മുനവ്വറലിയോടാണ്, കിണ്ടിയുടേയും പൂണൂലിന്റേയും രാഷ്ട്രീയത്തെക്കുറിച്ച് താങ്കൾക്കറിയുമോ?

56

Sreeja Neyyattinkara

കുഴികുത്തിയത് നസ്രാണി. തൈ നട്ടത് തങ്ങൾ കാക്കാ. നനച്ചതോ നമ്പൂരിച്ഛൻ. മതേതര കേരളമെന്ന് ഉറപ്പിക്കാൻ ഇനിയും എന്തൊക്കെ കാണേണ്ടി വരുമെന്റെ ദൈവം കർത്താവെ.ഇത്തരം ഫേക്ക് സെക്കുലർ പോസ്റ്റുകൾ ഈയിടെ ധാരാളം കാണാറുണ്ട്. ഒരു രാഷ്ട്രീയ നേതാവ് ഉൾപ്പെട്ട പോസ്റ്റ് ഇപ്പോഴാണ് കാണുന്നത്. പ്രളയം, കൊറോണ സംഭവത്തെ വച്ചുവരെ വിദ്വാന്മാർ ഇറക്കിയിരുന്നു. ജനാധിപത്യത്തിൽ മതേതരത്വം എന്നതിനെ തെറ്റായി വ്യാഖ്യാനിക്കുന്നതാണ് പ്രശ്നം. ഓരോ മതത്തേയും വ്യക്തികളെ തിരഞ്ഞുപിടിച്ചു ഒരുമിച്ചിരുന്നു തിന്നുന്നതോ ചെടി നടുന്നതോ ആണ് മതേതരത്വം എന്ന് മനസ്സിൽ മതേതരത്വം ഇല്ലാത്തവർ മാത്രം ചിന്തിക്കുന്നു. മതേതരത്വം എന്നാൽ ഒരാളുടെ മതം പോലും ജാതിപോലും അന്വേഷിക്കാതെ കൂടെ നിർത്തുന്നതാണ്. മറ്റൊരു കോമഡി, ഹിന്ദു എന്നാൽ തന്നെ ബ്രാഹ്മണൻ ആണെന്നാണ്. പൂണൂൽ ഇല്ലാത്തൊരു ഹിന്ദു മതേതരവാദം പറയുന്നവർക്കുപോലും ഇല്ല എന്നതാണ്. ഈഴവനും പുലയനും പറയനും ഒന്നും ഹിന്ദുവല്ലത്രേ. ഇതൊക്കെ അസ്സൽ ഫേക് സെക്കുലറിസം ആണ്. 

മുനവ്വറലിയോടാണ്, കിണ്ടിയുടേയും പൂണൂലിന്റേയും രാഷ്ട്രീയത്തെക്കുറിച്ച് താങ്കൾക്കറിയുമോ?

മുനവ്വറലി തങ്ങൾ എന്ന രാഷ്ട്രീയ നേതാവിനോട് അഞ്ചു ചോദ്യങ്ങൾ…
1) കിണ്ടിയുടേയും പൂണൂലിന്റേയും രാഷ്ട്രീയത്തെക്കുറിച്ച് താങ്കൾക്കറിയുമോ?
2) പൂണൂലുമിട്ട് കിണ്ടിയും പൊക്കിപ്പിടിച്ചു നിൽക്കുന്ന, അഥവാ ബ്രാഹ്മണ്യത്തിന്റെ അടയാളങ്ങൾ പേറുന്ന വ്യക്തിക്കൊപ്പം മരം നടുന്നത് താങ്കളുടെ വ്യക്തിപരമായ കാര്യം… പക്ഷേ ആ ചിത്രം ഫേസ്ബുക്കിലിട്ടു താങ്കൾ മുന്നോട്ടു വച്ച രാഷ്ട്രീയം എങ്ങനെയാണ്‌ മതേതരത്വത്തിന്റെയും സഹിഷ്ണുതയുടേയും രാഷ്ട്രീയമാകുന്നത്?
3)താങ്കൾ എന്ന മുസ്‌ലിം ബ്രാഹ്മണ്യത്തിന്റെ ഇരയാണെന്ന തിരിച്ചറിവ് താങ്കൾക്കുണ്ടോ?
4) ബ്രാഹ്മണ്യം മതേതരം ആണെന്ന് താങ്കൾ വിശ്വസിക്കുന്നത് എന്ത് രാഷ്ട്രീയ പ്രത്യയ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ്?
5) ബ്രാഹ്മണ്യത്തെ പടിയിറക്കാൻ ഈ നാട് നടത്തിയ വിപ്ലവ പോരാട്ടങ്ങളെ കുറിച്ച്, നവോത്ഥാന ചരിത്രങ്ങളെ കുറിച്ച് താങ്കൾക്ക് എന്തെങ്കിലും അറിവുണ്ടോ?

ഇതെന്തുവാടേ ഇതൊക്കെ ? കിണ്ടിയിലെ വെള്ളവും പൂണൂലും അരികത്തൊരു മുസ്‌ലിമും.ഇതൊക്കെ എന്ത് തരം മതേതരത്വമാണെഡേയ്.നല്ല ചൂരല് വെട്ടി രണ്ടെണ്ണത്തിനും നാലെണ്ണം കൊടുത്താൽ തീരുന്ന രോഗമേ ഞാൻ ഇവരിൽ കാണുന്നുള്ളൂ.പു.ക.സ യുടെ ഷോർട് ഫിലിം ഇതിലും ഭേദമായിരുന്നു. ലീഗിന്റെ സവർണ്ണ ഹിന്ദു പ്രേമത്തിന് ഒരു കുറവുമില്ലല്ലോ പുതിയ തലമുറയിലും .കഷ്ടം

നിലവിളക്ക് തെളിക്കാതെ മാറി നിന്നതിന്റെ പേരിൽ ഹിന്ദുത്വ പൊതുബോധത്തിന്റെ തെറി വിളിയും തീവ്രവാദി വിളിയും ഏറ്റുവാങ്ങി പുഞ്ചിരിച്ച ഒരു മനുഷ്യൻ ഇന്നും ഉണ്ട് മുസ്‌ലിം ലീഗിൽ…. അദ്ദേഹം ഒരു ബോധ്യപ്പെടുത്തൽ മതേതരവാദി ആയിരുന്നില്ല അഥവാ അദ്ദേഹമായിരുന്നു യഥാർത്ഥ മതേതര വിശ്വാസി… അദ്ദേഹത്തിന്റെ പേരാണ് അബ്ദുറബ്ബ്

Advertisements