മെൻസ് റൈറ്റ് അസോസിയേഷൻ ശ്രീലക്ഷ്മിക്കെതിരെ കൊടുത്ത പാതിയുടെ എഫ് ഐ ആർ വായിച്ചാൽ ചിരിച്ചു ചാകും

222

Sreeja Neyyattinkara

ശ്രീലക്ഷ്മി അറയ്ക്കലിനെതിരെ Sreelakshmi Arackal ഏതോ മെൻസ് റൈറ്റ് അസോസിയേഷൻ നൽകിയ പരാതിയിന്മേൽ കേരള പോലീസ് കേസെടുത്തിരിക്കുകയാണ്.എഫ് ഐ ആർ കണ്ടാൽ ചിരിച്ചു ചാകും പ്രതി ശ്രീലക്ഷ്മി തന്റെ ലൈംഗിക ചിന്തകളും വികാരങ്ങളും സാമൂഹ്യ മാധ്യമത്തിലൂടെ പൊതു ജനങ്ങൾക്കിടയിൽ പ്രചരിപ്പിച്ച് കാമവികാരം ഉണർത്തിയത്രെ….
ഒരു സ്ത്രീ തന്റെ ലൈംഗിക ചിന്തകളെ കുറിച്ച് സംസാരിക്കുമ്പോൾ ഉണർന്ന കാമവും പച്ചത്തെറികളുമായി അവിടേക്ക് ഓടിക്കൂടുന്ന പുരുഷന്മാരല്ല തെറ്റുകാർ ലൈംഗികതയെ കുറിച്ച് സംസാരിക്കുന്ന സ്ത്രീയാണ് തെറ്റുകാരി ആഹാ എന്ത് നല്ല ബോധം…

എന്റെ ചോദ്യം ഇതാണ് ശ്രീലക്ഷ്മി സ്ഥിരമായി ലൈവിൽ വരുന്ന ഒരു സ്ത്രീയാണ്… അവിടെയവർ വൈബ്രെറ്ററിനെ കുറിച്ചും സ്വയം ഭോഗത്തെ കുറിച്ചും സംസാരിക്കുന്നത് ഇതാദ്യമല്ല എത്രയോ മുൻപു മുതൽ അവർ സംസാരിച്ചു തുടങ്ങിയിട്ടുണ്ട്… അപ്പോഴൊന്നും തോന്നാത്ത അസ്വസ്ഥതയും ആർഷ ഭാരത സംസ്കാര ബോധവും, ഫെമിനിസ്റ്റുകളെ ആഭാസത്തരം വിളിച്ചു പറഞ്ഞ വിജയ് പി നായർ ക്കെതിരെ ശ്രീലക്ഷ്മിയടക്കമുള്ള മൂന്ന്‌ പെണ്ണുങ്ങൾ പ്രതിരോധം ഉയർത്തിയപ്പോൾ പെട്ടന്നെവിടെ നിന്നുണ്ടായി? അതുവരെ മെൻസ് റൈറ്റ് അസോസിയേഷൻ എവിടെയായിരുന്നു? നായരുടെ ചെകിട്ടത്ത്‌ പതിഞ്ഞ കൈ സ്വന്തം ചെകിട്ടത്താണ് പതിഞ്ഞത് എന്ന് മനസ്സിലായ പുരുഷന്മാരാണോ ഈ മെൻസ് റൈറ്റ് അസോസിയേഷനിലുള്ളിൽ അംഗത്വം എടുത്തിരിക്കുന്നത്?

ജട്ടി നായരും കൂട്ടാളികളും സ്ത്രീകളെ ലൈംഗികാരോപണം നടത്തിയും സ്ത്രീകളുടെ സ്വകാര്യതയിൽ ഒളിഞ്ഞു നോക്കിയും ഓടുമ്പോൾ അതിലൊന്നും കുഴപ്പം കാണാത്ത സ്ത്രീ വിരുദ്ധ പൊതുബോധം തന്റെ ലൈംഗിക ചിന്തകൾ ആരെയും ഭയക്കാതെ തുറന്നു പറയുന്ന ശ്രീലക്ഷ്മിയെ കാണുമ്പോൾ അസ്വസ്ഥപ്പെടുന്നതെന്തിന്? ഇതിലേതാണ് ക്രിമിനൽ കുറ്റകൃത്യം? ശ്രീക്ഷ്മിക്കെതിരെ കേസെടുക്കാൻ എന്ത് മണ്ണാങ്കട്ടയാണുള്ളത്? സ്വയം ഭോഗത്തെ കുറിച്ച് നിരന്തരം ശാസ്ത്രീയമായി സംസാരിച്ചു കൊണ്ടിരിക്കുന്ന ഒരു സ്ത്രീയുടെ ഫേസ്‌ബുക്ക് വാളിൽ വന്ന്‌ അവരോട് അങ്ങേയറ്റം ആഭാസകരമായ ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഉരുളയ്ക്കുപ്പേരി പോലെയുള്ള അവരുടെ മറുപടി എഡിറ്റ് ചെയ്ത് യൂടൂബിലിടുന്ന ക്രിമിനലുകളാണോ പ്രശ്നം ശ്രീലക്ഷ്മിയാണോ പ്രശ്നം?
മെൻസ് റൈറ്റ് അസോസിയേഷനുമായി ഇറങ്ങിയ അരജട്ടി വാദികളോടൊരു ചോദ്യം നിങ്ങൾ എന്ത് അവകാശത്തിന്‌ വേണ്ടിയാണ് പൊരുതുന്നത് ? യൂടൂബിലൂടെ പെണ്ണുങ്ങളെ തോന്ന്യാസം പറഞ്ഞു കിട്ടുന്ന പണം കൊണ്ട് സുഖിച്ച് ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയാണോ? അതോ പെണ്ണുങ്ങൾ തങ്ങളുടെ ശരീരത്തെകുറിച്ചും ലൈംഗികതയെ കുറിച്ചും സംസാരിക്കരുതെന്ന തിട്ടൂരം നടപ്പിലാക്കിയെടുക്കാനോ.? ഇനി അതുമല്ല തങ്ങളുടെ ലിംഗങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്ന, ശ്രീലക്ഷ്മി സജസ്റ്റ് ചെയ്ത വൈബ്രെറ്റർ നിരോധിക്കണം എന്നാവശ്യപ്പെടാനോ? അതുമല്ല കാലങ്ങളായി നിലനിർത്തി പോരുന്ന ആണധികാരത്തിന് തെല്ലും പരിക്കേൽക്കാൻ പാടില്ലെന്നോ? ആക്ച്വലി എന്താ നിങ്ങളുടെ രാഷ്ട്രീയാവശ്യം?

ഇത്രയും കാലം കയ്യടക്കി വച്ചിരുന്ന ആണധികാര കൊടുമുടികൾ പെണ്ണുങ്ങൾ തകർത്തെറിയുമ്പോൾ പനിയും വിറയലും ബാധിച്ച പുരുഷ കേസരികൾ മെൻസ് റൈറ്റ് അസോസിയേഷൻ എന്ന്‌ പറഞ്ഞു നിലവിളിക്കുമ്പോൾ യ്യോ പെണ്ണിന്റെ വർത്തമാനം കാമം ഉണർത്തിയേ എന്നൊക്കെ ഈ നൂറ്റാണ്ടിൽ എഫ് ഐ ആറിൽ എഴുതിപ്പിടിപ്പിക്കുന്ന പോലീസ്, ഇടതുപക്ഷ പുരോഗമന കേരളത്തിലെ പോലീസ് ആണല്ലോ എന്നോർക്കുമ്പോഴാണ് ബഹുരസം…
ശ്രീലക്ഷ്മിക്കൊപ്പം ❤️