ശ്രീലക്ഷ്മി എന്ന സ്ത്രീ സുനിതാ ദേവദാസിനെ ‘ദേവദാസി’ എന്ന് വിളിക്കുന്നതിൽ ഗുരുതരമായ രാഷ്ട്രീയ പ്രശ്നമുണ്ട്

138

നദി എന്ന നദീർ, നാമൂസ് എന്ന മൻസൂർ ഇവർ പ്രതിയായ പീഡോ പോക്സോ കേസ് സാമൂഹ്യമാധ്യമങ്ങളിൽ ചൂടേറിയ ചർച്ചയ്ക്കു വഴിവച്ചിരിക്കുകയാണ്. ഇതിലെ ഇസ്ലാമോഫോബിയ എന്ന വിഷയത്തെ ചൊല്ലി ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കലും ബിക്കിനി മോഡൽ രശ്മി ആർ നായരും ഇടതുപക്ഷ മാധ്യമപ്രവർത്തക സുനിത ദേവദാസും തമ്മിൽ സൈബറിടത്തു വാക്പോരുണ്ടായി. (പോസ്റ്റ് ലിങ്ക് > ശ്രീലക്ഷ്മിയും രശ്മി നായരും സുനിത ദേവദാസും പൊരിഞ്ഞ തല്ല്) നദിയെ ഇസ്ലാമോഫോബിയ വിഷയത്തിൽ അനുകൂലിച്ച ശ്രീലക്ഷ്മിക്കെതിരെ പ്രതികരിച്ച സുനിത ദേവദാസിനെ ദേവദാസി എന്ന് വിളിച്ചു ആക്ഷേപിച്ചു എന്നതാണ് ശ്രീലക്ഷ്മി അറയ്ക്കലിനെതിരെയുള്ള പുതിയ ആരോപണം. സുനിത ശ്രീലക്ഷ്മിയെ കുറിച്ചു പറഞ്ഞ ഒരു വാചകം കൂടി നോട്ട് ചെയ്തുകൊണ്ടാണ് ശ്രീലക്ഷ്മിയുടെ പുതിയ പരാമർശം . വെൽഫെയർ പാർട്ടി മുൻ നേതാവും സാമൂഹ്യപ്രവർത്തകയുമായ ശ്രീജ നെയ്യാറ്റിൻകര ശ്രീലക്ഷ്മിയെ വിമർശിച്ചു കൊണ്ട് രംഗത്ത് . ശ്രീജയുടെ കുറിപ്പ് വായിക്കാം.

Sreeja Neyyattinkara

“സുനിത ദേവദാസ് Sunitha Devadas എന്ന സ്ത്രീയെ ‘ദേവദാസി’ എന്ന പ്രയോഗം നടത്തി അധിക്ഷേപിക്കുന്ന നിരവധി ആൺ പ്രൊഫൈലുകൾ ഞാൻ കാണാറുണ്ട് … അതിലേറെയും സംഘ് പരിവാർ ഐ ഡികളാണ് … എനിക്കതിൽ അത്ഭുതമില്ല കാരണം സംഘ് പരിവാർ അങ്ങനെയാണ്…. തങ്ങൾക്കെതിരായ രാഷ്ട്രീയാഭിപ്രായം പറയുന്ന സ്ത്രീകളെ അവർ പലവിധത്തിലും അപമാനിക്കാറുണ്ട്…. എന്നാൽ ഫെമിനിസമാണ് തന്റെ ആശയധാര എന്ന് അവകാശപ്പെടുന്ന ശ്രീലക്ഷ്മി അറയ്ക്കൽ എന്ന സ്ത്രീ സുനിതാ ദേവദാസിനെ ‘ദേവദാസി’ എന്ന് അഭിസംബോധന ചെയ്യുന്നതിൽ ഗുരുതരമായ രാഷ്ട്രീയ പ്രശ്നമുണ്ട്… ജെട്ടി നായരെ ശ്രീലക്ഷ്മി തല്ലാൻ പോയത് സ്ത്രീകൾക്കെതിരെ അയാൾ ആഭാസത്തരം വിളിച്ചു പറഞ്ഞതു കൊണ്ടാണ്….. ജെട്ടി നായർ സ്ത്രീകളോട് കാണിച്ച അതേ ആഭാസത്തരം ശ്രീലക്ഷ്മി മറ്റൊരു സ്ത്രീയോട് കാണിക്കുമ്പോൾ ജെട്ടി നായർക്കെതിരെ പ്രതിഷേധിച്ച് ശ്രീലക്ഷ്മിക്കൊപ്പം നിന്ന എനിക്ക് സുനിതയ്‌ക്കൊപ്പം നിൽക്കാതിരിക്കാൻ കഴിയില്ല.രാഷ്ട്രീയാഭിപ്രായ വ്യത്യാസങ്ങളെ സ്ത്രീ വിരുദ്ധത എന്ന പൊളിറ്റിക്കൽ ടൂൾ കൊണ്ട് നേരിടാൻ ഫെമിനിസ്റ്റ് എന്ന് പ്രൊഫൈലിൽ എഴുതി വച്ചിരിക്കുന്ന ഒരു സ്ത്രീ തന്നെ തയ്യാറാകുമ്പോൾ ഫെമിനിസ്റ്റ് ആശയങ്ങളോട് ഇവർക്കൊക്കെ എന്ത് പ്രതിപത്തിയാണുള്ളത് എന്ന് തോന്നിപ്പോകുന്നു.സങ്കടകരം .”