ചന്ദ്രശേഖർ ആസാദിന് എന്തെങ്കിലും സംഭവിച്ചാൽ ഹിന്ദു ഇന്ത്യ ഉത്തരം പറയേണ്ടിവരും

663

Sreeja Neyyattinkara

എഴുതിയത് വായിക്കൂ, ഇടപെടൂ, ആസാദിനെ ഇന്ത്യക്ക് ആവശ്യം ഉണ്ട് മനുഷ്യരേ. ചന്ദ്രശേഖർ ആസാദിന് രക്തം മാറ്റിവെക്കൽ അടക്കമുള്ള അടിയന്തിര ചികിത്സ വേണമെന്ന് അദ്ദേഹത്തിന്റെ ഡോക്ടർ മൂന്നു പ്രാവിശ്യം ട്വീറ്റ് ചെയ്തിരിക്കുകയാണ് .

ബഹുമാനപ്പെട്ട സോണിയ ഗാന്ധി ,രാഹുൽ ഗാന്ധി ,മായാവതി ,രാംദാസ് അതു വാലെ ,രാംവിലാസ് പാസ്വാൻ മുതലായവർ ഉടനടി ഇടപെട്ടു അദ്ദേഹത്തിന് അടിയന്തിര ചികിൽസ നൽകാൻ മോദിഭരണ കൂടത്തെ സമ്മർദ്ദ പ്പെടുത്തണം.അതല്ല തങ്ങളുടെ മടയിൽ അകപ്പെട്ട ഒരു സിംഹത്തിന്റെ ജീവൻ അപകടപ്പെടുത്തിക്കളയാമെന്നുള്ള ഫാഷിസ്റ്റുകളുടെ തന്ത്രം നിങ്ങൾ തിരിച്ചറിഞ്ഞില്ലെങ്കിൽ ; നാളെ ചെഗുവരെ, മാൽക്കം എക്സ്, ബോബ് മാർലി എന്നിവർക്ക് തുല്യനായ ഒരു ലോക ദലിത് നേതാവിന്റെ കസ്റ്റഡി കൊലപാതകത്തിന് നിങ്ങളും നിശബ്ദ സാക്ഷികളായെന്നു ചരിത്രം വിധിയെഴുതും . ചന്ദ്രശേഖർ ആസാദിന് എന്തെങ്കിലും സംഭവിച്ചാൽ ഹിന്ദു ഇന്ത്യ ഉത്തരം പറയേണ്ടിവരും .