ഹിന്ദുത്വക്കെതിരെ ദ്രുതഗതിയിൽ മഹാത്ഭുതം സംഭവിക്കില്ല

114

Sreeja Neyyattinkara

ബീഹാർ തെരെഞ്ഞെടുപ്പ് ഫലം. സാധാരണ ബി ജെ പി അധികാരത്തിന്റെ പടവ് കയറുമ്പോഴുണ്ടാക്കുന്ന കടുത്ത നിരാശ പോലെ ബീഹാർ എന്നെ നിരാശയിലാഴ്ത്തുന്നേയില്ല . കാരണങ്ങൾ പലതുണ്ട്…. അതിൽ പ്രധാനം ഹിന്ദുത്വക്കെതിരെ ദ്രുതഗതിയിൽ മഹാത്ഭുതം സംഭവിക്കില്ല എന്ന രാഷ്ട്രീയ ബോധ്യമുണ്ട് എന്നതാണ്…. എന്നാൽ പതിയെപ്പതിയെ ഈ ഫാസിസ്റ്റ് കാലം നമുക്ക് മറികടക്കാൻ സാധിക്കും എന്ന പ്രതീക്ഷ ബീഹാർ നൽകുന്നുണ്ട്…

ബീഹാറിൽ ഇടതു പാർട്ടികൾ ഉൾപ്പെടുന്ന ശക്തമായ രാഷ്ട്രീയ പ്രതിപക്ഷം ഉയർന്നു വന്നിരിക്കുകയാണ്💪💪…. ഇത് സംഘ് പരിവാറിന് കടുത്ത വെല്ലുവിളി തന്നെയാണ്…. കരിഞ്ഞുണങ്ങി എന്ന് വിധിയെഴുതിയിടത്ത് വേരുകൾക്ക് നാശം സംഭവിച്ചിട്ടില്ല എന്ന് ഇടതുപക്ഷം രാജ്യത്തിന് ബോധ്യപ്പെടുത്തുന്ന തെരെഞ്ഞെടുപ്പ് ഫലം പ്രതീക്ഷയുളവാക്കുന്നു ❤️… ഹിന്ദുത്വ കാലത്തെ ഇടതു പക്ഷത്തിന്റെ ഈ അതിജീവനം ഒട്ടുമേ നിസാരമല്ല…. ബീഹാറിന്റെ മണ്ണിൽ നിന്ന് ഇടതു പക്ഷത്തിന്റെ വേരറുക്കാൻ സംഘ് പരിവാറിനോ ഒറ്റുകാരൻ നിതീഷ് കുമാറിനോ കഴിഞ്ഞിട്ടില്ല എന്നത് യാഥാർഥ്യമാണ്…

മുസ്‌ലിം വംശഹത്യ എന്ന അജണ്ട പേറുന്ന ബി ജെ പിയെ യാതൊരു മറകളുമില്ലാതെ അങ്ങനെ തന്നെ അഡ്രസ് ചെയ്‌തുകൊണ്ട്‌ ഉവൈസി നടത്തുന്ന പോരാട്ടത്തിന് ബീഹാർ ജനത നൽകിയ ഫാസിസ്റ്റ് വിരുദ്ധ വോട്ടുകൾ അരക്ഷിതാവസ്ഥ പേറുന്ന മുസ്‌ലിം ജനവിഭാഗത്തിന് നൽകുന്ന രാഷ്ട്രീയ പ്രതീക്ഷ ചെറുതല്ല… അഞ്ചു ഫാസിസ്റ്റ് വിരുദ്ധ പോരാളികളുടെ ശബ്ദങ്ങൾ കൂടെ ബീഹാർ നിയമസഭയിൽ നിന്ന് എൻ ഡി എ യ്ക്കെതിരെ ഉയർന്നു കേൾക്കും എന്നത് ചെറിയ കാര്യമല്ലല്ലോ 👌❤️….

സോഷ്യലിസ്റ്റ് ആശയങ്ങളിൽ നിന്ന് സംഘ് പാളയത്തിലെത്തിയ നിതീഷ് കുമാർ എന്ന ഒറ്റുകാരനെ അഥവാ സ്വന്തം നിലനിൽപ് മാത്രം അജണ്ടയാക്കിയ രാഷ്ട്രീയ സൂത്രശാലിയെ കാലം വൈകാതെ പിടികൂടും എന്നതിന്റെ തെളിവാണ് ബീഹാറിലെ ജെ ഡി യു വിന്റെ സീറ്റെണ്ണം … ബീഹാറിൽ ജെ ഡി യുവിനെ തള്ളി എൻ ഡി എ യിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുക എന്ന ബി ജെ പി യുടെ ലക്‌ഷ്യം ഫലം കണ്ടിരിക്കുന്നു.. സകല ഒറ്റുകാരേയും കാലം കഴുത്തിനു പിടിക്കുക തന്നെ ചെയ്യും…. അങ്ങോട്ടുമിങ്ങോട്ടും മറുകണ്ടം ചാടിക്കളിച്ച നിതീഷിന്റെ രാഷ്ട്രീയ ഭാവി കാത്തിരുന്ന് കാണേണ്ടതാണ്….. ബി ജെ പി യുടെ പകവീട്ടൽ രാഷ്ട്രീയത്തിന്റെ ഇരയായി ഒടുങ്ങാനാണ്‌ നിതീഷിന്റെ വിധി എന്ന് നിതീഷിന് ബോധ്യപ്പെട്ടാൽ മറ്റൊരു ചാട്ടം കൂടെ പ്രതീക്ഷിക്കാവുന്നതാണ്. എൽ ജെ പി യു ടെ ചിരാഗ് പാസ്വാനിലൂടെ ബി ജെ പി നിതീഷിനെതിരെ കളിച്ച രാഷ്ട്രീയം വിജയിച്ചിരിക്കുന്നു എന്ന് വേണം കരുതാൻ… ബി ജെ പി ക്കുള്ളിൽ നിതീഷിന്റെ അപ്രമാദിത്വം നഷ്‌ടപ്പെട്ട സ്ഥിതിക്ക് ഇനിയുള്ള കളി കാത്തിരുന്ന് കാണേണ്ടതാണ് …. രാജ്യം അതിനിർണ്ണായക രാഷ്ട്രീയ സാഹചര്യത്തിലൂടെ കടന്നു പോകുമ്പോൾ സോഷ്യലിസ്റ്റ് ആശയങ്ങളുടെ വക്താവ് ഒറ്റുകാരന്റെ വേഷത്തിൽ സംഘ് പാളയത്തിലെത്തി ഹിന്ദുത്വയ്ക്ക് മുന്നിൽ മതേതരത്വം പണയപ്പെടുത്തിയതിന്റെ പരിണിതഫലം നിതീഷ് കുമാർ അനുഭവിക്കാനിരിക്കുന്നതേയുള്ളൂ….

തേജസ്വി യാദവ് എന്ന യുവാവ് മുന്നോട്ടു വച്ച രാഷ്ട്രീയ ഐക്യത്തിന്‌ അഥവാ മഹാസഖ്യത്തിന് ബീഹാർ ഭരിക്കാൻ കഴിഞ്ഞില്ലെങ്കിലും ശക്തമായൊരു പ്രതിപക്ഷമാകാൻ കഴിഞ്ഞിരിക്കുന്നു എന്നത് ചെറിയ കാര്യമല്ല ഒപ്പം കേവല മാസങ്ങൾ കൊണ്ട് എൻ ഡി എ യുടെ തുല്യശക്തിയായി മാറാൻ മഹാസഖ്യത്തിന് കഴിഞ്ഞു എന്ന യാഥാർഥ്യം നില നിൽക്കുകയും ചെയ്യുന്നു…
അതെ രാഷ്ട്രീയ പ്രതീക്ഷ തന്നെയാണ് ബീഹാർ തെരെഞ്ഞെടുപ്പ് ഫലം പകർന്നു നൽകുന്നത്…. ❤️❤️
അപ്പോഴും യഥാർത്ഥ രാഷ്ട്രീയ കാരണങ്ങളിൽ നിന്ന് ബോധപൂർവ്വം ഒഴിഞ്ഞു മാറി വോട്ടിങ് മെഷീനേയും ഉവൈസിയേയും പഴിച്ച് വംശ നാശ ഭീഷണി അതിജീവിക്കാൻ ശ്രമിക്കുന്ന കോൺഗ്രസ് കോമാളിയുടെ വേഷത്തിൽ തന്നെയാണല്ലോ എന്നോർക്കുമ്പോഴാണ് സഹതാപം തോന്നുന്നത്😢….