സ്ത്രീവിരുദ്ധ വഷളനായ ജോയിസ് ജോർജ്ജ് ഒക്കെ ഇടതുപക്ഷത്തിൽ ഉണ്ടെന്നതാണ് ദുരന്തം

70

Sreeja Neyyattinkara – യുടെ കുറിപ്പ്

സ്ത്രീകളെ അധിക്ഷേപിക്കാത്ത ഒരു ഇലക്ഷനും കടന്നു പോയിട്ടില്ലല്ലോ എന്നോർക്കുമ്പോൾ ആത്മാഭിമാനത്തിന് സാരമായി തന്നെ മുറിവേൽക്കുന്നുണ്ട് .”രാഹുൽ ഗാന്ധിയുടെ പരിപാടി.. പെമ്പിള്ളേർ മാത്രമുള്ള കോളേജിലേ പോകുള്ളൂ .. അവിടെ ചെന്നിട്ട് പെമ്പിള്ളേരെ വളഞ്ഞു നിൽക്കാനും നിവർന്നു നിൽക്കാനും ഒക്കെ പഠിപ്പിക്കും.. എന്റെ പൊന്നു മക്കളേ രാഹുൽ ഗാന്ധിയുടെ മുന്നിൽ വളയാനും കുനിയാനും നിൽക്കരുത് അദ്ദേഹം പെണ്ണൊന്നും കെട്ടിയിട്ടില്ല ”

ഇടതുപക്ഷക്കാരൻ ജോയ്‌സ് ജോർജിന്റെ ഒരു പ്രഭാഷണത്തിലെ വരികൾ ആണിത് … എത്ര നികൃഷ്‌ടമാണ് എന്ന് നോക്കൂ ആ വാക്കുകൾ… ആ വാക്കുകളേക്കാൾ അശ്ലീലമായി എനിക്ക് തോന്നിയത് അയാളുടെ ഇത്രയും നികൃഷ്ടമായ പ്രസംഗം കേട്ട് സ്റ്റേജിലിരുന്ന് പൊട്ടിച്ചിരിക്കുന്ന ആഭാസന്മാരാണ് … ഒറ്റ ഒരുത്തൻ പോലും എണീറ്റ് നിർത്തൂ നിങ്ങൾ പറയുന്നത് അശ്ലീലമാണ് ഒരു പുരോഗമന രാഷ്ട്രീയ പ്രസ്ഥാനത്തിന്‌ ചേർന്ന വാക്കുകളല്ലിത് എന്ന് പറയാനുള്ള ആർജ്ജവം കാണിച്ചില്ല എന്നുള്ളതാണ് ….
രാഹുൽ ഗാന്ധിയുടെ ചെയ്‌തികളെ നിങ്ങൾക്ക് രാഷ്ട്രീയമായി വിമർശിക്കാം അതിന് ഇങ്ങനെ അശ്ലീലം വിളമ്പി വയ്ക്കണോ ജോയ്‌സ് ജോർജ്ജേ .

അവകാശ സമരം നടത്തിയ സ്ത്രീകളെ മറ്റേപ്പണി ചെയ്യുന്നവർ എന്നാക്ഷേപിച്ച നേതാവിന് വേണ്ടി വോട്ടു പിടിക്കുമ്പോൾ ഇത്തരം അശ്ലീലതകൾ വിളമ്പി വയ്ക്കണം എന്ന് ജോയ്‌സ് ജോർജ്ജ് കരുതിയിട്ടുണ്ടാകും .ഇത്തരം അശ്ലീലതകളിൽ നിന്ന് എന്നാണ് ഏത് കാലത്താണ് ഇടതുപക്ഷമേ നിങ്ങൾ പൂർണ്ണമായും വിമുക്തമാകുക.

**

കൂടുതൽ മെഴുകി വഷളാകരുത് മണി സഖാവേ… ജോയ്‌സ് ജോർജ്ജ് അപമാനിച്ചത് രാഹുൽ ഗാന്ധി പോയിട്ടുള്ള വേദികളിലെ സദസ്സിലുണ്ടായിരുന്ന മുഴുവൻ പെൺകുട്ടികളേയും ആണ് …. കോളേജിലെ പെൺകുട്ടികളെ ജോയ്‌സ് ജോർജ്ജ് എടുത്ത് പറയുന്നുമുണ്ട് ..
എന്നിട്ടും അങ്ങേയറ്റം അശ്ലീലം വിളമ്പി വച്ച ഒരുവനെ സംരക്ഷിക്കുന്നത് എന്ത് രാഷ്ട്രീയ ബോധത്തിന്റെ അടിസ്ഥാനത്തിലാണ് സഖാവേ? എത്ര നാടൻ മനുഷ്യനാണ് താങ്കളെന്ന് പറഞ്ഞാലും താങ്കൾ ഒരു പുരോഗമന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമല്ലേ…? രാഷ്ട്രീയ എതിരാളിയെ ഇത്ര ഹീനമായാണോ നേരിടേണ്ടത്? ആ വേദിയിൽ ഉണ്ടായിരുന്ന താങ്കൾക്ക് ലവലേശം രാഷ്ട്രീയ ധാർമ്മികത ഉണ്ടായിരുന്നെങ്കിൽ താങ്കൾ അപ്പോൾ തന്നെ ജോയ്‌സ് ജോർജ്ജിനെ തിരുത്തുമായിരുന്നില്ലേ? തിരുത്താത്തത് മാത്രമല്ല അശ്ലീലം കേട്ട് ചിരിക്കുക കൂടെ ചെയ്തു താങ്കൾ … തീർന്നില്ല ഇപ്പോൾ വിവാദമായപ്പോൾ അയാളെ സംരക്ഷിക്കുന്ന നിലപാടും…
അത്ഭുതമില്ല സഖാവേ
പെമ്പിളൈ ഒരുമൈ നേതാവ് ഗോമതിയേയും കൂട്ടരേയും മറ്റേപ്പണി ചെയ്യുന്നു എന്ന് പരാമർശിച്ചത് സ്ത്രീ വിരുദ്ധത ആണെന്ന് തിരിച്ചറിയാത്ത, തിരുത്താത്ത താങ്കളിൽ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല ..

(പ്രത്യേക ശ്രദ്ധയ്ക്ക്
സംഘികൾക്കും യു ഡി എഫുകാർക്കും പൂണ്ടു വിളയാടാനുള്ള പോസ്റ്റല്ലിത് .. കാരണം നിങ്ങളുടെ അശ്ലീലതകൾക്കും സ്ത്രീ വിരുദ്ധതയ്ക്കും നിരന്തരം ഇരയായി കൊണ്ടിരിക്കുന്ന നിരവധി സ്ത്രീകളിൽ ഒരുവളാണ് ഞാൻ.. അതുകൊണ്ട് ഇവിടെ വന്ന്‌ നല്ലപിള്ള ചമഞ്ഞു ഇടതുപക്ഷത്തിന്റെ സ്ത്രീ വിരുദ്ധതയ്ക്ക് മാർക്കിടാൻ നിൽക്കരുത് അതിന്‌ യാതൊരുവിധ യോഗ്യതയും നിങ്ങൾക്കിരുകൂട്ടർക്കും ഇല്ല…)