വേട്ടക്കാർക്കൊപ്പം ഓടുകയും ഇരയ്ക്കൊപ്പം കിതയ്ക്കുകയും ചെയ്യുന്ന തരംതാണതും നെറികെട്ട തുമായ പരിപാടിയാണ് മീഡിയാവൺ ചെയ്തിരിക്കുന്നത്.ആരാണ് ഐ ജി എസ് ശ്രീജിത്ത്? കേരളത്തിലെ നീതിബോധമുള്ള മനുഷ്യർ അയാൾക്കെതിരെ പരാതികൾ നൽകിയതും പ്രതിഷേധിച്ചതും അയാളെ സസ്പെൻഡ് ചെയ്യണം എന്നാവശ്യപ്പെട്ട് ഉപവസിച്ചതും എന്തിന് വേണ്ടിയായിരുന്നു?
പത്തു വയസ്സുള്ളൊരു പിഞ്ചു പെൺകുട്ടിയെ സ്വന്തം അധ്യാപകൻ ലൈംഗികമായി പീഡിപ്പിക്കുകയും മറ്റൊരാൾക്ക് കൈമാറുകയും ചെയ്ത കേസിനെ അട്ടിമറിച്ച് പ്രതി ബി ജെ പി നേതാവ് പദ്മരാജനെ രക്ഷിക്കാൻ ശ്രമിച്ച അന്വേഷണോദ്യോഗസ്ഥനാണ് ഐ ജി ശ്രീജിത്ത്… ആ പിഞ്ചു കുഞ്ഞിന്റെ രഹസ്യ മൊഴിയെയടക്കം അപരന് ചോർത്തിക്കൊടുത്ത് പെൺകുട്ടിയെ മോശക്കാരിയാക്കിയും കള്ളിയാക്കിയും ചിത്രീകരിച്ച നരാധമനും ക്രിമിനലുമാണയാൾ… ആ കുറ്റകൃത്യം ചൂണ്ടിക്കാണിച്ചു സാമൂഹിക പ്രവർത്തകൻ ദിനു Dinu Veyil നൽകിയ പരാതിയിന്മേൽ ദേശീയ ബാലാവകാശ കമ്മീഷൻ കേരള പോലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്….
പോക്സോ കേസ് അട്ടിമറിച്ച, കേസിലെ പ്രതിയായ ബി ജെ പി ക്കാരനെ രക്ഷിക്കാൻ ശ്രമിച്ച, കേസിലെ വാദിയായ പിഞ്ചു കുരുന്നിനെ കുറിച്ച് അതി നീചമായ നുണകൾ പ്രചരിപ്പിച്ച ഒരു പോലീസ് ഓഫീസറെ കുട്ടികളുടെ മാനസികാരോഗ്യം ചർച്ച ചെയ്യാൻ കൊണ്ടു വരുന്നതിലൂടെ മീഡിയാ വൺ നടത്തുന്നത് ആർ എസ് എസിനു വേണ്ടി കുഴലൂത്ത് നടത്തുന്ന ഒരു ക്രിമിനലിനെ വെള്ളപൂശിയെടുക്കൽ അല്ലാതെ മറ്റെന്താണ്?
ഹിന്ദുത്വ സൈദ്ധാന്തികൻ പരമേശ്വരൻ മരിച്ചപ്പോൾ സ്മരണ എഴുതാൻ വർഗീയ വാദി ടി ജി മോഹൻദാസിന് സ്പേസ് കൊടുത്തതിലൂടെ ആർ എസ് എസ് സൈദ്ധാന്തികനെ മാനവികതയുടെ വക്താവാക്കി മാറ്റിയത് മാധ്യമം ദിനപത്രമാണ്.. ശ്രീധരൻ പിള്ള മിസോറാം ഗവർണ്ണർ ആയപ്പോൾ യാത്രയാക്കാൻ പോയത് മാധ്യമം എഡിറ്റർ ഒ അബ്ദുൾ റഹ്മാൻ ആണ്… ഹിന്ദുത്വ ഭീകരവാദി രാഹുൽ ഈശ്വരന് സാംസ്കാരിക നായക പട്ടം നൽകിയതും കാലാകാലങ്ങൾ ശ്രീധരൻ പിള്ളയടങ്ങുന്ന ആർ എസ് എസുകാർക്ക് ഇഫ്താർ വിരുന്നൂട്ടിയതും ജമാഅത്തെ ഇസ്ലാമിയാണ് … ഇപ്പോഴിതാ മീഡിയാ വൺ പ്രമാദമായ പാലത്തായി കേസ് പ്രതി ബി ജെ പി നേതാവിനെ രക്ഷപ്പെടുത്തി കേസ് അട്ടിമറിച്ച അന്വേഷണോദ്യോഗസ്ഥൻ ഐ ജി ശ്രീജിത്തിനെ വെള്ള പൂശുന്നു…
സംഘ് പരിവാറിന് കുഴലൂത്ത് നടത്തുന്ന ഇവർ എന്ത് ഓഞ്ഞ ഫാസിസ്റ്റ് വിരുദ്ധതയാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്. കുട്ടി മനസ് പരിപാടിയിലേക്ക് പോക്സോ കേസ് പ്രതി ബി ജെ പി നേതാവ് പദ്മരാജനെ ക്ഷണിക്കാതിരുന്ന മീഡിയാ വൺ നിലപാടിൽ ഞാൻ ശക്തമായി പ്രതിഷേധിക്കുന്നു