ഫാസിസ്റ്റ് ഭരണകൂടം തടവിലിട്ടിരിക്കുന്ന ഗർഭിണിയായ സഫൂറ സർഗാറിനെ മോചിപ്പിച്ചേ തീരൂ

164

Safoora Zargar is pregnant, now in Tihar Jail, charged with UAPA ...Sreeja Neyyattinkara

മനുഷ്യരേ ഈ രാജ്യത്ത് നിരപരാധിയായൊരു പെൺകുട്ടി ജയിലിലാണ് അവൾ ഗർഭിണി കൂടെയാണ്. ഫാസിസ്റ്റ് ഭരണകൂടം തടവിലിട്ടിരിക്കുന്ന ഗർഭിണിയായ സഫൂറ സർഗാറിനെ മോചിപ്പിച്ചേ തീരൂ. പൗരത്വ പ്രക്ഷോഭത്തിന്റെ പേരിലാണ് മുസ്‌ലിം വംശഹത്യ ലക്ഷ്യം വയ്ക്കുന്ന ബി ജെ പി ഭരണകൂടം.ജാമിഅ മില്ലിയ സർവ്വകലാശാലയിലെ റിസർച്ച് വിദ്യാർത്ഥിയായ സഫൂറയെ യു എ പി എ Sameer Parsi's tweet - "Activist Safoora Zargar (pregnant) is in ...ചാർത്തി ഏകാന്ത തടവിലിട്ടിരിക്കുന്നത്.തടവിലായ ശേഷം അവരുടെ ആരോഗ്യാവസ്ഥ മോശമാണെന്നു വാർത്തകളുണ്ട്… രാജ്യം കോവിഡ് ഭീതിയെ തുടർന്ന് ലോക് ഡൗണിലായിരിക്കുന്ന സമയം നോക്കി ഭരണകൂടം പക വീട്ടുകയാണ് എന്ന കാര്യത്തിൽ തർക്കമില്ല. വർഗീയ കലാപത്തിന്റെ ആസൂത്രക എന്നതുൾപ്പെടെ പതിനെട്ടോളം ഗുരുതര കുറ്റങ്ങൾ ചുമത്തിയാണ് അവരെ തടവിലിട്ടിരിക്കുന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്ത ഒരു പെൺകുട്ടി ജയിലിലായി നാളുകൾ പിന്നിട്ടിട്ടും സോഷ്യൽ മീഡിയയിൽ വലിയ അനക്കങ്ങളൊന്നും ഇല്ല… തെരുവുകളിൽ ഇറങ്ങാൻ കഴിയില്ല ശരിതന്നെ പക്ഷേ മനുഷ്യരേ സോഷ്യൽ മീഡിയകളിൽ നമ്മുടെ പ്രതികരണം ഉയർന്നു കേൾക്കേണ്ട സമയമാണിത്.ഇന്ത്യയിലെ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും ഒക്കെ ബോധം കെട്ടു കിടപ്പാണോ.സഫൂറാ സർഗാർ ഗർഭിണിയായ നീ ഭീകരവാദിയായി മുദ്രകുത്തപ്പെട്ട് ഏകാന്ത തടവിൽ കഴിയുന്നതിൽ എനിക്കൊരു അത്ഭുതവുമില്ല കാരണം നീ ഒരു കശ്മീരി മുസ്‌ലിം. ആണ്.