ഒരു വേദാന്ത ഡോക്ടറേറ്റുകാരൻ സ്ത്രീ വിരുദ്ധനാകുന്നതിൽ എനിക്ക് തെല്ലുമില്ല അതഭുതം, ആയില്ലെങ്കിലേ അത്ഭുതമുള്ളൂ

0
176
Sreeja Neyyattinkara എഴുതുന്നു
ഒരു വേദാന്ത ഡോക്ട്രേറ്റുകാരൻ സ്ത്രീ വിരുദ്ധനാകുന്നതിൽ എനിക്ക് തെല്ലുമില്ല അതഭുതം…. ആയില്ലെങ്കിലേ അത്ഭുതമുള്ളൂ.ഒരു ടി വി ഷോയിൽ വച്ച് ലോകം കണ്ടു കൊണ്ടിരിക്കുമ്പോൾ ഒരു സ്ത്രീയുടെ കണ്ണിൽ മുളക് തേയ്‌ക്കുക. ബിഗ്‌ബോസ് ഷോയിൽ രജിത് കുമാർ രേഷ്മയോട് ചെയ്ത ഈ ക്രൈമിനെ എത്ര നിസ്സാരതയോടെയാണ് മോഹൻലാലും ഷോയിലെ രേഷ്മയൊഴികെയുള്ളവരും രേഷ്മയുടെ പിതാവും സമീപിച്ചതെന്ന്‌ നോക്കൂ…. ഇത് ഞങ്ങൾ സീരിയസായി കാണുന്നു എന്ന് മോഹൻലാൽ ആവർത്തിക്കുമ്പോഴും എന്തുകൊണ്ട് അതൊരു ക്രൈം ആയി വിലയിരുത്താൻ അവർക്കു Image result for bigg boss rajith kumar and reshmaകഴിയാതെ പോയി … അങ്ങനെ വിലയിരിത്തിയിരുന്നെങ്കിൽ ആദ്യം.സംഭവിക്കുക എഷ്യാനെറ്റിന്റെ പരാതിയെ തുടർന്ന് രേഷ്മയുടെ മൊഴി രേഖപ്പെടുത്തി പോലീസ് നിയമനടപടി സ്വീകരിക്കുക എന്നുള്ളതാണ്… എവിടെയോ കൊണ്ടടച്ചിട്ടു അഞ്ചു ദിവസങ്ങൾക്കു ശേഷം പരസ്യമായി വിചാരണ ചെയ്തു മാപ്പ്‌ പറയിച്ച് ഊള സഹതാപ തരംഗം സൃഷ്‌ടിച്ച്‌ ഷോയിൽ നിന്നിറക്കി വിടുക എന്നതല്ല നിയമപരമായി അതിനെ നേരിടുക എന്നുള്ളതാണ്‌ നീതി…. കൃത്യമായ തയ്യാറെടുപ്പോടെ ഒരു സ്ത്രീയുടെ കണ്ണിൽ മുളക് തേയ്ക്കുക എന്ന ക്രിമിനൽ കുറ്റകൃത്യം ചെയ്ത തനി ഫ്രോഡും ക്രിമിനലുമായൊരുവനെ പൊതുബോധ വാഴ്ത്തുപാട്ടുകാർ നൽകുന്ന സ്വീകാര്യതയുടെ മറവിൽ രക്ഷിച്ചെടുക്കുകയായിരുന്നു മോഹൻലാൽ നടത്തിയ വിചാരണയിലൂടെ സംഭവിച്ചത്…
പൊതുബോധം എങ്ങനെയാണ്‌ സ്ത്രീ വിരുദ്ധർക്ക് ശക്തി പകർന്നു നൽകുന്നതെന്ന് ബിഗ് ബോസ് ഷോയിലെ രജിത് കുമാറിന്റെ നെറികെട്ട രീതികളെ സമൂഹം പിന്തുണക്കുന്നതിൽ നിന്ന് ബോധ്യമായിക്കഴിഞ്ഞതാണ്… ഒരു വ്യക്തിയെ അയാളുടെ രാഷ്ട്രീയ നിലപാടുകളും സമീപനങ്ങളും വച്ച് വേണം വിലയിരുത്താൻ ആ ഷോ സ്ഥിരമായി കണ്ടിരുന്ന ഒരാളല്ല ഞാൻ പക്ഷേ ആ ഷോ കാണേണ്ട കാര്യമില്ല രജിത് കുമാറിനെ വിലയിരുത്താൻ… പൊതുസമൂഹത്തിൽ അയാളുത്പാദിപ്പിച്ചു വിട്ട മാലിന്യം ഇപ്പോഴും അടിഞ്ഞുകൂടി ദുർഗന്ധം പരത്തി കിടപ്പുണ്ട്.ചില അത്യപൂർവ്വ സന്ദർഭങ്ങളിലെങ്കിലും പൊതുബോധത്തിനെതിരെ സഞ്ചരിക്കുന്ന ചില മനുഷ്യരുണ്ട് അവരിൽ രണ്ട് സ്ത്രീകൾ കൂടെ രേഷ്മയും രേഷ്മയുടെ അമ്മയും