ബി ജെ പി നേതാവ് പദ്മരാജൻ പ്രതിയായ പോക്സോ കേസിനെതിരെ കോവിഡ് കാലത്തും പൊതുസമൂഹം പുലർത്തുന്ന ജാഗ്രതയെ കുറിച്ച് പറയാതെ വയ്യ

82

Sreeja Neyyattinkara

ബി ജെ പി നേതാവ് പദ്മരാജൻ പ്രതിയായ പോക്സോ കേസിനെതിരെ കോവിഡ് കാലത്തും പൊതുസമൂഹം പുലർത്തുന്ന ജാഗ്രതയെ കുറിച്ച് പറയാതെ വയ്യ…💪💪

ഏഷ്യാനെറ്റ് വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഏപ്രിൽ പതിനാലിന് ഞാൻ ഈ വിഷയത്തിൽ ഇടപെടുന്നത്…. തലശ്ശേരി ഡി വൈ എസ് പിയെ ഫോണിൽ വിളിച്ചു കാര്യങ്ങൾ ബോധ്യപ്പെട്ട ശേഷം നടത്തിയ ഇടപെടൽ… മുഖ്യമന്ത്രി മുതൽ ഏറ്റവും ഒടുവിൽ ക്രൈം ബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരിക്ക് കത്തെഴുതുന്നത് വരെയുള്ള ചില പരിമിതമായ ഇടപെടലുകൾ ഞാൻ ഈ വിഷയത്തിൽ നടത്തിയിരുന്നു … അത് പോലും സംഘ് കേന്ദ്രങ്ങളെ എത്രമാത്രം വിറളി പിടിപ്പിച്ചിരുന്നു എന്ന് ഞാൻ അനുഭവിച്ചറിഞ്ഞതാണ്… സമാനതകളില്ലാത്ത സൈബർ വേട്ടയ്ക്കാണ് ഞാൻ ഇരയായത്…

പക്ഷേ പത്മരാജനെ ജയിലഴിക്കുള്ളിലാക്കാൻ കേവലമൊരു വ്യക്തിയുടെയോ സംഘടനയുടെയോ ഇടപെടലല്ല കാരണമായത്… വിഷയം പൊതുസമൂഹത്തിന്റെ മുന്നിലെത്തിച്ച ഏഷ്യാനെറ്റ് ന്യൂസ് മുതൽ ആ കേസിനെ അതീവ ജാഗ്രതയോടെ പിന്തുടരുന്ന തേജസ് ഓൺ ലൈൻ ന്യൂസ് വരെ❤️… ( തേജസ് ന്യൂസ് ഓരോ ആഴ്ചയും ആ വിഷയം പൊതുസമൂഹത്തിന്റെ മുന്നിൽ എത്തിച്ചു കൊണ്ടേയിരുന്നു ഇപ്പോഴും അവരത് തുടരുന്നു ❤️) … പത്മരാജന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കണ്ണൂർ എസ് പി ഓഫീസിനു മുന്നിൽ നിരാഹാര സമരം നടത്തി അറസ്റ്റു ചെയ്യപ്പെടുകയും തുടർന്ന് പത്മരാജനെ അറസ്റ്റ് ചെയ്യും വരെ ജാമ്യം എടുക്കാതെ പോലീസ് സ്റ്റേഷനിൽ നിരാഹാരം തുടർന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റിയും സംഘവും തുടങ്ങി സോഷ്യൽ മീഡിയയിലൂടെ ശക്തമായ പ്രതിക്ഷേധം അഴിച്ചു വിട്ട നീതിബോധമുള്ള എണ്ണമില്ലാത്തത്ര മനുഷ്യർ… കക്ഷി രാഷ്ട്രീയ ഭേദമന്യേ ഇടപെടൽ നടത്തിയ സ്ത്രീ നേതാക്കൾ… ഇവരുടെയൊക്കെ രാഷ്ട്രീയ ജാഗ്രതയാണ് ഈ കേസിന്റെ നിലനിൽപ് പോലും….

ഇതുമായി ബന്ധപ്പെട്ട് രണ്ട് വനിതാ സംഘടനകളുടെ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നു അതിൽ പ്രധാനപ്പെട്ട ഒന്ന് വിമൺ ഇൻഡ്യാ മൂവ്മെന്റിന്റെ ഇടപെടലുകളാണ്.. ഹാദിയാ വിഷയം മുതൽ ഞാൻ ശ്രദ്ധിക്കുന്നൊരു വനിതാ സംഘടനയാണിത്… മാത്രമല്ല സൈബറിടങ്ങളിൽ സംഘ് പരിവാർ നടത്തുന്ന വേട്ടയ്ക്കിരയാകുന്ന സ്ത്രീകൾക്കൊപ്പം കക്ഷിരാഷ്ട്രീയത്തിനതീതമായി നിലകൊള്ളുന്ന സംഘടന… സംഘ് വേട്ടയ്‌ക്കെതിരെ നിരവധി തവണ അവരുടെ രാഷ്ട്രീയ പിന്തുണ ലഭിച്ചിട്ടുള്ളൊരാളാണ് ഞാൻ….പത്മരാജൻ കേസിൽ എനിക്കെതിരെ നടന്ന സൈബർ ആക്രമണത്തിലടക്കം ഈ വനിതാ സംഘടന മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.. പൗരത്വ പ്രക്ഷോഭകാലത്തെ അവരുടെ ഇടപെടലുകളും എടുത്ത് പറയേണ്ടത് തന്നെയാണ് …വാളയാർ കുഞ്ഞുങ്ങൾക്ക് നീതി ആവശ്യപ്പെടുന്നിടത്തും ഞാനിവരെ കണ്ടിട്ടുണ്ട്…. അവരുടെ തുടർച്ചയായ ഇടപെടലുകൾ നിരന്തരം ഉണ്ടായ വിഷയമായിരുന്നു പത്മരാജൻ പ്രതിയായ പോക്സോ കേസ്… സംഘടനാ പ്രസിഡന്റ് പ്രിയ സുഹൃത്ത് റൈഹാനത്ത് ടീച്ചർ ഈ വിഷയവുമായി ബന്ധപ്പെട്ട് നിരവധി തവണ എന്നോട് സംസാരിച്ചിട്ടുണ്ട്…അതുകൊണ്ടുതന്നെ വിഷയത്തിലെ അവരുടെ ജാഗ്രത എനിക്ക് ബോധ്യമുണ്ട്…

ആഴ്ചകൾ തോറും നിരവധി പോസ്റ്റർ കാമ്പയിനുകളും ഭവന സമരങ്ങളും നിരവധി സോഷ്യൽ മീഡിയാ എഴുത്തുകളും അധികാരികൾക്ക് നിവേദനം നൽകലുകളും തുടങ്ങിയ നിരവധി ഇടപെടലുകൾക്കപ്പുറം പ്രതിക്ക് ജാമ്യം നൽകരുതെന്നും അന്വേഷണം ദ്രുതഗതിയിലാക്കണമെന്ന ആവശ്യം ഉയർത്തി കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള തെരുവ് സമരങ്ങൾ നടത്തിയതും ശ്രദ്ധയിൽപ്പെട്ടിരുന്നു … മാത്രമല്ല വിദ്യാർത്ഥിനിയായ പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ച പോക്സോ പ്രതി പത്മരാജനെ അധ്യാപക ജോലിയിൽ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട ഒരു സംഘടന കൂടെയാണ് വിമൺ ഇൻഡ്യാ മൂവ്മെന്റ്❤️… ഇന്നും പ്രതിക്ക് ജാമ്യം നൽകരുതെന്നാവശ്യപ്പെട്ട് , സമൂഹത്തിന്റെ രാഷ്ട്രീയ ജാഗ്രത ഉണർത്തി കൊണ്ടുള്ള അവരുടെ സ്റ്റാറ്റസ് കാമ്പയിൻ ശ്രദ്ധയിൽ പെട്ടു…

മറ്റൊരു വനിതാ സംഘടന വെൽഫെയർ പാർട്ടിയുടെ വനിതാ വിഭാഗം ആണ് അവരുടെ സോഷ്യൽ മീഡിയാ കാമ്പയിനും ക്രൈം ബ്രാഞ്ച് ഓഫീസിലേക്കുള്ള സമരവും ശ്രദ്ധയിൽ പെട്ടിരുന്നു…. അഥവാ നീതിബോധമുള്ള ഒരു കൂട്ടം മനുഷ്യരുടെയും മാധ്യമങ്ങളുടേയും രാഷ്ട്രീയ ജാഗ്രതയാണ് പത്മരാജന്റെ രാഷ്ട്രീയ സ്വാധീനത്തെ മറികടന്നതും അയാളെ ജയിലിലെത്തിച്ചതും ആ ജാഗ്രത ഇനിയും തുടരണം… ക്രൈംബ്രാഞ്ച് ആക്രമണം ദ്രുതഗതിയിലാക്കാനും നീതിപൂർവ്വമായ കുറ്റപത്രം കോടതിയിലെത്താനും ആ ജാഗ്രത അനിവാര്യമാണ് ഇതൊരു കുഞ്ഞിന്റെ നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണ്…. മാത്രമല്ല ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം കൂടെയാണ്…