ഈ കേസ് അട്ടിമറിക്കാൻ പാടില്ല, ജാഗ്രതയോടിരിക്കാം നമുക്ക്

69

Sreeja Neyyattinkara

ബി ജെ പി പ്രാദേശിക നേതാവ് പാലത്തായി സ്‌കൂൾ അധ്യാപകൻ പത്മരാജനെതിരെയുള്ള പോക്സോ കേസ് ആഭ്യന്തര വകുപ്പ് ക്രൈം ബ്രാഞ്ചിന് കൈമാറിയിരിക്കുകയാണല്ലോ… പ്രതിയെ സംരക്ഷിക്കാൻ ലോക്കൽ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ഹീനശ്രമങ്ങൾക്കെതിരെ പൊതുസമൂഹത്തിൽ നിന്ന് ഉയർന്നു വന്ന പ്രതിഷേധങ്ങളെ തുടർന്നാണ് ഈ കേസ് ക്രൈം ബ്രാഞ്ചിനെ ഏല്പിക്കാൻ ആഭ്യന്തര വകുപ്പ് തയ്യാറായത്…. നീതിപൂർവ്വമായ ഒരന്വേഷണം ക്രൈം ബ്രാഞ്ചിന്റെ ഭാഗത്ത് നിന്നുണ്ടാകും എന്ന് വിശ്വസിക്കുന്നു.

പോക്സോ കേസിലെ പ്രധാന തെളിവുകൾ വൈദ്യ പരിശോധനാ ഫലവും പീഡനത്തിനിരയായ കുട്ടി നൽകുന്ന മൊഴിയും ആണ്….. ഇത് രണ്ടും പ്രതിക്ക് പ്രതികൂലമായിരിക്കെയാണ് ഒരു മാസത്തോളം പ്രതിയെ പോലീസ് സംരക്ഷിക്കുന്നത്… ഇങ്ങനെ പ്രതിയെ സംരക്ഷിച്ച ലോക്കൽ പോലീസ് പോക്സോ കേസ് അട്ടിമറിക്കാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് കുട്ടിയുടെ ബന്ധുക്കളും ജാഗ്രതയുള്ള പൊതുസമൂഹവും കേസ് മറ്റൊരു അന്വേഷണ ഏജൻസിയെ ഏല്പിക്കണം എന്ന ആവശ്യം ഉന്നയിക്കുന്നത്.

ക്രൈം ബ്രാഞ്ച് നൽകുന്ന പ്രഥമ പരിഗണന പോലീസ് എഫ് ഐ ആറും എഫ് എ എസും ഊണ്ട് സർട്ടിഫിക്കറ്റും തന്നെയായിരിക്കും… അവിടെയാണ് ശ്രദ്ധിക്കേണ്ടത് കുട്ടിയുടെ ബന്ധുക്കളുടെ ഭാഗത്ത് നിന്ന് ആദ്യം തന്നെ ഉയർന്നു വന്ന ഒരു പരാതിയായിരുന്നു കുട്ടി കൊടുത്ത മൊഴിയുടെ പശ്ചാത്തലത്തിൽ കൃത്യമായൊരന്വേഷണം നടന്നിട്ടില്ല എന്നത്… കുട്ടി മൂന്നിടങ്ങളിൽ മൊഴി നൽകിയിട്ടുണ്ട് അന്വേഷണോദ്യാഗസ്ഥന്റെ മുന്നിൽ, വൈദ്യ പരിശോധന നടത്തിയ ഡോക്ടർക്ക് മുന്നിൽ മജിസ്‌ട്രേറ്റിന്റെ മുന്നിൽ രഹസ്യ മൊഴി.

ഈ മൊഴികളിൽ കുട്ടി വിരൽചൂണ്ടുന്നിടത്തേക്ക് യാതൊരു മുൻവിധികളുമില്ലാതെ അങ്ങേയറ്റം സത്യസന്ധതയോടെ ക്രൈം ബ്രാഞ്ച് കടന്നു ചെല്ലണം…. കുട്ടി മൊഴിയിൽ പറയുന്ന, എന്നാൽ ലോക്കൽ പോലീസ് തള്ളിക്കളഞ്ഞ മറ്റു സ്ഥലങ്ങളെ, വ്യക്തികളെ അന്വേഷണ പരിധിയിൽ കൊണ്ടു വരണം… ഏത് കേസിലായാലും ശരി പ്രതിയെ സംരക്ഷിക്കുന്നവർ കുറ്റവാളികളാണ് പ്രതി ഒളിച്ചു താമസിച്ച വീടും വീട്ടുകാരും അന്വേഷണ പരിധിയിൽ ഉൾപ്പെടണം. ലോക്കൽ പോലീസ് പ്രതിയെ സംരക്ഷിക്കാനായി നടത്തിയ ഇടപെടലുകൾ സുപ്രധാനമാണ് അതും അന്വേഷിക്കണം.

സുവ്യക്തമായ മെഡിക്കൽ സർട്ടിഫിക്കറ്റും കുട്ടിയുടെ കൃത്യമായ മൊഴിയും ഉണ്ടായിട്ടും പോക്സോ കേസിലെ പ്രതിയെ സംരക്ഷിക്കാൻ ശ്രമിച്ച പാനൂർ ലോക്കൽ പോലീസ് ക്രൈം ബ്രാഞ്ചിന്റെ അന്വേഷണ പരിധിയിൽ വരും എന്ന് കരുതുന്നു.ഒരു കാരണവശാലും ഈ കേസ് അട്ടിമറിയാൻ പാടില്ല.ജാഗ്രതയോടിരിക്കാം നമുക്ക്.

Advertisements