നിന്നെയൊക്കെ മേലുംകീഴും നോക്കാതെ ആരാധിക്കുന്ന പെണ്ണുങ്ങളെ ചൂഷണം ചെയ്യുന്നതും പിന്നെയും ഇരകളെ തേടുന്നതും എന്ത് രാഷ്ട്രീയ സത്യസന്ധതയുടെ പേരിലാണ്

116

നദി എന്ന നദീർ അല്പകാലമായി ചില വിവാദങ്ങളുടെ തോഴനാണ്. പുരോഗമന-ഇടതു ചിന്താഗതിക്കാരിൽ നിന്നും ചെറുതല്ലാത്ത പിന്തുണയും കിട്ടിയിട്ടുണ്ട്. ഇസ്ലാമോഫോബിയ കൊണ്ടുള്ള ചില ആക്രമണങ്ങളെ അന്നൊക്കെ പലരും നദിയുടെ കൂടെ നിന്ന് എതിർത്തിട്ടുള്ളപ്പോൾ തന്നെ ലൈംഗിക അരാജകത്വം ആണ് ഇവരുടെയൊക്കെ അടിസ്ഥാന ആശയമെന്നു തിരിച്ചറിയപ്പെടാതെ പോയി. സാമൂഹ്യപ്രവർത്തക ശ്രീജ നെയ്യാറ്റിന്കരയുടെ കുറിപ്പ് വായിക്കാം

Sreeja Neyyattinkara

പുരോഗമന വാദങ്ങളുയർത്തി ബുദ്ധി ജീവി ചമഞ്ഞും വലിയ രാഷ്ട്രീയ വർത്തമാനങ്ങൾ പറഞ്ഞും സമൂഹത്തിന്റെ ശ്രദ്ധയാകർഷിക്കുക തുടർന്ന് കിട്ടുന്ന സ്വീകാര്യതയെ മറയാക്കി സ്ത്രീകളുടേയും പിഞ്ചു കുഞ്ഞുങ്ങളുടേയും ശരീരത്തിന് മേൽ കടന്നാക്രമണം നടത്തുക. എന്ത് രാഷ്ട്രീയമാണിത് ദുഷ്‌ട ജീവികളേ Image result for നദി നദീർ.നിന്റെയൊക്കെ വർത്തമാനങ്ങളും എഴുത്തും ഒക്കെ കണ്ട് നിന്നെയൊക്കെ മേലും കീഴും നോക്കാതെ ആരാധിക്കുന്ന പെണ്ണുങ്ങളുണ്ടാകാം അവരെ നീയൊക്കെ ക്രൂരമായി ചൂഷണം ചെയ്യുന്നതും വഞ്ചിച്ച് വലിച്ചെറിഞ്ഞ ശേഷം അടുത്ത ഇരയെ തേടുന്നതും എന്ത് രാഷ്ട്രീയ സത്യസന്ധതയുടെ പേരിലാണ്….? പിഞ്ചു കുഞ്ഞുങ്ങളെ പോലും ലൈംഗികമായി ആക്രമിക്കുന്ന ഹീന രാഷ്ട്രീയത്തെ സിദ്ധാന്തവൽക്കരിക്കാൻ കഴിയുന്നത് എന്ത് രാഷ്ട്രീയ ബോധത്തിന്റെ അടിസ്ഥാനത്തിലാണ്? നിങ്ങളുടെ ഈ പുരോഗമന പട്ടം നിങ്ങൾക്ക് സ്വൈരവിഹാരം നടത്താനുള്ള മുഖം മൂടി മാത്രമാണെന്ന് എത്ര പെണ്ണുങ്ങളുടെ മീ ടൂകൾ ഇതിനോടകം തെളിയിച്ചു കഴിഞ്ഞതാണ് .

പാട്രിയാർക്കിക്കെതിരെ ശബ്ദമുയർത്തി വീടുകളിൽ നിന്നിറങ്ങി വരുന്ന പെൺകുട്ടികൾക്ക് പാട്രിയാർക്കിയേക്കാൾ ഭീകരമായ വയലൻസ് അനുഭവിക്കേണ്ടി വരുന്നത് പുരോഗമന നാട്യക്കാരുടെ ഇടങ്ങളിൽ നിന്നാണെന്നത് എത്രമാത്രം വേദനാജനകമാണ് .ഇരയെ ലക്‌ഷ്യം വച്ച് ചിലന്തി വല നെയ്യുന്നതു പോലെ, സ്ത്രീശരീരത്തോടുള്ള കാമാസക്തി മൂത്ത ക്രിമിനലുകൾ എടുത്തണിയുന്ന ഒന്നാണ് പുരോഗമന വേഷമെന്നും അത്തരക്കാർക്ക് അവർ പുറമേ പറയുന്ന രാഷ്ട്രീയത്തോട് യാതൊരു സത്യസന്ധതയും കൂറും ഇല്ലെന്നും മനസിലാക്കാനുള്ള സാമാന്യ ബോധം ഉള്ളവരെങ്കിലും ഇത്തരക്കാരെ പൊതുയിടങ്ങളിൽ നിന്ന് മാറ്റി നിർത്തണം … കാരണം പൊതുയിടങ്ങളിൽ നിന്ന് ഇവറ്റകൾ നേടിയെടുക്കുന്ന ഇന്ധനമാണ് ഭാവിയിൽ നിരവധി സ്ത്രീകളുടേയും പെൺകുട്ടികളുടേയും ട്രാൻസ് മനുഷ്യരുടേയും കണ്ണുനീരിനും മാനസിക പ്രശ്നങ്ങൾക്കും എന്തിന് ആത്മഹത്യകൾക്ക് പോലും ഹേതുവാകുന്നത്.പ്രത്യയ ശാസ്ത്ര വഞ്ചകർക്കല്ലാതെ ആർക്കു കഴിയും നദീറുമാരാകാനും അത്തരക്കാർക്ക് ഓശാന പാടുന്നവരാകാനും.പുരോഗമന രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങളും ഫെമിനിസവും ഒന്നും മൂല്യ രഹിതമായ കേവല അക്ഷരക്കൂട്ടങ്ങളോ സത്യസന്ധത ഇല്ലാത്ത വാചക കസർത്തുകളോ അല്ല ദുഷ്‌ടക്കൂട്ടങ്ങളേ.