ഒരൊറ്റ ട്വീറ്റിലൂടെ പല സെലിബ്രെറ്റികളുടെ ഉള്ളിലും ഉറങ്ങി കിടന്ന ഹിന്ദുത്വയെ എടുത്ത് പുറത്തിട്ട പോപ് ഗായിക

340

Sreeja Neyyattinkara

 

റിഹാന

ഒരൊറ്റ ട്വീറ്റിലൂടെ പല സെലിബ്രെറ്റികളുടെ ഉള്ളിലും ഉറങ്ങി കിടന്ന ഹിന്ദുത്വയെ എടുത്ത് പുറത്തിട്ട പോപ് ഗായിക .ആർജ്ജവത്തോടെ അവർ ചോദിച്ചൊരു ചോദ്യത്തിന് മുന്നിൽ നിലവിളിച്ചോടുന്ന ഒരു നിരയെ തന്നെ നമ്മൾ കണ്ടു .. ഇന്ത്യയിലെ ചില മുൻ നിര സിനിമാക്കാരും ക്രിക്കറ്റർമാരും അതിലുണ്ടായിരുന്നു May be a close-up of 1 person and jewelleryഎന്നതാണ് ഏറെ കൗതുകകരം .എനിക്കതിൽ ഏറ്റവും കൗതുകകരമായി തോന്നിയത് സച്ചിന്റെ പ്രതികരണമാണ് ഇന്ത്യയുടെ കാര്യം ഇന്ത്യക്കാർ നോക്കിക്കോളും എന്നാണ് സച്ചിന്റെ നിലവിളി .. സച്ചിൻ എന്ന ക്രിക്കറ്ററുടെ കാര്യം ഇന്ത്യക്കാർ മാത്രമാണോ നോക്കിയത് … വേറൊന്നും വേണ്ട .. സച്ചിൻ വിജയിച്ച ലോകകപ്പിൽ സച്ചിന്റെ പരിശീലകൻ ദക്ഷിണാഫ്രിക്കക്കാരനായിരുന്ന ഒരു മനുഷ്യനായിരുന്നു ( ക്രിക്കറ്റിനെ കുറിച്ച് പിടിയൊന്നുമില്ലാത്തതിനാൽ പേരോർമ്മയില്ല ) .ഇന്ത്യക്കാർ മാത്രേ പരിശീലകനായി പാടുള്ളൂ എന്ന് സച്ചിന് അന്ന് തോന്നിയില്ല എന്നാലിന്ന് നരാധമനായ ഒരു ഭരണാധികാരിയുടെ കോർപ്പറേറ്റ് നയങ്ങൾ കാരണം തെരുവിലിറങ്ങേണ്ടി വന്ന ജനതയ്ക്കു വേണ്ടി സംസാരിച്ച ഒരു സ്ത്രീയോട് ഇന്ത്യയുടെ കാര്യത്തിൽ മറ്റാരും ഇടപെടേണ്ടതില്ല എന്ന അങ്ങേയറ്റം സങ്കുചിതമായ ഫാസിസ്റ്റ് വാദം ഉയർത്തുന്ന സച്ചിൻ എത്രമാത്രം ഇടുങ്ങിയ ചിന്താഗതിക്കാരനാണ് എന്ന് തെളിയിക്കുന്നു .ആർക്കു വേണ്ടിയാണ് സച്ചിൻ ഈ റാൻ മൂളൽ നടത്തുന്നതെന്ന് വ്യക്തമാണ് .റിഹാന മുന്നോട്ടു വച്ച അതിർത്തികളില്ലാത്ത മാനവികതയുടെ രാഷ്ട്രീയം ഇന്ന് ലോകം മുഴുവൻ ചർച്ച ചെയ്യപ്പെടുമ്പോൾ കൂടെ ചർച്ച ചെയ്യപ്പെടുന്നുണ്ട് സച്ചിൻ താങ്കളുടെ ഫാസിസ്റ്റ് സങ്കുചിത വാദവും .

**

Sandeep Das

ഇപ്പോൾ ഒരു കാര്യം മനസ്സിലായില്ലേ? ഒരു പെണ്ണ് ചങ്കൂറ്റത്തോടെ നിവർന്നുനിന്നാൽ വിരണ്ടുപോകുന്നവർ മാത്രമാണ് ഇവിടത്തെ ഫാസിസ്റ്റുകൾ.റിഹാന എന്ന പോപ് ഗായിക ഒരൊറ്റ ചോദ്യമേ ചോദിച്ചുള്ളൂ-”ഇന്ത്യയിലെ കർഷകസമരത്തെക്കുറിച്ച് നാം എന്തുകൊണ്ട് സംസാരിക്കുന്നില്ല…?”ഇതോടെ എല്ലാവർക്കും നിയന്ത്രണം നഷ്ടപ്പെട്ടു. റിഹാനയ്ക്കെതിരെ ഇന്ത്യയിലെ സെലിബ്രിറ്റികൾ വരിവരിയായി രംഗത്തുവന്നു.കങ്കണ റണൗട്ട്,അക്ഷയ് കുമാർ,അജയ് ദേവ്ഗൺ,സുനിൽ ഷെട്ടി,കരൺ ജോഹർ തുടങ്ങിയ സിനിമാക്കാർ.സച്ചിൻ തെൻഡുൽക്കർ,സുരേഷ് റെയ്ന,അനിൽ കുംബ്ലെ,ശിഖർ ധവാൻ,ആർ.പി സിങ്ങ് മുതലായ ക്രിക്കറ്റർമാർ.റിഹാനയ്ക്കെതിരെ സംസാരിച്ച എല്ലാവർക്കും ഒരേ ഭാഷയായിരുന്നു. ഏതാണ്ട് ഒരേ വാക്കുകളും. ആരോ പറഞ്ഞുകൊടുത്ത് എഴുതിച്ചതുപോലെ!

കർഷകസമരത്തെക്കുറിച്ച് ഇതേവരെ ഒരു വാക്കുപോലും ഉരിയാടാതിരുന്ന സകല സെലിബ്രിറ്റികളും ഒരുമിച്ച് വായതുറന്നുവെങ്കിൽ അതിനുപുറകിൽ വ്യക്തമായ ഗൂഢാലോചനയുണ്ട്. സിനിമാതാരങ്ങൾക്കും കളിക്കാർക്കുമെല്ലാം വമ്പിച്ച ഒാഫറുകൾ ലഭിച്ചിട്ടുണ്ടാവാം. അല്ലെങ്കിൽ അവരെ ഭീഷണിപ്പെടുത്തിയിട്ടുണ്ടാവാം.എന്നിട്ട് ഇവരെല്ലാം ചേർന്ന് റിഹാനയുടെ ഉദ്ദ്യേശശുദ്ധിയെ ചോദ്യം ചെയ്യുന്നു! അടിപൊളി!ഇന്ത്യയിലെ കാര്യങ്ങൾ ഇന്ത്യക്കാർ നോക്കിക്കോളും എന്നാണ് സച്ചിൻ പ്രതികരിച്ചത്.സച്ചിൻ ലോകകപ്പ് ജയിക്കുമ്പോൾ ഇന്ത്യൻ ടീമിൻ്റെ പരിശീലകൻ ദക്ഷിണാഫ്രിക്കക്കാരനായ ഗാരി കേസ്റ്റനായിരുന്നു.ഇംഗ്ലണ്ട് സ്വദേശിയായ ഡേവിഡ് ഷെപ്പേഡ് ആണ് സച്ചിൻ്റെ ഇഷ്ട അമ്പയർ.

വെസ്റ്റ് ഇൻഡീസ് ഇതിഹാസം വിവിയൻ റിച്ചാർഡ്സിനെ ആരാധിച്ചാണ് സച്ചിൻ വളർന്നുവന്നത്.ഇന്ത്യയിലെ കാര്യങ്ങളിൽ പുറത്തുനിന്നുള്ളവർ ഇടപെടേണ്ടതില്ല എന്ന സങ്കുചിതയുക്തി മുമ്പൊന്നും സച്ചിൻ ഉപയോഗിച്ചിട്ടില്ല എന്ന് സാരം. പെട്ടന്ന് ആ ലോജിക് എങ്ങനെ പൊട്ടിമുളച്ചു? ലിറ്റിൽ മാസ്റ്ററുടെ നാവ് ഫാസിസ്റ്റുകൾ വാടകയ്ക്കെടുത്തതാണ് എന്ന് ഉറപ്പിക്കാം.മനുഷ്യരാണ് ആദ്യം ഉണ്ടായത്. രാജ്യങ്ങളും അതിർത്തികളുമെല്ലാം പിന്നീട് സൃഷ്ടിക്കപ്പെട്ടതാണ്. ഏറ്റവും പ്രധാനം മനുഷ്യത്വത്തിൻ്റെ രാഷ്ട്രീയമാണ്. അത് പറയാൻ ദേശീയത ഒരു തടസ്സമേയല്ല.അങ്ങകലെ ജോർജ്ജ് ഫ്ലോയിഡ് എന്ന കറുത്ത വർഗക്കാരൻ കൊല്ലപ്പെട്ടപ്പോൾ മലയാളികൾക്ക് വേദനിച്ചില്ലേ? ആ രാഷ്ട്രീയം.

നൂറു മില്യൺ ഫോളോവേഴ്സുണ്ട് റിഹാനയ്ക്ക്. ആ ലോകത്ത് അഭിരമിച്ചുകഴിയേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ അവർക്ക്. എന്നിട്ടും റിഹാന ഇന്ത്യയിലെ കർഷകസമരത്തെ പിന്തുണച്ചില്ലേ? അതാണ് മനുഷ്യത്വത്തിൻ്റെ രാഷ്ട്രീയം. ഇന്ത്യയിലെ സെലിബ്രിറ്റികൾക്ക് സ്വപ്നം കാണാൻ പറ്റാത്ത ഒൗന്നത്യം.റിഹാനയുടെ പ്രസ്താവന ഇപ്പോൾ തന്നെ അന്താരാഷ്ട്ര ശ്രദ്ധ നേടിക്കഴിഞ്ഞു. ഫാസിസ്റ്റുകളോട് ഒന്നേ പറയാനുള്ളൂ. മിണ്ടാതിരിക്കുന്നതാവും നിങ്ങൾക്ക് നല്ലത്. നിങ്ങൾ റിഹാനയ്ക്കുനേരെ കുരച്ചാൽ അവരുടെ ട്വീറ്റ് കൂടുതൽ പ്രശസ്തമാവും. ലോകത്തിൻ്റെ എല്ലാ കോണുകളിൽനിന്നും കർഷകർക്ക് പിന്തുണയെത്തും. അധികം കളിക്കണ്ട മിത്രങ്ങളേ. ഇത് തീക്കളിയാണ്. കൈ പൊള്ളുന്ന അഭ്യാസമാണ്.

**

RJ Salim

പ്രൊപ്പഗാണ്ടയാണത്രെ !!

ലോകം മുഴുവൻ കർഷക പ്രക്ഷോഭങ്ങളുടെ ഒപ്പം നിൽക്കുന്നത് പ്രൊപ്പഗാണ്ടയാണത്രെ എന്നാണ് ചാണകം തീനികളുടെ പുതിയ വാദം. അതും പറയുന്നതാരാണെന്നു നോക്കണം.
– ഇന്ത്യൻ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രൊപ്പഗാണ്ട ഉണ്ടാക്കി, പ്രചരിപ്പിച്ചു ജനത്തെ പറ്റിച്ചവർ
– ബിജെപിയെന്നാൽ വികസനമെന്നും മോദിയെന്നാൽ വികസന നായകനെന്നും ഭൂലോക നുണ പറഞ്ഞു മനുഷ്യരെ പറ്റിച്ചവർ.
– വാട്സാപ്പ് യൂണിവേഴ്സിറ്റികളെന്നു വിളിക്കപ്പെടുന്ന നുണ നിർമാണ ഫാക്റ്ററികൾ വഴി രാജ്യം മുഴുവനും ദിവസേന ആയിരക്കണക്കിന് നുണകൾ, വ്യാജ വാർത്തകൾ, വ്യാജ ആരോപണങ്ങൾ, വർഗീയത എന്നിവ പ്രചരിപ്പിക്കുന്നവർ.
– പ്രൊപ്പഗാണ്ടയ്ക്ക് മാത്രമായി ആദ്യമായി സ്വന്തം ഐടി സെൽ ഉണ്ടാക്കിയവർ. അതിനായി ആയിരക്കണക്കിന് ചെറുപ്പക്കാരെ ശമ്പളം കൊടുത്തു ഇതിനായി മാത്രം നിർത്തിയിരിക്കുന്നവർ
– മുസ്ലിങ്ങൾക്കെതിരെ വർഗീയ നുണ പ്രചരിപ്പിച്ചു അവരെ മുഴുവൻ ദേശദ്രോഹികളാക്കി ചിത്രീകരിച്ചു കൂട്ടക്കൊല നടത്തുന്നവർ.
– അറിയപ്പെടുന്ന ഒട്ടുമിക്ക സെലിബ്രിറ്റികളെയും വാടകയ്‌ക്കെടുത്തു സ്വന്തം കാര്യത്തിനായി ഉപയോഗിക്കുന്നവർ. കങ്കണയും അക്ഷയ് കുമാറും മുതൽ രജനി കാന്തിനെ വരെ അതിനായി കാവൽ നായ്ക്കളെപോലെ കൂട്ടിലിട്ടു വളർത്തുന്നവർ. അർണബിനെപ്പോലെ ഒരുത്തനെക്കൊണ്ടു സ്ഥിരം രാജ്യത്തെ വിഭജിക്കുന്നവർ.
– ലോക ശ്രദ്ധ മുഴുവൻ കർഷക പ്രക്ഷോഭങ്ങളിലേക്ക് തിരിയുന്നു എന്ന് കണ്ടപ്പോൾ ഇന്ത്യയിലെ ഏറ്റവും പോപ്പുലർ ഐക്കണുകളിൽ ഒന്നായ സച്ചിനെ തന്നെ വിലയ്‌ക്കെടുത്തുകൊണ്ടു വന്നു മുന്നിൽ നിർത്തി പാവ കളിക്കുന്നവർ.
– മുതലയെപ്പിടിക്കുന്ന, മാനിനെയും മയിലിനെയും കളിപ്പിക്കുന്ന, മാങ്ങ സ്വന്തം കൈ കൊണ്ട് തിന്നുന്ന അത്ഭുത പ്രവർത്തി കാണിക്കുന്ന, യോഗാഭ്യാസം പതിവുള്ള, ചർക്കയിൽ നൂൽ നൂൽക്കുന്ന (ഒവ്വ!), ബീച്ചിൽ കച്ചറ പെറുക്കുന്ന ഒരു സാധു മനുഷ്യനായി ഒരു കലാപകാരിയെ, ഒരു വിഷ ജീവിയെ സ്ഥിരം പ്രോപഗണ്ട പെയിന്റടിക്കുന്നവർ
– അതും പോരാഞ്ഞിട്ട് ഗാന്ധിയോടൊപ്പവും ടാഗോറിനൊപ്പവും ചേർത്ത് വെച്ച് താരതമ്യങ്ങൾ വ്യാജമായി നിർമ്മിക്കുന്ന പ്രോപഗണ്ട വിങ് തന്നെയുള്ളവർ
– നോട്ട് നിരോധനവും GST യും മുതൽ ഇക്കോണമി തകർച്ച വരെ മറയ്ക്കാൻ പുൽവാമയിലെ നാൽപത് ജവാന്മാരെ കൊലയ്ക്ക് കൊടുത്തു ഒരു ശത്രു ആക്രമണ പ്രതീതി ഉണ്ടാക്കി അതിന്റെ പ്രതികാര നാടകമെന്നോണം ബാലക്കോട്ടിൽ പോയി പൈൻ മരങ്ങളുടെ മണ്ടയ്ക്ക് മിസെയിൽ പായിച്ചിട്ട് എന്തോ മല മറിച്ചെന്നു പ്രചരിപ്പിച്ചവർ.
– അതിന്റെ പേരിൽ വ്യാജ ദേശസ്നേഹം പറഞ്ഞുകൊണ്ട് തിരഞ്ഞെടുപ്പ് ജയിച്ചവർ
– എതിർക്കുന്ന എല്ലാവരെയും രാജ്യദ്രോഹികളായി മുദ്ര കുത്തി, അവർക്ക് പാകിസ്ഥാൻ ബന്ധമുണ്ടെന്ന് പ്രചരിപ്പിക്കുന്നവർ. വിമർശിക്കുന്ന പത്രക്കാരെ കൊന്നു കളഞ്ഞു അത് മൂടി വെക്കുന്നവർ
– ലോക ചരിത്രത്തിലാദ്യമായി ഒരു തിരഞെടുപ്പിൽ ഡീപ് ഫെയ്ക് ടെക്‌നോളജി ഉപയോഗിച്ചുകൊണ്ട് സ്വന്തം സ്ഥാനാർത്ഥിയെ ജയിപ്പിക്കാൻ നോക്കിയവർ.
അങ്ങനെ നൂറു കണക്കിന് പ്രോപഗണ്ട ക്രൈം ദിവസേനെ ചെയ്യുന്ന ഈ മൈരന്മാരാണ് പറയുന്നത് ഇപ്പൊ നടക്കുന്നത് പ്രോഗാണ്ടയാണെന്നു.
അങ്ങനെയെങ്കിൽ അങ്ങനെ തന്നെ. പക്ഷെ നിങ്ങളുടെ പോലെ നക്കാപ്പിച്ചയ്ക്ക് വിൽക്കാൻ വെച്ചിരിക്കുന്ന വർഗീയക്കൂട്ടങ്ങളുടെ വെറുപ്പിന്റെ പ്രോഗാണ്ടയല്ല. ജനങ്ങളുടെ പ്രോപഗണ്ട !
അതേ, അങ്ങനെ നോക്കിയാൽ ഇതും പ്രോപഗണ്ട തന്നെയാണ്. പ്രോപഗണ്ട ഓഫ് ദി മാസസ് !
അതിനെ നേരിടാൻ ദൈവവും ദൈവത്തിന്റെ അപ്പനുമൊന്നും മതിയാവില്ല കേട്ടോ.

**

Hari Narayanan

പെണ്ണൊരുമ്പെട്ടാൽ…? വികസിതമായൊരു ഒരു രാജ്യത്തെ തന്നെ പ്രകമ്പനം കൊള്ളിക്കാമെന്ന് ഇതോടെ മനസ്സിലായിക്കാനുമല്ലോ.
പോപ്പ് ഗായികയും അഭിനേത്രിയുമായ റോബിൻ റിഹന്നാ ഫെന്റി കഴിഞ്ഞ ദിവസം അത്തരമൊരു കൂരമ്പാണ് ഇന്ത്യക്ക് നേരെ എയ്തത്. “കർഷക സമരത്തിനെ കുറിച്ച് ഇന്ത്യക്കാർ മാത്രം എന്ത് കൊണ്ട് പ്രതികരിക്കുന്നില്ല…?” നൂറ് മില്യണിൽ കൂടുതൽ ഫോളോവേഴ്‌സ് ഉള്ള ഒരു പോപ്പ് താരം ഇന്ത്യൻ ജനതക്ക് നേരെ ഇത്തരമൊരു ചോദ്യം ഉന്നയിച്ചാൽ പ്രതികരിക്കാതിരിക്കാൻ വേറെ തരമില്ല.
സംഗതി റിഹന്നയുടെ ഈ ചോദ്യം ഇന്ത്യൻ സെലിബ്രിറ്റികളോടാണെന്ന് ഇക്കൂട്ടർ മനസ്സിലാക്കിയതിനാലാവണം കങ്കണ റണൗട്ട്,അക്ഷയ് കുമാർ,അജയ് ദേവ്ഗൺ,സുനിൽ ഷെട്ടി,കരൺ ജോഹർ തുടങ്ങിയ സിനിമാക്കാർ മുതൽ സച്ചിൻ തെൻഡുൽക്കർ,സുരേഷ് റെയ്ന,അനിൽ കുംബ്ലെ,ശിഖർ ധവാൻ,ആർ.പി സിങ്ങ്…മുതലായ ക്രിക്കറ്റർമാർ വരെ റിഹന്നക്ക് മറു ട്വീറ്റുമായി രംഗത്തു വന്നിരിക്കുകയാണ്.

ഇതിൽ ഏറ്റവും കൂടുതൽ പേരും ശ്രദ്ധിച്ചത് ആരെയാകും എന്ന് നിസ്സംശയം പറയാമല്ലോ…? ഇന്ത്യക്കാരുടെ എല്ലാമെല്ലാമായ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറെ…! ഇന്ത്യക്ക് വേണ്ടി എപ്പോഴും ശബ്ദമുയർത്തുന്നവരെ രണ്ട് കാറ്റഗറിയിൽപ്പെടുത്താം വീരേന്ദർ സെഹ്‌വാഗിനെ പോലുള്ളവരും മഹേന്ദ്ര സിംഗ് ധോണിയെ പോലുള്ളവരും. വീരുവിനെ പോലുള്ളവർ ന്യായമായ ഏതൊരു കാര്യത്തിനും ശബ്ദമുയർത്തുമെങ്കിൽ ധോണിയെപ്പോലുള്ളവർ ഒരു കാര്യങ്ങളിലും എത്തി നോക്കാൻ പോകാറില്ല. എനിക്ക് പലപ്പോഴായി തോന്നിട്ടുണ്ട്. സച്ചിനൊക്കെ എപ്പോഴും ഒരു സെലക്ടിവ് പ്രതികരണം മാത്രമേ നടത്താറുള്ളൂ. മുകളിൽ പറഞ്ഞതിന് എതിർ വാദം ഉന്നയിക്കാൻ സാധിക്കുമെങ്കിൽ ഒന്നേ പറയാനുള്ളു “സ്റ്റാർഡം അല്ലെങ്കിൽ സ്റ്റാർ വാല്യൂ”. അത് കൊണ്ട് തന്നെയാണ് വീരുവിനെ പോലുള്ളവരും ധോണിയെപ്പോലുള്ളവരും എന്നു പറഞ്ഞത്. എന്തിനാണിങ്ങനെ സ്വാർഥ താൽപര്യങ്ങൾക്ക് വേണ്ടി സംസാരിക്കുന്നത്. സംഗതി ഇന്ത്യൻ ജനതക്ക് ഒരു ഗൂസ്ബമ്പ്‌സ് കിട്ടുന്ന തരത്തിലുള്ള ഒരു ടിപ്പിക്കൽ പ്രതികരണം; ഇന്ത്യക്കാരുടെ കാര്യം നോക്കാൻ ഇവിടുള്ളവർക്ക് അറിയാമെന്ന മട്ടിൽ “ഇന്ത്യയുടെ പരമാധികാരത്തിന് വിട്ടുവീഴ്ചയില്ലാത്ത പവറാണ്”

റിഹന്നയുടെ ചോദ്യത്തിനെതിരെ പ്രതികരിച്ചവർക്ക് എല്ലാം ഒരേ ഭാഷയും ആരോ ഓതി കൊടുത്ത പോലെ ഒരു മറുപടിയുമാണ് എന്ന് വ്യക്തം. താരമൂല്യമുള്ളവർ പ്രതികരിച്ചാൽ നിയമത്തിന് ഭേദഗതി വരുത്തേണ്ട വരും എന്ന് പരമോന്ന നീതിപീഠത്തിന് അറിയാമായിരിക്കും. പ്രത്യേകിച്ചു സച്ചിനെപോലുള്ളവർ കർഷകർക്ക് പിന്തുണ കൊടുത്താൽ ഏകദേശം 70 ശതമാനം ഇന്ത്യയും കർഷകർക്കൊപ്പം “പരസ്യ” പിന്തുണയുമായി രംഗത്തെത്തും. ഇന്ത്യ നിന്ന് കത്തും. ഇങ്ങ് കേരളത്തിൽ ആനയുടെ വായിൽ പടക്കം വച്ചു കൊടുത്ത് കൊന്ന സംഭവത്തിൽ ബഹുമാനപ്പെട്ട ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്‌ലി നടത്തിയ അത്തരമൊരു സെലക്റ്റീവ് പ്രതികരണത്തിന് അന്നദ്ദേഹം ഒരുപാട് വിലകൊടുക്കേണ്ടി വന്നു. ആ പറഞ്ഞത് വിരാട് കൊഹ്‌ലിയുടെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന കാവി ചായ്വ് കൊണ്ട് മാത്രമാണ്. മാത്രമല്ല ഇന്ത്യൻ ക്രിക്കറ്റിൽ തന്നെ ഇപ്പോൾ ഇങ്ങനൊരു ബി ജെ പി മേധാവിത്തം കാണാൻ സാധിക്കും. ഇന്ത്യൻ പ്രാക്ടീസ് ജേഴ്സിയുടെ കളർ മാറ്റിയത് ഒരു കാരണമായി പറഞ്ഞാൽ ചിന്തിക്കേണ്ടതായിരിക്കുന്നു. മാത്രമല്ല പണ്ട് ഗവാസ്കറിന്റെ കാലം മുതൽക്കേ യാദവുമാരെ തഴഞ്ഞ് ശർമ്മമാർക്ക് ഒരു പ്രത്യേക സ്ഥാനം ഇന്ത്യൻ ക്രിക്കറ്റ് നൽകിയിരുന്നു.

നൂറു മില്യൺ ഫോളോവേഴ്സുണ്ട് റിഹന്നയ്ക്ക്. തന്റെ കാര്യം നോക്കി തന്റെ ആഡംബര ജീവിതം നയിക്കേണ്ടവർ കർഷകസമരത്തെ പിന്തുണച്ചില്ലേ? അതാണ് മനുഷ്യത്വത്തിൻ്റെ രാഷ്ട്രീയം. റിഹന്നയുടെ ട്വീറ്റ് ഇപ്പോൾ തന്നെ ലോക ശ്രദ്ധ നേടിക്കഴിഞ്ഞു. നോൺ സെലിബ്രിറ്റികളായ-കർഷക സമരത്തെ പിന്തുണക്കുന്ന മനുഷ്യർക്ക് ഒന്നേ ചെയ്യാനുള്ളു. ‘റിഹന്നയുടെ അഭിപ്രായത്തിനോട് കൂടുതൽ പ്രതികരിച്ചു കൂടുതൽ പേരിലേക്കെതിക്കുക’അത്രയെങ്കിലും ചെയ്യാനായാൽ അന്നം തരുന്ന കൈകൾക്ക് ഒരടി എങ്കിലും കുറച്ചു കിട്ടാൻ സഹായിച്ചാലോ. ഓർത്തോളു സ്വതന്ത്ര ഇന്ത്യ നേരിട്ട/നേരിടുന്ന ഏറ്റവും വലിയ സമരമാണ് അങ്ങ് ഡൽഹിയിൽ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിൻ കീഴിൽ നടക്കുന്നത്.
ജയിച്ചാലിത് – “ജനാധിപത്യം…!”
പരാജയപ്പെട്ടാൽ…?