രാഷ്ട്രീയ മുതലെടുപ്പിനായി പ്രളയം കാത്തിരിക്കുന്ന കോൺഗ്രസ്, അത് യാതൊരുളുപ്പുമില്ലാതെ വിളിച്ചു പറയുന്ന തിരുവഞ്ചിയൂർ , സത്യത്തിൽ ഭയം തോന്നുന്നു

162

“ഉടനേ ഒരു പ്രളയം വരും പിന്നെ വരൾച്ച വരും അതോടെ പിണറായി വിജയനും സർക്കാരിനും വന്നിട്ടുള്ള മേൽക്കൈ ഇല്ലാതാകും.
പിന്നെ യു ഡി എഫ് അധികാരത്തിൽ വരും” .
തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്ന കോൺഗ്രസ് നേതാവിന്റെ വാക്കുകളാണിത്.രാഷ്ട്രീയ മുതലെടുപ്പിനായി പ്രളയം കാത്തിരിക്കുന്ന കോൺഗ്രസ്. അത് യാതൊരുളുപ്പുമില്ലാതെ വിളിച്ചു പറയുന്ന തിരുവഞ്ചിയൂർ രാധാകൃഷ്ണൻ .സത്യത്തിൽ ഭയം തോന്നുന്നു. കുറച്ചു ദിവസങ്ങൾക്കു മുൻപാണ് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കേരളത്തിന്റെ വനിതാ മന്ത്രി കെ കെ ശൈലജയെ നിപ്പാ രാജകുമാരി, കോവിഡ് റാണി എന്നൊക്കെ ആക്ഷേപിച്ചത്. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ദുരന്തത്തെ പ്രതീക്ഷിച്ചിരിക്കുന്ന സാമദ്രോഹികൾ ഉള്ള നാട്ടിൽ കൊറോണ ഒക്കെ എന്ത്.
എന്ത് നിസാരമായാണിവരിത് പറയുന്നത്. ആ ക്രിമിനിലിൻറെ മനസിലിരിപ്പ് നോക്കൂ, രാഷ്ട്രീയമായി പറയാൻ ഒരു ചുക്കുമില്ല ഇവരുടെ കയ്യിൽ. മുൻമന്ത്രിയും എത്രയോ സീനിയറായ നേതാവുമാണ് പറയുന്നത് പിണറായി വിജയനും ഗവൺമെൻ്റിനും കൈവന്ന മേൽകൈ ഇല്ലാതാകണമെങ്കിൽ യു ഡി എഫിനെ പ്രകൃതി സഹായിക്കണമെന്ന് -പ്രളയം/വരൾച്ച വന്ന് നാടു നശിച്ചിട്ടായാലും വേണ്ടില്ല കോൺഗ്രസിന് ഭരണം കിട്ടിയാൽ മതിയെന്ന്.
കേരളത്തിന്റെ പ്രതിപക്ഷം അടുത്ത്‌ ഭരണത്തിലേറാൻ നാട്ടിൽ ഒരു ദുരന്തം വരാൻ ആഗ്രഹിക്കുന്നു എന്ന് കേൾക്കുമ്പോൾ അഥവാ കാര്യക്ഷമമായ രാഷ്ട്രീയ പ്രവർത്തനം നടത്തിയല്ല പകരം ദുരന്തങ്ങളിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തിയാണ് ഭരണം പിടിക്കാൻ കാത്തിരിക്കുന്നത് എന്ന് കേൾക്കുമ്പോൾ കൊറോണ കാലത്തെ പ്രതിപക്ഷത്തിന്റെ സകല രാഷ്ട്രീയ ഇടപെടലുകളേയും സംശയിക്കേണ്ടിയിരിക്കുന്നു. ഭരണകൂടത്തിന്റെ മേൽകൈ ഇല്ലാതാക്കാൻ ജനങ്ങൾ കൂട്ടമായി കൊറോണ പിടിച്ചു മരിക്കണമെന്ന് ഇവറ്റകൾ തീർച്ചയായും ആഗ്രഹിച്ചിട്ടുണ്ടാകും.
കൊറോണമൂലം കൂട്ടമരണം നടന്ന് സർക്കാർ പ്രതിസന്ധിയിലാകാനായി സ്വയം വൈറസ് വാഹകരാകാൻ പോലും തയ്യാറാണ് തങ്ങളെന്നു പോലും പറയാതെ പറയുകയാണ് കോൺഗ്രസ്. എല്ലാവരും ദുരന്തം വരരുതെന്നാഗ്രഹിക്കുമ്പോൾ ദുരന്തങ്ങളിലും മരണങ്ങളിലിൽ നിന്നും തീർത്ത സഹതാപ തരംഗങ്ങളിലിൽ നിന്നുമാണ് പലപ്പോഴും കോൺഗ്രസ് ബാലറ്റ് വിജയങ്ങൾ നേടിയിട്ടുള്ളത്. അധികാരമില്ലാതെ അതിജീവനം അസാധ്യമാണെന്ന് അവർക്കറിയാം. തങ്ങൾക്ക് ഭരണം കിട്ടാൻ ദുരന്തംവന്ന് നാടുമുടിയണമെന്നാഗ്രഹിക്കുന്ന വെറുപ്പിന്റെ അറപ്പിന്റെ രാഷ്ട്രീയം പേറുന്ന ഖദറിട്ട ചെന്നായ്ക്കൾ.
തിരുവഞ്ചിയൂരേ ഈ കൊറോണ കാലത്ത് പ്രളയം കൂടെ വന്ന്‌ ജനങ്ങൾ ഉയിരും വാരിപ്പിടിച്ചു നെട്ടോട്ടമോടുന്നത് കാണാൻ കാത്തിരിക്കുന്ന താങ്കളിലെ ആ രാഷ്ട്രീയക്കാരനുണ്ടല്ലോ അങ്ങനെ താങ്കളെ പറയാൻ പ്രേരിപ്പിക്കുന്ന ആ രാഷ്ട്രീയമുണ്ടല്ലോ ആ ദുരന്ത രാഷ്ട്രീയം അതിനെ ജനങ്ങൾ ഭയപ്പെടുക തന്നെ വേണം.ജനദ്രോഹം നടത്തിയല്ല അധികാരക്കൊതി ശമിപ്പിക്കേണ്ടത്.