പത്തു വയസുള്ള ഒരു പെൺകുഞ്ഞിനെ വച്ചു പകരംവീട്ടാൻ മാത്രം സംഘികളെപ്പോലെ അധഃപതിച്ചവരല്ല മറ്റുള്ളവർ

347

Sreeja Neyyattinkara

സംഘികൾ എന്റെ ഫേസ്‌ബുക്ക് ഐഡിയിൽ വന്ന് തെറി ഭാണ്ഡം തുറന്നു വച്ച് ഭരണിപ്പാട്ടുത്സവം നടത്തുകയാണ്. ദാറ്റിസ് നോട്ട് എ പുത്തരി സൊ എല്ലാ തെറിവീരന്മാർക്കും ഒരു ചിരി സമ്മാനിച്ചു കൊണ്ട് തെറിക്കുത്തരമായി ഞാൻ വീണ്ടും രാഷ്ട്രീയം പറയട്ടെ, പോക്സോ കേസിലെ പ്രതി ബി ജെ പി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റും ബി ജെ പി അധ്യാപക സംഘടനയുടെ കണ്ണൂർ ജില്ലാ നേതാവുമായ പാനൂർ പാലത്തായി സ്വദേശി പത്മരാജനു വേണ്ടി സൈബർ യുദ്ധം നടത്തുന്ന സംഘ് പരിവാർ മുന്നോട്ടു വയ്ക്കുന്ന ന്യായീകരണമാണ് ബഹുരസം.പൗരത്വ ഭേദഗതി നിയമത്തിനനുകൂലമായി ഫേസ്‌ബുക്ക് പോസ്റ്റിട്ട പത്മരാജനെ മുസ്ലീങ്ങൾ കള്ളക്കേസിൽ കുടുക്കിയതാത്രെ ചിരിക്കാതെന്തു പറയാൻ.

പത്തു വയസുള്ള ഒരു പെൺകുഞ്ഞിനെ പീഡിപ്പിച്ചു എന്ന് പറഞ്ഞു പകരം വീട്ടാൻ മാത്രം അധഃപതിച്ച ബോധവുമായി ജീവിക്കാൻ, വിചാരധാരയും കക്ഷത്തിൽ തിരുകി അല്ല നെറികെട്ടവന്മാരെ ഇവിടെ മുസ്ലീങ്ങൾ ജീവിക്കുന്നത്. മസ്തിഷ്കത്തിനു പകരം ലിംഗവുമായി ജീവിക്കുന്ന സംഘികളെ പെണ്ണു കേസിൽ കുടുക്കി പൗരത്വ ഭേദഗതി നിയമത്തിനെതിരെ പോരാടേണ്ട രാഷ്ട്രീയ ഗതികേട് ഇന്ത്യയിലെ ഒരൊറ്റ മുസ്ലീമിനും വന്നിട്ടില്ല. ബലാൽസംഗവും സ്ത്രീ പീഡനവും വംശഹത്യയും ശാഖകളിൽ പരിശീലിപ്പിക്കുന്ന രാഷ്ട്രീയവും പേറി ഒരു മുസ്‌ലീംബാലികയുടെ മേൽ കൈ വച്ചിട്ട് മറ്റൊരു സംഘ് കുടുംബത്തിൽ ഒളിവു ജീവിതം നയിച്ച വേട്ടമൃഗത്തെ ന്യായീകരിച്ച് തിമിർത്തോളൂ പക്ഷേ അതൊക്കെ സംഘ് പരിവാർ ശാഖകൾക്കുള്ളിൽ മാത്രേ ചെലവാകൂ. നാട്ടിലിറങ്ങി പാടരുത് ജനം മടല് വെട്ടി അടിക്കും.

മറ്റൊരു പ്രധാന കാര്യം ആശങ്കകളോടെ ഞാൻ ചൂണ്ടിക്കാണിക്കാനുദ്ദേശിക്കുന്നു.കേരളത്തിൽ നടന്ന രണ്ട് കൊലപാതകങ്ങൾ. ഫൈസൽ കൊടിഞ്ഞി വധം, റിയാസ് മൗലവി വധം. ഇതിവിടെ പറയാൻ കാരണം സംഘ് പരിവാർ പ്രതി ഭാഗത്ത് വരുന്ന കേസുകളിൽ കേരള പോലീസിന്റെ നയം ചൂണ്ടിക്കാട്ടാനാണ്… നിരവധി കേസുകൾ പറയാനുണ്ട് ഹാദിയാ കേസ് തുടങ്ങി തൃപ്പൂണിത്തറ ഘർവാപ്പസി പീഡനം തുടങ്ങി ലഘുലേഖാ വിതരണം നടത്തിയ വിസ്‌ഡം പ്രവർത്തകരെ സംഘ് പരിവാർ ആക്രമിച്ച കേസ് തുടങ്ങി കോഴിക്കോട് മിടായി തെരുവിലെ അമ്പലത്തിനുള്ളിലെ സംഘ് പരിവാറിന്റെ ആയുധ പരിശീലനം തുടങ്ങി നിരവധി അനവധി കേസുകളിൽ കേരള ആഭ്യന്തര വകുപ്പിന്റെ സംഘ് അനുകൂല നയം വെളിപ്പെട്ടിട്ടുണ്ട്.

ഫൈസൽ – റിയാസ് മൗലവി വധത്തിലേക്ക് വരാം. കേരളത്തെ ഞെട്ടിച്ച പ്രധാനപ്പെട്ട രണ്ട് കൊലപാതകങ്ങളാണിവ. പ്രതി ഭാഗത്ത് സംഘ് പരിവാർ. ഇസ്‌ലാം സ്വീകരിച്ചു എന്ന കാരണത്താൽ ഫൈസൽ കൊടിഞ്ഞിയെ തിരൂർ ടൗണിന്റെ ഒത്ത നടുവിലും മുസ്ലീമായത് കൊണ്ട് റിയാസ് മൗലവിയെ കാസർകോട്ടെ പള്ളിക്കുള്ളിലുമിട്ട് അതി ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു സംഘ് പരിവാർ വേട്ടനായ്ക്കൾ. എന്നാൽ രണ്ടു കേസുകളിലെ എഫ് ഐ ആറിലും സംഘ് പരിവാറിനെതിരെ ഗൂഡാലോചനക്കുറ്റം ചേർക്കാൻ പോലീസ് തയ്യാറായിരുന്നില്ല. ഈ രണ്ടു കേസുകളിലും ഗൂഢാലോചന വകുപ്പ് ചേർക്കണം എന്നാവശ്യപ്പെട്ട് അതാത് സ്ഥലങ്ങളിൽ നടന്ന സമരങ്ങളിൽ ഭാഗഭാക്കായ ആളാണ് ഞാൻ. മഠത്തിൽ നാരായണൻ എന്ന മുഴുത്ത ആർ എസ് എസുകാരൻ നടത്തിയ ഗൂഢാലോചനയുടെ ഫലമാണ്‌ ഫൈസൽ വധം. മഠത്തിൽ നാരായണനെ പ്രതി ചേർക്കാതിരിക്കാൻ കേരള പോലീസ് കിണഞ്ഞു പരിശ്രമിച്ചിരുന്നു .തിരൂരങ്ങാടി എം എൽ എ അബ്ദുറബ്ബിന്റെ നേതൃത്വത്തിൽ ഫൈസലിന്റെ ഉമ്മയ്ക്കും ഭാര്യക്കും ദേശീയ പാത ഉപരോധിക്കേണ്ടി വന്നു ഫൈസൽ കൊടിഞ്ഞി വധത്തിലെ കുറ്റപത്രത്തിൽ പോലീസിനെ കൊണ്ട്‌ ഗൂഢാലോചന കുറ്റം ചേർക്കാൻ. അപ്പോഴും മഠത്തിൽ നാരായണനും കൂട്ടരും ഗൂഢാലോചന നടത്തിയ തൃക്കണ്ടിയൂർ സംഘ് പരിവാർ കാര്യാലയമായ സേവാമന്ദിർ കുറ്റപത്രത്തിൽ ഉൾപ്പെട്ടില്ല. ഫൈസൽ വധക്കേസിലെ മുഴുവൻ പ്രതികളും ഇപ്പോൾ ജാമ്യത്തിലുമാണ്. കേസിന്റെ ഗതി നമുക്ക് കാത്തിരുന്ന് കാണാം.

റിയാസ് മൗലവി വധത്തിൽ കാസർഗോഡ് കളക്ട്രേറ്റ് പടിക്കൽ പലന്തിയോളം സമരം ചെയ്‌തിട്ടും നീതി കിട്ടാതെ റിയാസ് മൗലവിയുടെ ബന്ധുക്കൾ സംസ്ഥാന സെക്രട്ടറിയേറ്റ് പടിക്കൽ വരെയെത്തി… അതിലും സംഘ് പരിവാറിനെതിരെ ഗൂഢാലോചന കുറ്റം ചേർക്കാൻ പൊലീസിന് മടിയായിരുന്നു. കാസർഗോഡ് കളക്ട്രേറ്റ് പടിക്കൽ റിയാസ് മൗലവിക്ക് നീതി ആവശ്യപ്പെട്ടു നടന്ന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുമ്പോൾ എനിക്ക് പറയാനുണ്ടായിരുന്നത് സംഘ് പരിവാറിനോടായിരുന്നില്ല സി പി എമ്മിനോടായിരുന്നു. കേരള ഭരണകൂടത്തോടായിരുന്നു.സാമാന്യ രാഷ്ട്രീയ ബോധമുള്ള ആർക്കുമറിയാം ഈ രണ്ടു കൊലപാതകങ്ങളും സംഘ് പരിവാറിന്റെ ആസൂത്രിത പദ്ധതി ആയിരുന്നു എന്ന്. പക്ഷേ കേരള പോലീസിന്റെ ആസൂത്രിത പദ്ധതി എന്തെന്നാൽ സംഘ് പരിവാറിനെ വെള്ളപൂശുക എന്നതായിരുന്നു.

സംഘ് പരിവാർ പ്രതികളാകുന്ന സകല കേസുകളിലും കേരള പോലീസിന്റെ നിലപാട് ഇതാണ്. ബി ജെ പി നേതാവ് പത്മരാജൻ പ്രതിയായ പോക്സോ കേസിലും ഇത് സംഭവിച്ചിട്ടുണ്ട്. പ്രതിയെ അറസ്റ്റു ചെയ്യാൻ വൈകി എന്നതിനപ്പുറം കുറ്റപത്രം ദുർബലപ്പെടുത്താനുള്ള ആസൂത്രിത ശ്രമം പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകും എന്ന് ഞാൻ ആശങ്കപ്പെടുന്നു. ഇത് ഒരു പോക്സോ കേസ് എന്നതിനപ്പുറം ഒരു വംശീയാതിക്രമം കൂടെയാണ് സെക്ഷ്വലി ഫ്രാസ്റ്റ്രേറ്റഡായ ഒരുവന്റെ കാമഭ്രാന്ത് മാത്രമല്ല ഇതിനു പിന്നിൽ കത്വയിലെ പെൺകുട്ടിയെ ആക്രമിച്ച വേട്ടക്കാരുടെയുള്ളിൽ ഒരു രാഷ്ട്രീയം ഉണ്ടായിരുന്നു അതേ രാഷ്ട്രീയം തന്നെയാണ് പത്മരാജന്റെയുള്ളിലും. ബലാൽസംഗം സംഘ് പരിവാറിന്റെ പ്രത്യയ ശാസ്ത്ര പദ്ധതിയാണ് എന്ന കാര്യം മറന്നിട്ട് ഈ കേസ് ചർച്ച ചെയ്യില്ല. ചെയ്യാൻ പാടില്ല. സംഘ് പരിവാർ നാടിനാപത്താണ്. അതൊരു അത്യാപത്തായി മാറാതിരിക്കാനുള്ള ശ്രമം എങ്കിലും കേരള ഭരണകൂടം നടത്തണം.കേരള മുഖ്യമന്ത്രിയോടൊരപേക്ഷയുണ്ട് .ദയവായി ആഭ്യന്തര വകുപ്പിലെ സംഘ് പരിവാർ ശാഖ പിരിച്ചു വിടാനുള്ള നടപടി അങ്ങയുടെ ഭാഗത്ത് നിന്നുണ്ടാകണം.