fbpx
Connect with us

സംഘിയുടേതല്ല മുസ്‌ലിം ലീഗുകാരന്റെ എന്നോടുള്ള തിട്ടൂരമാണീ സ്‌ക്രീൻ ഷോട്ടിൽ

സംഘിയുടേതല്ല മുസ്‌ലിം ലീഗുകാരന്റെ എന്നോടുള്ള തിട്ടൂരമാണീ സ്‌ക്രീൻ ഷോട്ടിൽ കാണുന്നത്…. ബാബരി ഭൂമിയിൽ സംഘ് പരിവാർ ഉയർത്തുന്ന രാമക്ഷേത്രത്തിൽ

 138 total views

Published

on

ഹിന്ദുത്വ ഫാസിസത്തിനെതിരെ പോരാടുമെന്നും ഉറക്കെ പ്രഖ്യാപിച്ചു നടന്ന ഒരു പാർട്ടിയുടെ അനുയായി ആണ് ഈ കമന്റിന്റെ ഉടമസ്ഥൻ. പാർലമെന്റിൽ പോയി ഹിന്ദുത്വയ്ക്കെതിരെ പടനയിക്കുമെന്നു വീമ്പിളക്കിയ കുഞ്ഞാലിക്കുട്ടിമാരുടെ അനുയായി തന്നെ. അധികാരം ആണ് മുഖ്യം അതിനുവേണ്ടി ആരുമായും സമരസപ്പെടാം എന്ന ഗതികേടിലേക്കു ലീഗും എത്തിച്ചേർന്നിരിക്കുന്നു.

Sreeja Neyyattinkaraയുടെ ഫേസ്ബുക് കുറിപ്പ്

സംഘിയുടേതല്ല മുസ്‌ലിം ലീഗുകാരന്റെ എന്നോടുള്ള തിട്ടൂരമാണീ സ്‌ക്രീൻ ഷോട്ടിൽ കാണുന്നത്…. ബാബരി ഭൂമിയിൽ സംഘ് പരിവാർ ഉയർത്തുന്ന രാമക്ഷേത്രത്തിൽ മുസ്ലീങ്ങൾക്ക് പോലും എതിർപ്പില്ലല്ലോ എന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ നിലപാടിനെ വിമർശിച്ച് ഞാനിന്നലെയിട്ട പോസ്റ്റിന് താഴെയാണ് ഇയാളുടെ തിട്ടൂരം…. ഇയാൾ മാത്രമല്ല നിരവധി ലീഗുകാർ ബാബരി വിധിയെ നോർമലൈസ് ചെയ്യുന്ന സമാനമായ കമന്റുകൾ ആ പോസ്റ്റിന് താഴെയിട്ടിട്ടുണ്ട് .

May be an image of 1 person and text that says "Subair Kallengal ബാബരിയുടെ കാര്യം ഇനി മാഡം മിണ്ടിപോകരുത്.. നിങ്ങളെ പോലെയുള്ളവർ മുറിവിൽ മുളക് പുരട്ടാൻ തുടങ്ങീട്ട് കാലം കുറേയായി.. ഇനിയെങ്കിലും ഈ ചോരകുടി നിറുത്തിക്കൂടേ.. 1d Like Reply 51"

ഫാസിസത്തിന്റെ തേർവാഴ്ചയെ മറന്നു കൊണ്ട് കോടതി വിധിക്കു മുന്നിൽ രാജിയാകാൻ പറയുന്ന രാഷ്ട്രീയം അംഗീകരിക്കുന്നവരോടും, പൗരത്വ ഭേദഗതി നിയമത്തെ ഫോറം പൂരിപ്പിച്ചു നേരിടാൻ ലീഗ് നേതാവ് കെ എൻ എ ഖാദർ പറയുമ്പോൾ മറുത്തൊരക്ഷം പറയാതെ, ഒരു കൂകൽ കൊണ്ട് പോലും പ്രതിഷേധമറിയിക്കാത്ത അണികളോടും മതി ഈ വക തിട്ടൂരങ്ങൾ .ഫാസിസം ചെയ്ത കൊടും ക്രൂരതകളെ മറക്കരുതെന്ന്‌ മാത്രമല്ല അതോർമ്മിച്ചു കൊണ്ടേയിരിക്കുക എന്നത് ശക്തമായ ഫാസിസ്റ്റ് വിരുദ്ധ പ്രവർത്തനം ആണെന്ന രാഷ്ട്രീയ തിരിച്ചറിവുള്ളവരോട് ഇത്തരം ഓഞ്ഞ തിട്ടൂരങ്ങളും കൊണ്ടിറങ്ങരുത്…ഒന്നും മറക്കില്ല…

1907 മുതൽ തുടങ്ങുന്ന ഹിന്ദുമഹാസഭയുടെ ചരിത്രം മുതലുള്ള ഒന്നും മറക്കില്ല….. ആർ എസ് എസിന്റെ പ്രത്യയ ശാസ്ത്ര പുസ്തകങ്ങൾ നിരന്തരം ആവർത്തിച്ചു വായിച്ചു കൊണ്ടേയിരിക്കും…ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഒറ്റു കൊടുത്ത ആർ എസ് എസ് ചരിത്രം മറക്കില്ല … ബ്രട്ടീഷുകാർക്ക് മാപ്പെഴുതികൊടുത്ത ഭീരു സവർക്കറെ മറക്കില്ല…..ലോകം കണ്ട ഏറ്റവും വലിയ വംശഹത്യയുടെ സംഘാടകനായ ഹിറ്റ്ലറെ മാതൃകയാക്കണമെന്ന് എഴുതിവച്ച ഹിന്ദുത്വ സൈദ്ധാന്തികനെ മറക്കില്ല….ഇന്ത്യയുടെ രാഷ്ട്ര പിതാവിനെ ആസൂത്രണം നടത്തി കൊന്നു കളഞ്ഞ ആർ എസ് എസിനെ മറക്കില്ല… ഗാന്ധിയുടെ കൊലപാതകത്തെ തുടർന്ന് കോടതി മുറികൾക്കുള്ളിൽ നടന്ന വാദങ്ങളെ മറക്കില്ല… കൊലയാളി നാഥുറാം വിനായക് ഗോഡ്സെയെ മാത്രമല്ല അയാളുടെ സഹോദരൻ ഗോപാൽ ഗോഡ്സേയും മറക്കില്ല…. അഗ്രാണിയിൽ തുടങ്ങി ഓർഗനൈസർ വരെ എത്തി നിൽക്കുന്ന വർഗീയ വിഷം ചീറ്റുന്ന പ്രസിദ്ധീകരണങ്ങളെ മറക്കില്ല …
സംഘ് പരിവാർ ഇന്ത്യയിൽ നടത്തിയ സകല ഭീകരാക്രമണങ്ങളും ഓർത്തുകൊണ്ടിരിക്കും.. അതിൽ ഒന്നാമതായി ബാബരിയുണ്ട് …. ഭീകരവാദികളായ സംഘ് പരിവാർ തകർത്തു കളഞ്ഞത് കേവലമൊരു പള്ളിക്കെട്ടിടമല്ലെന്നും ഇന്ത്യയുടെ മതേതരത്വത്തെ തന്നെയാണെന്നും പറഞ്ഞു കൊണ്ടേയിരിക്കും … ഫാസിസ്റ്റ് തിട്ടൂരങ്ങൾക്ക് വഴങ്ങിയ സുപ്രീം കോടതി ചെയ്ത അനീതിയുടെ പരിണിതഫലമാണ് ബാബരി ഭൂമിയിൽ ഉയരുന്ന രാമക്ഷേത്രം എന്ന് പറഞ്ഞു കൊണ്ടേയിരിക്കും… ഇന്ത്യയിലെ ഓരോ മതേതര വിശ്വാസി യുടേയും ആത്മാഭിമാനത്തെ ചവിട്ടിയരച്ചു കൊണ്ടാണ് ബാബരി ഭൂമിയിൽ രാമക്ഷേത്രം ഉയരുന്നതെന്ന് പറഞ്ഞു കൊണ്ടേയിരിക്കും …. അടുത്ത തലമുറയെ അത് പഠിപ്പിച്ചു കൊണ്ടേയിരിക്കും …

Advertisement

ഭീകരവാദികൾ ആരാധിക്കുന്ന നരേന്ദ്ര മോദിയുടെ കൈകളിൽ മുസ്ലീങ്ങളുടെ രക്തക്കറ പുരണ്ടിരിക്കുന്നു എന്നും ഭരണാധികാരി ഒരു വംശഹത്യാ വീരനാണെന്നും ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കും … ഗുജറാത്ത് കലാപത്തിൽ തൃശൂലത്താൽ കോർത്തെടുത്ത പിടയ്ക്കുന്ന ഭ്രൂണം ഒരു മുസ്‍ലീം സ്ത്രീയുടെ ഗർഭപാത്രത്തിനുള്ളിലേതായിരുന്നു എന്ന് പറഞ്ഞു കൊണ്ടേയിരിക്കും… ഗുജറാത്ത് മാത്രമല്ല മുസാഫിർ നഗറും ഭഗത് പൂരും ഡൽഹിയും ഒന്നും മറക്കില്ല …

ദലിത് സ്ത്രീകളേയും മുസ്‌ലിം സ്ത്രീകളേയും കന്യാസ്ത്രീകളേയും ബലാൽസംഗം ചെയ്യുകയും ചുട്ടു കൊല്ലുകയും കെട്ടിത്തൂക്കി കൊല്ലുകയും ചെയ്തുകൊണ്ടിരിക്കുന്ന ഹിന്ദുത്വ തീവ്രവാദികളെ വിചാരണ ചെയ്തു കൊണ്ടേയിരിക്കും … കത്വയിലെ വയലറ്റ് ഫ്രോക്കുകാരിയെ അമ്പലത്തിനുള്ളിൽ പട്ടിണിക്കിട്ട് ബലാൽസംഗം ചെയ്തും തലയ്ക്കടിച്ചും കൊന്ന സംഘ് പരിവാർ ഭീകരത മറന്നു പോകില്ല … ബീഫിന്റെ പേരിൽ സംഘ് പരിവാർ കൊന്നു കളഞ്ഞ അഹ്‌ലാഖിനെയും പെഹ്‌ലുഖാനേയും ജുനൈദിനേയും മാത്രമല്ല തെരുവിലിട്ട് നിങ്ങൾ അടിച്ചും കുത്തിയും വെട്ടിയും ജയ്‌ശ്രീരാം വിളിപ്പിച്ചുമൊക്കെ കൊന്നു കളഞ്ഞ സകലരേയും ഓർക്കും…കേരളത്തിലെ നിരപരാധികളായ ഫൈസൽ കൊടിഞ്ഞിയേയും പള്ളിയിലുറങ്ങിക്കിടന്ന റിയാസ് മൗലവിയേയും മൂന്നു വയസുകാരൻ ഫഗദിനേയും പച്ചയ്ക്ക് വെട്ടിക്കൊന്നു കളഞ്ഞ ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തെ വെറുപ്പോടെ തന്നെ ഓർക്കും… വംശഹത്യ ലക്‌ഷ്യം വയ്ക്കുന്ന സംഘ് പരിവാർ കരങ്ങളാൽ കൊലചെയ്യപ്പെട്ട ഓരോ മുസ്ലീമിനേയും കമ്മ്യൂണിസ്റ്റ്കാരനേ യും ഓർക്കും … ശബരിമലയെ വർഗീയ ലഹളയ്ക്കുള്ള അജണ്ടയാക്കി മാറ്റിയ ഹിന്ദുത്വ പരിവാറിനെ മറക്കില്ല… സംഘ് പരിവാറിന്റെ ചെറു അനക്കങ്ങൾ പോലും ഓർത്തും ഓർമ്മിപ്പിച്ചും കൊണ്ടിരിക്കും … സകലതും ഓർത്ത് വയ്ക്കപ്പെടും…

അതുകൊണ്ടുതന്നെ മിണ്ടിപ്പോകരുത് എന്ന ലീഗുകാരന്റെ തിട്ടൂരം കയ്യിൽ വച്ചേക്കുക… ഇന്ത്യയുടെ ഭരണഘടനയ്ക്കും അതിൽ എഴുതി വച്ചിരിക്കുന്ന മതേതരത്വത്തിനും ജനാധിപത്യത്തിനും വേണ്ടിയാണ് സംസാരിക്കുന്നത് … നീതി ബോധമുള്ളവർ ഹിന്ദുത്വ തീവ്രവാദികൾക്കെതിരെ സംസാരിക്കും … ഒന്നും മറന്നു പോകാതെ തന്നെ സംസാരിക്കും അവിടേക്ക് വന്ന്‌ ഹിന്ദുത്വയ്ക്ക് നാരങ്ങാവെള്ളം കലക്കിയ റാൻ മൂളികൾ തിട്ടൂരമിറക്കാൻ നിൽക്കരുത്… തിട്ടൂരങ്ങൾക്ക് വഴങ്ങാൻ മാത്രം ദുർബലമായ രാഷ്ട്രീയ ബോധത്തിലല്ല മറ്റുള്ളവർ ജീവിക്കുന്നത് എന്ന സാമാന്യ. ബോധം എങ്കിലും തിട്ടൂരമിറക്കികൾക്ക് ഉണ്ടായാൽ നന്ന്… ഫാസിസത്തിനെതിരെയുള്ളത് ഒത്തു തീർപ്പില്ലാത്ത നിലപാടാണ്… “യ്യോ അതൊക്കെ മറന്നേരെ” എന്ന് പറയുന്നവരും മിണ്ടിപ്പോകരുത് എന്ന് ആജ്ഞാപിക്കുന്നവരും ഒറ്റുകാരാണ് അവരെ സൂക്ഷിക്കുക തന്നെ വേണം….

ഡൽഹിയിൽ തെരുവിൽ സമരം ചെയ്യുന്ന കർഷകരിൽ ചിലർ നെഞ്ചിൽ ചേർത്ത് വച്ച് നടക്കുന്ന ഒരു ചിത്രമുണ്ട് ഭഗത് സിംഗ് എന്ന ധീര യുവ പോരാളിയുടെ ചിത്രം .. ഭഗത് സിംഗിന്റെ വിപ്ലവ ചരിത്രം കർഷകർക്ക് നൽകുന്നത് പോരാടാനുള്ള ഊർജ്ജമാണ്…. ബ്രട്ടീഷുകാരുടെ തോക്കിന് മുന്നിൽ തലയുയർത്തി നിർഭയനായി നിൽക്കുന്ന ഭഗത് സിംഗിന്റെ ചരിത്രം നൽകുന്ന ഓർമ്മ കർഷകനെ പോരാട്ടവീര്യമുള്ളവനാക്കി തീർക്കുന്നു…. ഓർമ്മകൾ പോരാടാൻ ശക്തി പകരും ഫാസിസ്റ്റുകൾ ചെയ്‌തുകൂട്ടിയ ഹീനകൃത്യങ്ങളൊന്നും മറന്നു പോകരുത്….നമ്മുടെ മറവി ഫാസിസത്തിന്റെ വളർച്ചയ്ക്കുള്ള വെള്ളവും വളവുമാണ് … ബാബരി നമ്മൾ മറന്നാൽ രാമക്ഷേത്രം ആ മറവിയിലാണ് ഉയരുക … അനീതി യാണ് രാമക്ഷേത്രം എന്ന് പറഞ്ഞു കൊണ്ടേയിരിക്കണം കാലം ആ അനീതിയെ തകർത്തു തരിപ്പണമാക്കുവോളം പറഞ്ഞു കൊണ്ടിരിക്കണം … അനീതിയുടെ മുകളിയുർന്ന രാമക്ഷേത്രത്തിന്റെ യഥാർത്ഥ ചരിത്രമാണ് നമ്മുടെ തലമുറ പഠിക്കേണ്ടത്… നമ്മളത് മറന്നാൽ സംഘ് പരിവാർ അവരെ നുണയുടെ ചരിത്രം പഠിപ്പിക്കും അതിനിട വരുത്തരുത് …
നന്മയുടെയോ നീതിയുടെയോ ഒരു ചരിത്രവും സംഘ് പരിവാറിന് അവകാശപ്പെടാനുണ്ടായിരുന്നില്ലെന്ന ചരിത്ര സത്യം നമ്മൾ നമ്മുടെ തലമുറയെ പഠിപ്പിക്കാതെ കടന്നു പോകരുത്…അത് അനീതിയാണ് …

Advertisement

 139 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment2 hours ago

സിനിമാ വ്യവസായം തകർച്ചയിലാണോ? ചില സത്യങ്ങളുമായി സംവിധായകൻ ഷാമോൻ ബി പറേലിൽ

Entertainment3 hours ago

നെഞ്ചിടിപ്പിക്കുന്ന സിനിമ – ‘Thirteen Lives’

Entertainment3 hours ago

‘നിപ്പ’ആഗസ്റ്റ് 19 ന്

Entertainment3 hours ago

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നച്ചത്തിരം നഗർഗിരതു’ – ഫസ്റ്റ് വീഡിയോ സോംഗ്

Entertainment3 hours ago

ഇനിയുമേറെ വിഭ്രമിപ്പിക്കപ്പെടാനുള്ളതാണ് ആ കണ്ണുകളിലൂടെയെന്ന ഉറച്ച ബോധ്യമുണ്ട്, ജന്മദിനാശംസകൾ ഫഹദ് ഫാസിൽ

condolence3 hours ago

കേരളത്തിലെ ആദ്യത്തെ ശബ്ദാനുകരണ കലാകാരനും നടനുമായ പെരുന്താറ്റിൽ ഗോപാലൻ അരങ്ങൊഴിഞ്ഞു

Featured3 hours ago

‘കട്ടപ്പൊക’, ദുബൈയിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ ചിത്രം

Entertainment4 hours ago

കടുവ സിനിമയിലെ ചില അഡാറ് അബദ്ധങ്ങൾ

Entertainment4 hours ago

27-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള( ഐഎഫ്എഫ്‌കെ ) ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത്

Entertainment4 hours ago

ഉദയന്മാർ വരട്ടെ സാമ്രാജ്യങ്ങൾ കീഴടക്കി പടയാളികളും ആയുധങ്ങളും ആയി മുന്നേറട്ടേ

Entertainment4 hours ago

‘ന്നാ താൻ കേസ് കൊട് ‘ എന്ന ചിത്രത്തിന്റെ ട്രെയിലറിൽ നിറഞ്ഞുനിന്ന മജിസ്‌ട്രേറ്റ്

Space4 hours ago

44 വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ യാത്ര, വോയേജറുകൾ ഇപ്പോൾ എവിടെയാണ് ?

SEX1 month ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

Entertainment3 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Short Films2 months ago

ബ്ലൂ ഫിലിം കാണുന്ന ഭാര്യയായാൽ ഇങ്ങനെയൊക്കെ സംഭവിക്കും

SEX2 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX4 weeks ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

Entertainment2 months ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

SEX1 month ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment2 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX1 month ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured2 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment3 hours ago

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നച്ചത്തിരം നഗർഗിരതു’ – ഫസ്റ്റ് വീഡിയോ സോംഗ്

Entertainment4 hours ago

കടുവ സിനിമയിലെ ചില അഡാറ് അബദ്ധങ്ങൾ

Entertainment5 hours ago

ഷമ്മി തിലകന്റെയും നീത പിള്ളയുടെയും ഗംഭീരപ്രകടനം, പാപ്പൻ സക്സസ് ടീസർ പുറത്തിറക്കി

Entertainment1 day ago

ധനുഷ് – നിത്യ, ‘തിരുചിത്രാമ്പലം’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 day ago

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

ലാല്‍ജോസിന്റെ ‘സോളമന്റെ തേനീച്ചകള്‍’- ലെ ‘പഞ്ചാരയ്ക്കോ’ എന്ന വീഡിയോ ഗാനം പുറത്തിറക്കി

Entertainment2 days ago

ബിജു മേനോൻ, നിമിഷ സജയൻ, പത്മപ്രിയ, റോഷൻ മാത്യൂ എന്നിവർ ഒന്നിക്കുന്ന ‘ഒരു തെക്കൻ തല്ല് കേസ്’ ആദ്യ ഗാനം

Entertainment3 days ago

രതീഷ് അമ്പാട്ട് – മുരളി ഗോപി ഒന്നിക്കുന്ന ‘തീർപ്പ്’ – ഒഫീഷ്യൽ ടീസർ 2 പുറത്തിറങ്ങി

Humour3 days ago

മുഖത്ത് ആസിഡ് ഒഴിക്കാൻ വന്നവനെ നേരിടുന്ന നായിക, ഒരു അഡാറു പരസ്യം എല്ലാവരും ഒന്നു കണ്ടു നോക്കണേ

AMAZING3 days ago

മക്ക ക്ലോക്ക് ടവ്വറിൽ ഇന്നലെ രാത്രിയിൽ ഇടിമിന്നൽ ഒരുക്കിയ വിസ്മയ കാഴ്ച്ച

Entertainment3 days ago

സീതാരാമം കണ്ട് ആനന്ദക്കണ്ണീർ ഒഴുക്കി ദുൽഖറും മൃണാളും

Entertainment3 days ago

ചില സിനിമകളിലെ മുഴുവൻ പാട്ടുകളും നമുക്ക് ഇഷ്ടപ്പെടും, അതാണ് സീതാരാമത്തിലെ പാട്ടുകൾ

Advertisement
Translate »