൻ കഴിയണം… അല്ലാത്ത പക്ഷം ഈ കയ്യേറ്റങ്ങൾ ആവർത്തിക്കുക തന്നെ ചെയ്യും..
ഭാഗ്യലക്ഷ്മി, ദിയസന, ശ്രീലക്ഷ്മി അറയ്ക്കൽ ഇവർക്കൊപ്പം നിൽക്കുക എന്നത് എന്റെ രാഷ്ട്രീയ ഉത്തരവാദിത്തമാണ്.. കാരണം ഞാനടങ്ങുന്ന സ്വത്വ ബോധമുള്ള സ്ത്രീകളെയാണ് ജട്ടി നായർ അപമാനിച്ചത്….

Advertisement

 290 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment38 mins ago

പൊന്നിയിൻ സെൽവൻ, ജയറാമിനെക്കാൾ പ്രതിഫലം ഐശ്വര്യ ലക്ഷ്മിക്ക്

Entertainment52 mins ago

മരത്തിലിടിച്ച കാറിലിരുന്ന് ചായകുടിക്കുന്ന മമ്മൂട്ടി

condolence1 hour ago

“എന്തിനാണ് അറ്റ്ലസ് രാമചന്ദ്രൻ മരിച്ചെന്നു കേട്ടപ്പോൾ ഞാൻ കരഞ്ഞത് “? കുറിപ്പ്

Entertainment2 hours ago

ബാല എലിസബത്തുമായും പിണങ്ങിയോ ? അഭ്യൂഹങ്ങൾ ശക്തം

Entertainment3 hours ago

സത്യം പറഞ്ഞാ ഈ പടത്തിൽ ഏറ്റവും പേടി സുരേഷേട്ടന്റെ കഥാപാത്രം ആയിരുന്നു

Entertainment5 hours ago

രാമായണം അടിസ്‌ഥാനമാക്കി എഴുതപ്പെട്ട ഏതെങ്കിലും നോവൽ സിനിമയായി കാണണം എന്നാഗ്രഹമുണ്ടെങ്കിൽ അതിതാണ്

Entertainment5 hours ago

ന്യൂ ജേഴ്സിയിലെ മലയാളകളെ ജാതിമതഭേദമന്യ ഒരുമിച്ച് നൃത്തം ചെയ്യിച്ച ഒരു പരിപാടിയായിരുന്നു അത്

Entertainment5 hours ago

ഹോട്ട് സ്റ്റാറിൽ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന “തീർപ്പ്” എന്ന അത്യന്താധുനിക ഡ്രാമ കണ്ടപ്പോൾ ശ്രീ. മാധവൻ മുകേഷിനോട് പറഞ്ഞ ആ ഡയലോഗാണ് ഓർമ്മ വന്നത്

Entertainment6 hours ago

മലയാളത്തിലെ ഒരുമാതിരി എല്ലാ ഗായകരെയും വച്ച് പാടിച്ചിട്ടുള്ള കാക്കിക്കുള്ളിലെ സംഗീതസംവിധായകനാണ് ടോമിൻ തച്ചങ്കരി ഐപിഎസ്

condolence6 hours ago

ഒരു തോറ്റുപോയ കച്ചവടക്കാരനാണ് അറ്റ്ലസ് രാമചന്ദ്രൻ, ആദരാഞ്ജലികൾ

Entertainment6 hours ago

നിങ്ങളുടെ സുഹൃത്ത് നിങ്ങളുടെ പ്രണയം തകർത്തത് നിങ്ങളോടുള്ള പ്രണയം കൊണ്ടെന്നറിഞ്ഞാൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും ?

Entertainment16 hours ago

സംവിധായകന്റെ പേര് നോക്കി മലയാളി തീയേറ്ററിൽ കയറാൻ തുടങ്ങിയതിന് കാരണഭൂതനായ മാസ്റ്റർ ടെക്നീഷ്യൻ ഐ.വി.ശശി വിടവാങ്ങിയിട്ട് ഇന്ന് നാല് വർഷം

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment6 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment5 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment17 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment19 hours ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment2 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment2 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment3 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment3 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment4 days ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment5 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment5 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Advertisement
Translate »