പോക്സോ പ്രതി പദ്മരാജനെ രക്ഷപെടുത്താൻ ക്രൈം ബ്രാഞ്ച് ശ്രമം

53

Sreeja Neyyattinkara

ബി ജെ പി നേതാവ് പത്മരാജൻ പ്രതിയായ പോക്സോ കേസിനെ കുറിച്ച്…

പോക്സോ കേസുകളിൽ 16 വയസിനു താഴെയുള്ള കുട്ടികളാണ് ഇരയാകുന്നതെങ്കിൽ കുട്ടികളുടെ രക്ഷിതാക്കളെയോ രക്ഷിതാവ് ഇല്ലാത്ത കുട്ടിയാണെങ്കിൽ ചൈൽഡ് വെൽഫെയർ കമ്മറ്റിയെയോ ,പ്രതിക്ക് ജാമ്യം കൊടുക്കും മുൻപ് കോടതി കേൾക്കണം എന്നുണ്ട് എന്നാൽ ചുരുക്കം ചില കേസുകളിലേ അത് സംഭവിക്കാറുള്ളൂ … എന്നാൽ പദ്മരാജൻ കേസിൽ അത് സംഭവിച്ചിട്ടുണ്ട്… കുട്ടിയുടെ മാതാവിനെ കോടതി ഇബ്ലീഡ് ചെയ്‌തിട്ടുണ്ട്‌. പ്രോസിക്യൂട്ടർ മുഖേന കുട്ടിയുടെ മാതാവ് നേരിട്ടോ വക്കീൽ വഴി വക്കാലത്തോ ഹാജരാകാത്തതു കൊണ്ടാണ് കേസ് മറ്റന്നാളത്തേക്ക് മാറ്റിയത് .ഈ കോടതി നടപടി വളരേ പോസിറ്റിവാണ്.എന്നാലും ചില ആശങ്കകൾ പങ്കു വയ്ക്കാതിരിക്കാനാവില്ല

പ്രതിക്ക് ജാമ്യം ലഭിക്കാതിരിക്കുക എന്നതാണ് ഈ കേസിന്റെ വിജയത്തിന്റെ ആദ്യപടി അതിന് വേണ്ടത് ചെയ്യാൻ നമുക്ക് മുൻപിലുള്ള വഴികൾ എന്തെന്ന അന്വേഷണങ്ങൾ കുറെയേറെ നടത്തിയിരുന്നു .അതിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന്‌ നേതൃത്വം കൊടുക്കുന്ന ഐ ജി ശ്രീജിത്ത്,ഹൈക്കോടതി പ്രോസിക്യൂട്ടർ സുമൻ ചക്രവർത്തി പോക്സോ കേസ് വിദഗ്ദരായ ചില അഭിഭാഷകർ തുടങ്ങിയവരുമായി ഫോണിൽ സംസാരിച്ചത്.

81 ദിവസങ്ങൾ പിന്നിടുകയാണ് 9 ദിവസത്തിനുള്ളിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം കോടതിയിൽ ഹാജരാക്കിയില്ലെങ്കിൽ പോക്സോ കേസ് പ്രതികൾക്ക് ജാമ്യം കിട്ടാൻ നിയമപരമായ അവകാശം ഉണ്ട് ജാമ്യം കിട്ടുകയും ചെയ്യും.പ്രാഥമികാന്വേഷണം എന്ന നിലയിൽ കുട്ടിയുടെ മൊഴി പോലും രേഖപ്പെടുത്താത്ത ക്രൈം ബ്രാഞ്ച് ഈ ഒൻപതു ദിവസങ്ങൾക്കുള്ളിൽ എങ്ങനെ കുറ്റപത്രം സമർപ്പിക്കും? മൊഴി എടുക്കാൻ കുട്ടിയുടെ മാനസിക നില സ്റ്റേബിൾ അല്ലെന്ന് പറയുന്ന ക്രൈം ബ്രാഞ്ച് കുട്ടിയെ ട്രോമയിൽ നിന്നും തിരിച്ചു കൊണ്ടു വരാൻ കുട്ടിയെ ക്ലിനിക്കൽ സൈക്കോളജിസ്റ്റുമാരുടെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.

പ്രതിക്ക് ജാമ്യം കിട്ടാതിരിക്കാൻ മറ്റൊരു വഴി കൂടെ ഉണ്ടായിരുന്നു .രണ്ടാമതൊരാൾക്കു പ്രതി പദ്മരാജൻ കുട്ടിയെ കൈമാറി എന്ന് കുട്ടിയുടെ മാതാവിന്റെ മറ്റൊരു പരാതി ഉണ്ട് ആ പരാതിയിന്മേൽ എഫ് ഐ ആർ ഇട്ടിട്ടുണ്ടോ എന്നുള്ളതാണ് അങ്ങനൊരു എഫ് ഐ ആർ ഇതുവരെ ഇട്ടിട്ടുമില്ല… അങ്ങനൊന്നുണ്ടായിരുന്നെങ്കിൽ ആ എഫ് ഐ ആർ കോടതിയിൽ സമർപ്പിച്ചാൽ കുട്ടിയെ കൈമാറിയ പദ്മരാജന് വീണ്ടും അകത്ത് കിടക്കേണ്ടതായി വരുമായിരുന്നു.

ഈ വിഷയത്തിൽ എനിക്കിനി ആകെ പ്രതീക്ഷയുള്ളത് മന്ത്രി കെ കെ ശൈലജയിലാണ്.. പദ്മരാജനെ അറസ്റ്റ് ചെയ്യിക്കുന്നതിൽ അവർ നടത്തിയ ഇടപെടൽ കുഞ്ഞിന് നീതി വാങ്ങിക്കൊടുക്കുന്നിടത്തും ഉണ്ടാകണം അല്ലാത്ത പക്ഷം ഒരു പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ച പ്രതി പദ്മരാജൻ പുറത്തിറങ്ങും. പുറത്തിറങ്ങുന്ന പത്മരാജൻ ബി ജെ പി യിലെ തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് എന്നന്നേക്കുമായി ഈ കേസിൽ നിന്ന് പുറത്തു കടക്കും….അതുവഴി ആ പത്തുവയസുകാരിയുടെ ജീവിതമൊരു ദുരന്തമാകും അതുണ്ടാകാൻ പാടില്ല .പദ്മരാജന് ജാമ്യം നൽകാതിരിക്കാൻ പ്രോസിക്യൂട്ടർ സുമൻ ചക്രവർത്തി കാണിച്ചു കൊണ്ടിരിക്കുന്ന ജാഗ്രതയ്ക്ക് ❤️ അദ്ദേഹത്തോട് സംസാരിക്കുമ്പോൾ ആ വാക്കുകളിലെ ആത്മാർതഥത അറിയുന്നുണ്ടായിരുന്നു.