സംഘ് പരിവാർ സോഷ്യൽ മീഡിയയിൽ ആഘോഷമാക്കുന്ന ചിത്രം, കോൺഗ്രസിന്റെ ഗതികേട്

48

Sreeja Neyyattinkara

കോൺഗ്രസിനാൽ കേരളം ലജ്ജിക്കണം …. ഭയക്കണം

അയോധ്യയിൽ സംഘ് പരിവാർ പണിയുന്ന രാമക്ഷേത്രം അനീതിയുടെ മേൽ കെട്ടിയുയർത്തുന്നതാണ് .. ‘ഹിന്ദു രാഷ്ട്രത്തിലേക്ക് ശിലയിട്ടു’ എന്ന അന്നത്തെ ദേശാഭിമാനിയുടെ ചൂണ്ടിക്കാട്ടൽ വളരെ കൃത്യമാണ്… ബാബരി ഭൂമിയിൽ ഉയരുന്ന രാമക്ഷേത്രം ഹിന്ദുത്വ ഫാസിസ്റ്റ് വാഴ്ചയുടെ ഏറ്റവും വലിയ ഉദാഹരണമാണ് … ഇന്ത്യൻ മുസ്ലീങ്ങളുടെ കണ്ണീർ പുരണ്ട ഭൂമിയിലാണ് അതുയർന്നു വരുന്നത് … മുസ്ലീങ്ങളുടെ ആത്മാഭിമാനത്തെ മുറിവേല്പിച്ചും ചോദ്യം ചെയ്തും കെട്ടി ഉയർത്തുന്ന ആ കൊടും നീതികേടിൽ ഒരു വാക്ക് കൊണ്ടുപോലും ഭാഗഭാക്കാകാൻ നീതിബോധമോ ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയമോ ഉള്ള ഒരാൾ പോലും തയ്യാറാകില്ല… അവിടെയാണ് കോൺഗ്രസിന്റെ ഹിന്ദുത്വ രാഷ്ട്രീയം ഫണമുയർത്തുന്നത് … പ്രിയങ്ക ഗാന്ധി മുതൽ ഇതാ കേരളത്തിൽ ആലപ്പുഴയിലെ ജില്ലാ കോൺഗ്രസ് നേതാവ് വരെ സംഘ് പരിവാറിന് കുഴലൂതി കൊടുക്കുന്ന അശ്ളീല കാഴ്ച … യ്യോ രാമക്ഷേത്രത്തിന് ശിലയിട്ടപ്പോൾ ഞങ്ങളെ വിളിച്ചില്ലേ എന്ന് മോങ്ങി നടന്ന കോൺഗ്രസ് നേതാക്കളെ ഇന്ത്യ കണ്ടതാണ്….

May be an image of 1 person, standing and textഇപ്പോൾ നോക്കൂ ആർ എസ് എസ് സംഘടിപ്പിച്ച രാമക്ഷേത്ര നിർമ്മാണ ഫണ്ട് എന്ന ഫാസിസ്റ്റ് പ്രവർത്തനം ഉദ്ഘാടനം ചെയ്തു കൊണ്ട് ഫണ്ട് നൽകിയത് ആലപ്പുഴ ഡി സി സി വൈസ് പ്രസിഡന്റ് ടി ജി രഘുനാഥ പിള്ള… പിള്ള ഫണ്ട് നൽകുന്ന ചിത്രം സോഷ്യൽ മീഡിയയിൽ ആഘോഷമാക്കിയിരിക്കുകയാണ് സംഘ് പരിവാർ. കോൺഗ്രസിന്റേത് എത്ര അപകടകരമായ രാഷ്ട്രീയം ആണെന്ന് നോക്കൂ ഇന്ത്യയുടെ മതേതരത്വത്തെ വെല്ലുവിളിച്ചു കൊണ്ട് സംഘ് പരിവാർ ബാബരി ഭൂമിയിൽ ഉയർത്തുന്ന രാമക്ഷേത്രത്തിന് നിർമ്മാണ ഫണ്ട് സ്വരൂപിക്കുക എന്ന ഹിന്ദുത്വ രാഷ്ട്രീയം ഒരു കോൺഗ്രസ് നേതാവ് ഉദഘാടനം ചെയ്യുക… നിമിഷം പ്രതി ഹിന്ദുത്വയിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന കോൺഗ്രസിന് ഇങ്ങനൊരു നികൃഷ്‌ട കാര്യം ചെയ്യാൻ ധൈര്യം ഉണ്ടാകും സ്വാഭാവികം… എന്നാൽ ഇത് കാണുന്ന മതേതര വിശ്വാസികൾക്ക് കോൺഗ്രസിനോട് ഭയമാണുണ്ടാകുക .

രാമക്ഷേത്ര നിർമ്മാണം ഒരു ഫാസിസ്റ്റ് പ്രവർത്തനമാണ് കോൺഗ്രസേ.. അതിന് ഫണ്ട് നൽകുക എന്നാൽ ഫാസിസ്റ്റ് ചേരിയിൽ കോൺഗ്രസ്സും ഉണ്ടെന്നാണർത്ഥം … കൊടും അനീതിക്ക് കോൺഗ്രസ്സും കൂട്ട് നിൽക്കുകയാണെന്നർത്ഥം… സംഘ് പരിവാറിന്റെ ഹിന്ദുത്വ അജണ്ടകൾക്കൊപ്പം സഞ്ചരിച്ചു കൊണ്ട് കോൺഗ്രസ് എന്ത് ഫാസിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ചാണ് ഊറ്റം കൊള്ളുന്നത്?
ഹിന്ദുത്വയ്ക്ക് ഇന്ത്യൻ മതേതരത്വത്തെ ഒറ്റിക്കൊടുക്കുന്ന പണിയല്ലേ യഥാർത്ഥത്തിൽ കോൺഗ്രസ് ചെയ്തു കൊണ്ടിരിക്കുന്നത് …?
അതല്ലെങ്കിൽ കോൺഗ്രസിന്റെ ഒരു ജില്ലാ നേതാവിനെ തങ്ങളുടെ പരിപാടിയിലേക്ക് ക്ഷണിക്കാൻ ആർ എസ് എസിന് എങ്ങനെ ധൈര്യം ഉണ്ടായി? എന്ത് ധൈര്യത്തിൽ അയാൾ ആ പരിപാടിയിൽ പങ്കെടുത്തു ?