യു പി യിലെ മുസ്ലീങ്ങൾക്കായി ഇന്ത്യയിലെ ജനാധിപത്യ മതേതര ജനത നിലവിളിക്കുകയെങ്കിലും ചെയ്യണം

400

വെൽഫെയർ പാർട്ടി നേതാവ് ശ്രീജ നെയ്യാറ്റിൻ കര എഴുതുന്നു

യു പി യിലെ മുസ്ലീങ്ങൾക്കായി ഇന്ത്യയിലെ ജനാധിപത്യ മതേതര ജനത നിലവിളിക്കുകയെങ്കിലും ചെയ്യണം

ഉത്തർ പ്രദേശിലെ മുസ്ലീങ്ങളുടെ ജീവൻ രക്ഷിക്കാൻ നമുക്കെന്താണ് ചെയ്യാനാകുക. യോഗീ ആദിത്യനാഥ്‌ എന്ന ചോരക്കൊതിയനായ ഭരണാധികാരി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന മുസ്‌ലീം വിരുദ്ധ നയങ്ങൾ കാരണം എത്ര മനുഷ്യരുടെ ജീവനുകളാണ് നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്നത്. അക്ഷരാർത്ഥത്തിൽ യു പിയിൽ നടക്കുന്നത് വംശഹത്യ തന്നെയാണ്.

വെൽഫെയർ പാർട്ടി ദേശീയ പ്രസിഡന്റ് ഡോ എസ് ക്യൂ ആർ ഇല്യാസിന്റെ നേതൃത്വത്തിലുള്ള സംഘം രണ്ട് ദിവസമായി യു പി സന്ദർശിച്ചു കൊണ്ടിരിക്കുകയാണ്… കേരളത്തിൽ നിന്നുള്ള ദേശീയ സെക്രട്ടറി റസാഖ് പാലേരി സന്ദർശകരുടെ സംഘത്തിലുണ്ട്. അദ്ദേഹം വാട്സാപ്പിലൂടെ നൽകിയ വോയിസ് സന്ദേശങ്ങൾ കേൾക്കുമ്പോൾ സത്യത്തിൽ ഭയന്നു പോകുകയാണ്.ഒരു വശത്ത് സംഘ് പരിവാറും മറുവശത്ത് യോഗീ പോലീസും മുസ്ലീങ്ങളെ വെടി വെച്ചു കൊന്നുകൊണ്ടിരിക്കുകയാണ്.ദ്രോഹിച്ചു കൊണ്ടിരിക്കുകയാണ്.

യു പിയിലെ സമ്പൽ എന്ന സ്ഥലത്ത് 22 വയസ് പ്രായമുള്ള ഷഹറോസ് കൊല്ലപ്പെട്ടത് ആർ എസ് എസ് പ്രവർത്തകന്റെ വെടിയേറ്റാണ്. വയറിലാണ് വെടി കൊണ്ടത് വെടിയുണ്ട വയർ തുളച്ചു പുറത്തേക്ക് പോയാണ് മരണം സംഭവിക്കുന്നത്. വെടി വയ്ക്കുന്ന ഫോട്ടോ സഹിതം പോലീസിൽ ഹാജരാക്കിയിട്ടും ഇതുവരെ പോലീസ് കേസെടുത്തിട്ടില്ല.

അടുത്തത് ബിലാൽ എന്ന ചെറുപ്പക്കാരൻ അതും ഇതേ ഗ്രാമത്തിൽ തന്നെ. അയാളെ പോലീസാണ് വെടി വെച്ച് കൊന്നത് മൂന്നു കുഞ്ഞു മക്കളുടെ പിതാവ്. പോലീസ് ബിലാലിന്റെ മുഖത്തേക്ക് വെടി വയ്ക്കുകയായിരുന്നു.പോസ്റ്റു മോർട്ടം റിപ്പോർട്ട് പോലും ബന്ധുക്കൾക്ക് അധികൃതർ കൈമാറുന്നില്ല.പോലീസ് ബന്ധുക്കളെ നിരന്തരം ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്ന അവസ്ഥയും.
ഈ രണ്ട് കുടുംബങ്ങളേയും വെൽഫെയർ പാർട്ടി ദേശീയ നേതാക്കൾ സന്ദർശിച്ചു.ഇവർക്ക് വേണ്ട നിയമസഹായങ്ങളൊക്കെ പാർട്ടി യു പി സംസ്ഥാനഘടകം ചെയ്യുന്നുണ്ട്. പക്ഷേ ചോരയിറ്റു വീഴുന്ന നാവുമായി വംശഹത്യ ലക്‌ഷ്യം വച്ച് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഭരണാധികാരിയുള്ളപ്പോൾ മുസ്ലീങ്ങൾക്ക് നീതി കിട്ടും എന്ന് പ്രതീക്ഷിക്കുന്നത് പോലും മണ്ടത്തരമല്ലേ.

വിദ്യാർത്ഥികളടക്കം ധാരാളം മുസ്ലീങ്ങളെ ഒരു കാരണവുമില്ലാതെ യു പി പോലീസ് അറസ്റ്റു ചെയ്തിരിക്കുകയാണ് സിറ്റിങ്ങുകൾ പലതു കഴിഞ്ഞിട്ടും കോടതി ഇവർക്ക് ജാമ്യം അനുവദിക്കുന്നില്ല. മുസ്ലീങ്ങളെ തെരഞ്ഞു പിടിച്ച് കൊന്നും ജയിലിലടച്ചും ഒക്കെ യോഗീ സർക്കാർ യു പിയിൽ വംശഹത്യ തന്നെയാണ് നടപ്പിലാക്കുന്നത്. യു പി യിലെ മുസ്ലീങ്ങൾക്കായി ഇന്ത്യയിലെ ജനാധിപത്യ മതേതര ജനത നിലവിളിക്കുകയെങ്കിലും ചെയ്യണം.

യു പി യെ രക്ഷിക്കാൻ വിശാല രാഷ്ട്രീയ മുന്നേറ്റം അനിവാര്യം. ഡോ എസ് ക്യൂ ആർ ഇല്യാസ്
ഭീകരമായ പോലീസ് വേട്ടയും ആർ എസ് എസ് ഗുണ്ടാവിളയാട്ടവും കൊണ്ട് പൊറുതിമുട്ടിയ ഉത്തർ പ്രദേശിലെ ജനങ്ങളെ രക്ഷിക്കാൻ വിശാല രാഷ്ട്രീയ മുന്നേറ്റം അനിവാര്യമാണെന്ന് വെൽഫെയർ പാർട്ടി അഖിലേന്ത്യാ പ്രസിഡന്റ് ഡോ എസ് ക്യൂ ആർ ഇല്യാസ് . BSP യും SP യും കോൺഗ്രസും മറ്റുപ്രാദേശിക കക്ഷികളും വെൽഫെയർ പാർട്ടി ഉൾപ്പെടെയുള്ള പാർട്ടികളും ഈ വിശാല സഖ്യത്തിന്റെ ഭാഗമാകണം. സ്വന്തം പൗരൻമാരുടെ ചോര കുടിക്കുന്ന കപട സന്യാസിയാണ് യു .പി മുഖ്യമന്ത്രി യോഗീ ആദിത്യനാഥ്‌. ഭയചകിതരും നിരാശരുമായി മാറിക്കൊണ്ടിരിക്കുകയാണ് യു .പി യിലെ ജനങ്ങൾ .ഇവർക്ക് ആത്മവിശ്വാസം പകരാൻ യൂ പി യിലുടനീളം മതേതര പാർട്ടികളുടെ വിശാല സമര ഐക്യനിര രൂപപ്പെടണം. മാധ്യമങ്ങൾ പോലും പുറത്തു കൊണ്ടുവരാൻ ധൈര്യം കാണിക്കാത്ത യു പി യിലെ പോലീസ് അതിക്രമങ്ങൾ പുറത്തു കൊണ്ട് വരാൻ യു എൻ മനുഷ്യാവകാശ സംഘം യു പി സന്ദർശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.അതിനായി വിശദമായ നിവേദനം സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു. പൗരത്വ ബില്ലിനെതിരെ അലിഗർ മുസ്ലിം യൂനിവേഴ്സിറ്റിയിൽ ദിവസങ്ങളായി വിദ്യാർത്ഥി സമരം നടക്കുന്ന സമരപന്തലിൽ സമര പ്രവർത്തകരെ അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം .സംഘിപക്ഷ പാതിയും പോലീസിനെ ഉപയോഗിച്ച് ക്യാമ്പസിൽ ഗുണ്ടാവിളയാട്ടത്തിന് നേതൃത്വം കൊടുക്കുകയും ചെയ്ത വി.സിയെയും രജിസ്ട്രാറേയും പിരിച്ചു വിടണമെന്ന ആവശ്യമുന്നയിച്ച് ദിവസങ്ങളായി ക്ലാസ് ബഹിഷ്കരിച്ച് സമരം നടത്തുന്ന അലിഗർ വിദ്യാർത്ഥികൾ നടത്തുന്ന സമരത്തിന് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു. വെൽഫെയർ പാർട്ടി ദേശീയ നേതാക്കളായ ഷിമാമുഹ്സിൻ ,റസാഖ് പാലേരി സിറാജ് താലിബ് എന്നിവരും സമരപന്തലിൽ സംസാരിച്ചു. യു പിയിലെ സംബൽ പ്രദേശത്ത് BJP പ്രാദേശിക നേതാവ് വെടിവെച്ചുകൊന്ന ഷഹ്സാദിന്റെയും പൊലീസ് വെടിവെച്ചു കെന്ന ബിലാലിന്റെയും വീടുകളും വെൽഫെയർ പാർട്ടി സംഘം സന്ദർശിച്ചു.ഈ പ്രദേശത്തു നിന്ന് മാത്രം 4 വിദ്യാർത്ഥികൾ ഉൾപ്പെടെ 45 പേരെയാണ് പോലീസ് അന്യായമായി വീടുകളിൽ നിന്ന് പിടിച്ച് കൊണ്ട് പോയി ദിവസങ്ങളായി തടങ്കലിൽ വെച്ചിരിക്കുന്നത്. പൗരത്വ ബില്ലിനെതിരെ നടന്ന റാലിയിൽ പങ്കെടുക്കവെ വെടിയേറ്റ് മരിച്ച ഫിറോസാബാദിലെ രക്ത സാക്ഷി കളുടെ വീടുകളും വെൽഫെയർ പാർട്ടി സംഘം സന്ദർശിച്ചു.. ഫിറോസാബാദിനു സമീപമുള്ള ചെറിയ ഗെല്ലിയിൽ താമസിക്കുന്ന പത്ത് പേരാണ് പോലീസ് വെടിവെപ്പിൻ കൊല ചെയ്യപെട്ടിരിക്കുന്നത്…