സന്ദീപ് വാര്യർ പിന്നെ എന്ത് പറയണമായിരുന്നു….?

105

സന്ദീപ് വാര്യർ പിന്നെ എന്ത് പറയണമായിരുന്നു….?

പടക്കം കടിച്ച് ചെരിഞ്ഞ ആനയെക്കുറിച്ചുള്ള ഒരു കാർട്ടൂൺ കണ്ടിട്ട് സന്ദീപ് വാര്യരുടെ കണ്ണ് നനഞ്ഞത്രേ. ഒരു വംശഹത്യാ പ്രത്യയ ശാസ്ത്രത്തിന്റെ അനുയായി മുസ്‌ലിം സ്നേഹം തുളുമ്പിത്തൂകുന്ന വാചകക്കസർത്ത് നടത്തിയാൽ അതിൽ വിശ്വസിക്കുന്ന, പുളകം കൊള്ളുന്ന രാഷ്ട്രീയ തോൽവികൾക്ക് അയാളുടെ ആന പോസ്റ്റ് ഞെട്ടൽ ഉണ്ടാക്കും സ്വാഭാവികം…. അത്തരക്കാർ “അല്ലയോ വാര്യരേ ഇങ്ങനെയൊക്കെ ചെയ്യാമോ” എന്നൊരു ഹാഷ് ടാഗ് ഇട്ട് തൽക്കാലം ആശ്വാസം കണ്ടെത്തി കൊൾക.ഇനി സന്ദീപ് വാര്യരോട്..ഗർഭിണിയായ ആനയോട് മനുഷ്യൻ ചെയ്ത ക്രൂരത കണ്ട് താങ്കൾക്ക്‌ കണ്ണ് നിറയാൻ മാത്രമുള്ള മനുഷ്യത്വത്തിന്റെ ഒരു കണിക പോലും താങ്കൾക്കോ സംഘ് പരിവാറിനോ അവശേഷിച്ചിട്ടില്ലെന്ന് സാമാന്യ വിവരം ഉള്ള ജനങ്ങൾക്കറിയാം.ഏതോ ഒരു ദുഷ്‌ട മനുഷ്യൻ ചെയ്ത ക്രൂരത മലപ്പുറത്തിന്റെ മണ്ണിൽ അഥവാ മുസ്ലീങ്ങൾക്ക് മുകളിൽ കെട്ടി വയ്ക്കണം… കിട്ടിയ അവസരം രാഷ്ട്രീയമായി പ്രയോജനപ്പെടുത്തി ഒരു വർഗീയ മുതലെടുപ്പ് അത്രേയുള്ളൂ താങ്കളുടെ ആ പോസ്റ്റിന്റെ ഉദ്ദേശ ലക്‌ഷ്യം.പച്ച മനുഷ്യരെ വെട്ടിയും കുത്തിയും കത്തിച്ചും ശ്വാസം മുട്ടിച്ചും ബലാൽസംഗം ചെയ്തും വയർ പിളർന്നും കൊന്നു തള്ളിയപ്പോൾ നിറയാതിരുന്ന ആ കണ്ണ് ഒരു ആനയുടെ കാര്യത്തിൽ നിറഞ്ഞെങ്കിൽ ആ കണ്ണിൽ പതിയിരിക്കുന്നത് കാരുണ്യത്തിന്റെ നനവല്ല വിഷമാണ് കൊടും വർഗീയ വിഷം.

കത്വവയിൽ എട്ടു വയസ്സുള്ള പിഞ്ചു ബാലികയെ ക്ഷേത്രത്തിലിട്ട് മയക്കുമരുന്ന് കൊടുത്ത് ദിവസങ്ങളോളം പീഡിപ്പിച്ച ശേഷം തലക്കടിച്ചു കൊന്ന വാർത്ത കേട്ടിട്ട് കണ്ണ് നനയാത്ത അതേ വാര്യർ.പശുവിന്റെയും പശുവിറച്ചിയുടേയും പേരിൽ നിരപരാധികളായ മനുഷ്യരെ വേട്ട നായ്‌ക്കളെപ്പോലെ അടിച്ചു കൊല്ലുമ്പോൾ ഒരിറ്റ് കണ്ണീര് പൊടിയാത്ത അതേ വാര്യർ.മുഹമ്മദ് അഖ്‌ലാഖ്, അഫ്‌റാസുൽ, ജുനൈദ്, പെഹ്‌ലു ഖാൻ .. നിരവധി നിരവധി മനുഷ്യരുടെ ചോരയിൽ ഇന്ത്യൻ തെരുവുകൾ കുതിർന്നപ്പോൾ കണ്ണീര് പോയിട്ട് ഒന്ന് മൂക്ക് പിഴിയുകയെങ്കിലും ചെയ്യാത്ത അതേ വാര്യർ.ഗൗരി ലങ്കേഷ്, നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, എം.എം കല്‍ബുര്‍ഗി.. നിരവധി എഴുത്തുകാരേയും ചിന്തകരേയും ഫാസിസ്റ്റുകൾ അതിദാരുണമായി കൊന്നു തള്ളിയപ്പോൾ ചുണ്ട് കോട്ടി ചിരിച്ച അതേ വാര്യർ . ഹൃദയത്തിൽ ഒരിറ്റ് ദയയും സഹജീവി സ്നേഹവുമുള്ള മനുഷ്യർ ആനയുടെ ദാരുണ മരണത്തിൽ ദുഖിക്കുന്നത് മനസ്സിലാക്കാം.. പക്ഷേ ഇതുപോലുള്ള വാര്യർമാരുടെ കണ്ണീര് കാണുമ്പോഴാണ് നമുക്ക് ചിരിക്കാൻ തോന്നുക.കഴിയുമെങ്കിൽ ആരെങ്കിലും അദ്ദേഹത്തിന് ചാണകത്തിൽ മുക്കിയ ഒരു ടിഷ്യു പേപ്പർകൊടുക്കണം, അതുകൊണ്ട് കണ്ണീര് തുടക്കട്ടെ.അല്ലേൽ ആനക്ക് വേണ്ടി കരഞ്ഞു കരഞ്ഞു പുള്ളിയുടെ കാറ്റ് പോകും..