ജയരാജ പുത്രന്റെ എഫ്ബി കുറിപ്പാണ് കണ്ണൂരിലെ കൊലപതാക വാർത്തയേക്കാൾ അസ്വസ്ഥമാക്കുന്നത്

125

Sreeja Neyyattinkara യുടെ കുറിപ്പ്

സി പി ഐ എം പ്രവർത്തകർ കണ്ണൂരിൽ ഒരു ലീഗുകാരനെ കൊന്നു എന്ന വാർത്തയേക്കാൾ അസ്വസ്ഥമാക്കിയത് പി ജയരാജന്റെ മകന്റെ ഫേസ്‌ബുക്ക് കുറിപ്പാണ് .

‘ഇരന്നു വാങ്ങുന്നത് ശീലമായിപ്പോയി’ എന്ന് പോസ്റ്റിട്ട കുട്ടി സഖാവ് ആദ്യം അച്ഛൻ സഖാവിന്റെ ശരീരത്തിലേക്കൊന്നു നോക്കണം … 1999 ലെ ( വർഷം കൃത്യമാണോ എന്ന് സംശയം ഉണ്ട് കൃത്യമല്ലെങ്കിൽ അറിയുന്നവർ ചൂണ്ടിക്കാണിക്കുക തിരുത്താം ) ആ തിരുവോണ നാൾ ഓർമ്മയുണ്ടോ ജയിൻ രാജിന് ? അതിന്റെ അടയാളങ്ങൾ ഇന്നും അദ്ദേഹത്തിന്റെ ശരീരത്തിലുണ്ട് ..വലതു കയ്യുടെ സ്വാധീനം പൂർണ്ണമായും ഇല്ലാതാക്കി ഇടതു കയ്യുടെ പെരു വിരലും അറുത്തെടുത്ത്‌ നട്ടെല്ലും തകർത്തശേഷം മരിച്ചു എന്ന് കരുതി ആർ എസ് എസ് ഭീകരവാദികൾ ഉപേക്ഷിച്ചു പോയ സഖാവ് പി ജയരാജൻ എന്ന ജെയിൻ രാജിന്റെ പിതാവിനോട് അതൊക്കെ ഇരന്നു വാങ്ങി ശീലമായതാണ് എന്ന് ആരെങ്കിലും പറഞ്ഞാൽ എന്തായിരിക്കും ജയിൻ രാജിന്റെ പ്രതികരണം? ആ പോസ്റ്റിനെ ലൈക്കടിച്ചു പ്രോത്സാഹിപ്പിച്ചവർ പി ജയരാജൻ എന്ന തങ്ങളുടെ സഖാവിനു നേരെ ഉണ്ടായ ആർ എസ് എസ് ഭീകരാക്രമണം സഖാവ് ഇരന്നു വാങ്ങി ശീലിച്ചതിന്റെ ഭാഗമായുണ്ടായതാണ് എന്ന് കരുതന്നവരാണോ?

ഇരന്നു വാങ്ങുന്നത് ശീലമായിപ്പോയി, മൻസൂറിന്റെ കൊലപാതകത്തിന് പിന്നാലെ പി ജയരാജന്റെ മകന്റെ ഫേസ്ബുക്ക് പോസ്റ്റ്ഏറ്റവും കൂടുതൽ രക്തസാക്ഷികൾ ഉണ്ടായിട്ടുള്ള കേരളത്തിലെ ഒരേ ഒരു പാർട്ടിയാണ് ജയിന്റെ പാർട്ടിയായ സി പി ഐ എം… അവരൊക്കെ രക്തസാക്ഷിത്വം ഇരന്നു വാങ്ങിയവരാണോ ….? കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത് ലീഗ് പ്രവർത്തകനാണ് … കൊന്നത് ജയിന്റെ പാർട്ടിക്കാരാണ് അഥവാ സി പി ഐ എം… നിരുപാധികം ആ കൊലയെ തള്ളിപ്പറഞ്ഞു കൊണ്ട് കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബത്തോടും അദ്ദേഹം നിലകൊണ്ട പ്രസ്ഥാനത്തോടും മാപ്പ്‌ പറയേണ്ടിടത്ത് ഇരന്നു വാങ്ങിയതാണ് എന്ന് പറയുന്നതിനപ്പുറം വയലൻസ് വേറെയുണ്ടോ…? അതും വധശ്രമത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് അതിന്റെ കെടുതികളുമായി ജീവിക്കുന്ന ഒരച്ഛന്റെ മകൻ .