വരവരറാവുവിന് വേണ്ടി നമ്മൾ ശബ്ദിച്ചു കൊണ്ടേയിരിക്കുക

78

Sreeja Neyyattinkara

80 വയസുള്ള വരവരറാവു എൻ ഐ എ യുടെ ഇരയായി ജയിലിലാണ്. ഇന്ത്യയിലെ ഒരു പ്രമുഖ വ്യക്തിത്വമാണദ്ദേഹം. പൊതുപ്രവർത്തകൻ മാത്രമല്ല സാഹിത്യകാരനും മികച്ച വാഗ്മിയും വിപ്ലവ കവിയും കൂടെയാണ്‌. ജീവിതം മുഴുവൻ നീതിയുടെ രാഷ്ട്രീയത്തെക്കുറിച്ച് എഴുതിയും പറഞ്ഞും പ്രസംഗിച്ചും നടന്ന രാഷ്ട്രീയ മനുഷ്യൻ ഭരണകൂടം ജയിലിലടയ്ക്കാൻ കാരണം വേറെ വേണോ.ഓർമ്മ ഞരമ്പുകൾ വഴി മാറി സഞ്ചരിച്ചു കൊണ്ടിരിക്കുന്ന, മറ്റ്‌ നിരവധി ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ള അദ്ദേഹത്തിന്റെ അവസ്ഥയെക്കുറിച്ച് വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു… എന്നാൽ കുറ്റകരമായ മൗനത്തിലാണ്ടു കിടക്കുകയാണീ രാജ്യം.

മുംബൈ തലോജ ജയിലിൽ കഴിയുന്ന അദ്ദേഹത്തിന്റെ ജീവന് വേണ്ടി നെട്ടോട്ടത്തിലാണ് കുടുംബം.ദിനേനയെന്നോണം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളായിക്കൊണ്ടിരിക്കുന്നു.മെയ് മാസത്തിൽ ജയിലിൽ അബോധാവസ്ഥയിലായ അദ്ദേഹത്തെ ജയിലധികൃതർ ആശുപത്രിയിൽ കൊണ്ടു പോയെങ്കിലും മികച്ച ചികിത്സ നൽകാതെ വീണ്ടും ജയിലിലേക്ക് തന്നെ മാറ്റി.
അദ്ദേഹത്തിനെതിരെ ചമച്ച കുറ്റപത്രത്തിലെ കെട്ടുകഥകളെ തുടർന്ന് അദ്ദേഹത്തിന് ലഭിച്ച ജയിൽ വാസം. നിരന്തരം ജാമ്യം നിഷേധിക്കുന്ന ക്രൂരത.

അനാരോഗ്യവും കോവിഡ് ഭീതിയും മുൻ നിർത്തി നൽകിയ ജാമ്യ ഹർജി പോലും പരിഗണിക്കാത്ത മനുഷ്യാവകാശ വിരുദ്ധത. അതൊക്കെ അവിടെ നിൽക്കട്ടെ ഇപ്പോൾ ആ കുടുംബത്തിന്റെ നിലവിളി കേൾക്കാൻ ഭരണകൂടം തയ്യാറാകണം മെച്ചപ്പെട്ട ആരോഗ്യപരിചരണം അദ്ദേഹത്തിന് നൽകാൻ അദ്ദേഹത്തിന്റെ കുടുംബത്തെ അനുവദിക്കണം.

40 writers request PM Modi to release Varavara Rao - The New ...അദ്ദേഹത്തിനിപ്പോൾ അടിയന്തിര ചികിത്സയാണാവശ്യം. ചിന്തിക്കുന്ന മസ്തിഷ്കങ്ങളെ ജയിലിനുള്ളിലാക്കി ചികിത്സപോലും നിഷേധിച്ച് കൊന്നു കളയുക എന്നത് തന്നെയാണ് ഭരണകൂട താല്പര്യം… ആ താല്പര്യത്തിനു മുന്നിൽ മൗനം കൊണ്ട് നമ്മൾ കീഴടങ്ങിക്കൊടുക്കരുത്. മർദ്ദിത പക്ഷത്തു നിൽക്കുന്ന മനുഷ്യരെ എൻ ഐ എ പോലുള്ള ഭീകരവാദ സംഘങ്ങൾക്ക് കടിച്ചു കുടയാൻ ഇട്ടു കൊടുക്കരുത്. നമ്മുടെ മൗനം അതിന് കാരണം ആകരുത്.വരവരറാവുവിന് വേണ്ടി നമ്മൾ ശബ്ദിച്ചു കൊണ്ടേയിരിക്കുക.

Previous articleസ്വപ്‌നയുടെ ‘ആദ്യരാത്രി’
Next articleസുഗന്ധം പരത്തുന്ന പഴം – കെപ്പല്‍
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.