കണ്ണീരു കൊണ്ട് കാഴ്ച മങ്ങിയിട്ടല്ലാതെ നിങ്ങൾക്കീ വീഡിയോ കണ്ടു തീർക്കാനാകില്ല

93

Sreeja Neyyattinkara

കണ്ണീരു കൊണ്ട് കാഴ്ച മങ്ങിയിട്ടല്ലാതെ നിങ്ങൾക്കീ വീഡിയോ കണ്ടു തീർക്കാനാകില്ല…
അന്തര്യാമിയായ സ്നേഹം❤️

സ്നേഹം എന്ന മനോഹര രാഷ്ട്രീയ വാക്കിനെ എങ്ങനെയാണ്‌ നമുക്ക് വ്യഖ്യാനിക്കാനാകുക.എത്രമാത്രം ഉദാത്തമാണാ പദം.മനുഷ്യൻ ഉണ്ടാക്കി വച്ച സകല നിയമങ്ങൾക്കുമപ്പുറം ജ്വലിച്ചു നിൽക്കുന്ന മാസ്മരിക ഭാവം.മനുഷ്യ നിർമ്മിതമായ സകലതിനേയും നിരാകരിക്കുന്ന ഒന്ന്.അപാരമായ ആത്മവിശ്വാസവും മൂല്യബോധവും പകരുന്ന ഒന്ന്, പക്ഷേ.ലോകത്തിന്റെ നിയമങ്ങൾക്കുള്ളിൽ സ്നേഹത്തിന്‌ പരിധി നിർണ്ണയിക്കുന്ന മനുഷ്യർ.

ഈ വീഡിയോ മുന്നോട്ടു വയ്ക്കുന്ന സ്നേഹ ദർശനം.ഒരു മനുഷ്യനും മൃഗവും തമ്മിൽ കൈമാറുന്ന ഉത്തുംഗ സ്നേഹത്തിന്റെ ഊഷ്മളത.പാകിസ്ഥാനിലെ മനുഷ്യരെ സ്നേഹിക്കുന്നത് രാജ്യദ്രോഹമാകുന്ന വ്യവസ്ഥിതിയിൽ നിന്നുകൊണ്ട് അതിർത്തികളും പാസ്പോർട്ടുകളും ഇല്ലാത്ത ലോകത്തെ കുറിച്ച് ചിന്തിക്കുന്ന എനിക്ക് എന്ത് പ്രസക്തിയാണുള്ളത്.മനുഷ്യൻ ആത്മാവിനെ അറിഞ്ഞു തുടങ്ങുമ്പോൾ നിയമങ്ങളെ നിരാകരിക്കാൻ തുടങ്ങും അഥവാ പൊതുബോധത്തെ വെല്ലുവിളിച്ച് മനുഷ്യ നിർമ്മിത അതിർത്തികൾ സകലതും ലംഘിക്കും .അതുവരെ നിയമങ്ങൾക്കനുസരിച്ച് സ്നേഹത്തെപ്പോലും പരിമിതപ്പെടുത്തിയ മനുഷ്യൻ സ്നേഹവും മാനവികതയും അടിസ്ഥാന രാഷ്ട്രീയ ഭാഷയാക്കും… അതോടെ പ്രപഞ്ചത്തിന്റെ അഭൗമ സൗന്ദര്യം ദർശിക്കാൻ തുടങ്ങും… ഒടുവിൽ ഏറ്റവുമൊടുവിൽ നിത്യ പ്രണയത്തിന്റെ അനശ്വരതയിലേക്ക്💜