എന്ത് കൊണ്ട് കേരളത്തിൽ TPR പത്തിനു താഴെ എത്തുന്നില്ല ?

0
550

Sreejan Balakrishnan

എന്ത് കൊണ്ട് കേരളത്തിൽ TPR പത്തിനു താഴെ എത്തുന്നില്ല? എന്തുകൊണ്ടാണ് കോവിഡ് കേസുകൾ ഇപ്പോഴും പ്രതിദിനം 15,000 ത്തിൽ അധികം റിപ്പോർട് ചെയ്യുന്നത് ? പ്രശസ്ത ഹെൽത്ത് എക്കണോമിസ്റ്റും കോവിഡ് ഡാറ്റ വിദഗ്ധനുമായ ഡോ: റിജോ എം ജോൺ കഴിഞ്ഞ ദിവസം ട്വിറ്ററിൽ പങ്കു വച്ച വിശകലനം ആധാരമാക്കി കേരള പ്രതിഭാസം ഒന്ന് മനസിലാക്കാൻ ശ്രമിക്കാം. ഒപ്പം ചേർത്തിരിക്കുന്ന ഗ്രാഫുകളും പട്ടികകളും ഡോ: റിജോ എം ജോൺ തയാറാക്കിയവയാണ്.

May be an image of text that says "80.0% Prevalence of COVID19 antibodies over time Kerala 70.0% India 60.0% 50.0% 67.6% 40.0% 0% 30.0% 20.0% 42.7% 10.0% 21.0% 0.7% 0.3% 6.6% 0.0% 11.6% 0.9% May- Jun-20 Jul-20 Aug-20 Sep-20 Data source: Serological Surveillance Oct-20 Nov-20 Dec-20 Jan-21 Feb-21 Round 4th Report, note shared by Govt. of Kerala Mar-21 Apr-21 May-21"കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച ഐ സി എം ആർ സിറോ പ്രിവലൻസ് ഡാറ്റ അനുസരിച്ച് ഇന്ത്യയിൽ 67.2% പേർക്ക് കോവിഡ് വന്നു പോയിട്ടുണ്ടാവാം; അല്ലെങ്കിൽ വാക്‌സിൻ വഴി പ്രതിരോധശേഷി ആർജ്ജിച്ചിട്ടുണ്ടാവാം. കേരളത്തിൽ ഇത് 42.7% ആണ് (ഗ്രാഫ് 1 കാണുക). അതായത് 57% കേരളീയർ ഇപ്പോഴും രോഗം വരാൻ സാധ്യതയുള്ളവരാണ്. May be an image of text that says "Reported cases, tests & vaccinations as of 17 June 2021 Cases Tests/million Reported Fully prevalence vaccinated population 8.8% 12.80% Kerala 3146981 706192 India 31105270 323937 2.3% 6.10%"കേരളം ഒഴിവാക്കിയാൽ മറ്റിടങ്ങളിൽ 30 ശതമാനത്തിൽ താഴെ മാത്രമേ രോഗം വരാൻ സാധ്യതയുള്ളവർ ഉള്ളൂ. കേരളത്തിൽ രോഗവ്യാപനം പതിയെ ആക്കിയത് തുടക്കം മുതൽ തന്നേ നമ്മൾ ശീലിച്ച കോവിഡ് അനുസൃത ജീവിതരീതിയാണ്. പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കുന്നതും കൈകൾ കൃത്യമായ ഇടവേളകളിൽ sanitise ചെയ്യുന്നതും ലക്ഷണം കണ്ടാൽ ഉടൻ ഏകാന്തവാസം തുടങ്ങുന്നതും നമ്മുടെ ശീലമായതിന്റെ ഗുണം.

May be an image of text that says "Reported cases and sero prevalence as on 31st Dec 2020 (ICMR 3rd Sero Survey) Sero Prevalence Expected cases (in Lakhs) Kerala Reported cases 11.6% Under counting factor 760934 41.4 Tests/Million Million Till Dec 2020 All India 21.0% 5.4 221623 2878.1 10286312 28.0 126312"ഇതിനോടൊപ്പം കാണേണ്ട മറ്റൊരു ഡാറ്റ ICMR സർവേയിൽ ഉണ്ട്‌. കേരളം അഞ്ച് കേസിൽ ഒന്ന് റിപ്പോർട്ട് ചെയ്യുമ്പോൾ ഇന്ത്യയിൽ അത് 28 കേസുകളിൽ ഒന്ന് മാത്രമാണ് (പട്ടിക 2). ഇതിനു കാരണം ഒന്നാം തരംഗം മുതൽ നമ്മൾ പിന്തുടരുന്ന targeted testing രീതിയാണ്. നമ്മൾ കൂടുതലും ടെസ്റ്റ് ചെയ്യുന്നത് രോഗ ലക്ഷണമുള്ളവരെയും രോഗികളുടെ സമ്പർക്ക പട്ടികയിൽ ഉള്ളവരെയും ആണ്. സ്വാഭാവികമായും ആ ഗ്രൂപ്പിൽ രോഗമുള്ളവർ കൂടുതൽ ആയിരിക്കും, TPR ഉയർന്നു നിൽക്കുകയും ചെയ്യും. ഇതിനു പകരം ലക്ഷണമില്ലാത്ത ആൾക്കാരെ കൂടുതൽ ടെസ്റ്റ് ചെയ്താൽ TPR പെട്ടെന്ന് കുറയ്ക്കാം. പക്ഷെ, നമ്മുടെ പരിമിതമായ വിഭവങ്ങൾ രോഗ നിയന്ത്രണത്തിനായി ഫലപ്രദമായി ഉപയോഗിക്കാൻ ഇപ്പോഴത്തെ രീതിയാണ് ഉത്തമം. കേരളത്തിൽ ടെസ്റ്റ് കുറവാണ് എന്ന വാദവും തെറ്റാണ്. പത്ത് ലക്ഷം ജനങ്ങൾക്ക് കേരളത്തിൽ 7 ലക്ഷം ടെസ്റ്റ് നടന്നിട്ടുണ്ട്; ദേശീയ ശരാശരി 3.23 ലക്ഷം ആണ്. കേരളത്തിൽ ആകെ ടെസ്റ്റിന്റെ 8.8% പോസിറ്റീവ് ആകുമ്പോൾ ദേശീയ ശരാശരി 2.3 ശതമാനം മാത്രമാണ് (പട്ടിക 3). അതായത് ലക്ഷണമുള്ളവരെയും സമ്പർക്കം ഉള്ളവരെയും തിരഞ്ഞു പിടിച്ചു പരിശോധിക്കുന്ന നമ്മുടെ രീതിയാണ് രോഗം കണ്ടെത്താനും വ്യാപനം തടയാനും കൂടുതൽ നല്ലത്.

May be an image of text that says "Trends in daily cases and positivity in Kerala (all values are 7-day averages) 40000 New Cases Test +ve Rate 30 30000 casss MeU 20000 Daày 10000 20 rate 18, 10 (%) 10 Jun-01 Jul-01 Aug-01 Sep-01 Oct-01 Nov-01 Dec-01 Jan-01 Lưmh Data Source: India COVID-19 Tracker, https://www covid 19india. org/ Rijo M. John, PhD (Health Economist, Kochi, Kerala) witter: @RijoMJohn"ഈ രീതിയിലെ അപകടം, നമ്മുടെ അധികാരികൾ രോഗനിയന്ത്രണത്തിന് ഉപയോഗിക്കേണ്ട സൂചിക അടച്ചിടൽ തീരുമാനിക്കാൻ ഉപയോഗിക്കുന്നു എന്നതാണ്. അത് തീർത്തും തെറ്റും ജനദ്രോഹപരവുമാണ്. വാക്‌സിൻ എടുക്കണമെങ്കിൽ RTPCR പരിശോധന നിർബന്ധം എന്നൊക്കെ കളക്ടർമാർക്ക് തിട്ടൂരം ഇറക്കേണ്ടി വരുന്നത് ഈ തലതിരിഞ്ഞ നയം കാരണമാണ്. TPR വിശകലനം ഡോക്ടർമാർക്ക് വിട്ടുനൽകി, പോലീസുകാരെയും ചീഫ് സെക്രട്ടറിയേയും മുൻ ഡോക്ടർ ആയ ആരോഗ്യ സെക്രട്ടറിയേയും വേറെ എന്തെങ്കിലും ഡാറ്റ നൽകി സമാധാനിപ്പിക്കുകയാണ് അടിയന്തരമായി ചെയ്യേണ്ടത്. നമ്മുടെ ലക്‌ഷ്യം കോവിഡിനെ നിയന്ത്രിക്കലാണ്, കോവിഡ് ഡാറ്റയെ നിയന്ത്രിക്കലല്ല.

May be an image of text that says "Trends in daily COVID-19 deaths and mortality rates in Kerala (MR=Reported deaths Reported cases) 0.60 Daily deaths Mortality Rate 0.50 250 9) 0.40 Tale 0.30 200 0.20 150 0.10 Daily 50 0.00 Mar-01 Mar-04 Mar-uo Mar-13 Mr-16 Mar-19 Mar-22 Mar-2 Apr-03 Apr-09 Apr-15 Apr21 하는 Apr-24 Apr-20 Apr-03 May-06 May-09 May-12 May-15 May-18 May-30 fun-045 So-unc Data Source: India COVID-19 Tracker, https://wwv org/ Rijo M. John, PhD (Health Economist, Kochi, Kerala) Twitter: @RijoMJohn 0 wo ×4-n5"വരും ദിവസങ്ങളിൽ എന്ത് സംഭവിക്കും? കഴിഞ്ഞ തരംഗത്തിന്റെ അതേ രീതിയിലാണ് നമ്മുടെ കോവിഡ് കർവ് ചലിക്കുന്നത്. 10 – 11 പരിധിയിൽ TPR അഞ്ച് ആഴ്ചയായി നിൽക്കുന്നു. ഇത് അല്പം ഏറിയും കുറഞ്ഞും മാസങ്ങൾ തുടർന്നേക്കാം (ഗ്രാഫ് 4). പ്രത്യേകിച്ച് വാക്‌സിനേഷനിൽ നമ്മൾ ഉദ്ദേശിക്കുന്ന വേഗം കൈവരിക്കാത്ത സ്ഥിതിക്ക്. കഴിഞ്ഞ തരംഗത്തിൽ 50,000 മുതൽ 60,000 ടെസ്റ്റുകൾ പ്രതിദിനം ചെയ്തിടത്ത് ഇപ്പോൾ 1.5 ലക്ഷം ടെസ്റ്റ് ചെയ്യുന്നു. അത് കൊണ്ടാണ് പ്രതിദിന രോഗികളുടെ എണ്ണം കഴിഞ്ഞ തരംഗത്തേക്കാൾ ഉയർന്നു നിൽക്കുന്നത്. ഇതിനിടയിൽ പുതിയ രൂപാന്തരം പ്രാപിച്ച വൈറസ് എത്തി മൂന്നാം തരംഗം ഉണ്ടായാൽ സ്ഥിതിഗതികൾ അല്പം ഗുരുതരമാകാൻ സാധ്യതയുണ്ട്.

ഇപ്പോഴത്തെ അവസ്ഥയിൽ പേടിക്കേണ്ട സാഹചര്യമല്ല. പ്രതിദിനം 15,000 കേസുകൾ കൈകാര്യം ചെയ്യാനുള്ള ശേഷി നമ്മുടെ ആരോഗ്യ സംവിധാനത്തിനുണ്ട്. രണ്ടാം തരംഗത്തിന്റെ ഉന്നതിയിൽ പ്രതിദിന കേസുകൾ 45,000 കടന്നപ്പോഴും നമ്മൾ സ്ഥിതിഗതികൾ നിയന്ത്രിച്ചു നിർത്തിയെന്ന് ഓർക്കുക.

മരണ നിരക്കിൽ ആശങ്ക വേണ്ടതുണ്ടോ? രണ്ടാം തരംഗത്തിന്റെ ഉന്നതിയിൽ ജൂൺ ആദ്യ വാരം പ്രതിദിനം 200 കടന്ന കോവിഡ് മരണം പിന്നീട് കുത്തനെ കുറഞ്ഞു, ഇന്ന് 66 ആണ്, ഇന്നലെ 98 (ഗ്രാഫ് 5). ഇപ്പോഴും പഴയ കുറെ മരണങ്ങൾ പട്ടികയിൽ കയറ്റി വിടുന്നുണ്ട്. യഥാർത്ഥ പ്രതിദിന മരണം ഇതിലും കുറവാണെന്ന് അറിയുന്നു. നല്ല സൂചകം മലയാള പത്രങ്ങളിലെ ചരമ പേജ് തന്നെയാണ്. ഒന്നര പേജ്, രണ്ട് പേജ് ചരമ വാർത്ത മെയ് അവസാനവും ജൂൺ ആദ്യവും കണ്ടത് ഇപ്പോൾ ഒരു പേജ് ആയിട്ടുണ്ട്. അതായത് ഒന്നാം തരംഗത്തിൽ ഉണ്ടായ അത്ര മരണമേ ഇപ്പോൾ പ്രതിദിനം ഉണ്ടാവുന്നുള്ളൂവെന്ന് അനുമാനിക്കാം.

കേരളത്തിൽ ആണ് കോവിഡിന്റെ രണ്ടാം തരംഗം ആദ്യം ഉണ്ടായതെന്ന് പറയുന്നതും തെറ്റാണ്. മാർച്ച് രണ്ടാം വാരം ആണ് കേരളത്തിൽ രണ്ടാം തരംഗം തുടങ്ങിയത്. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഹരിയാന, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഫെബ്രുവരി രണ്ടാം വാരം രണ്ടാം തരംഗം തുടങ്ങിയിരുന്നു.
ചുരുക്കത്തിൽ നമ്മൾ കടന്നുപോകുന്നത് തീർത്തും സാധാരണമായ പാതയിലാണെന്നും ഇതാണ് ന്യൂ നോർമൽ എന്നും അധികാരികൾ അംഗീകരിച്ചാൽ തീരുന്ന പ്രശ്നമേ നമുക്കുള്ളൂ. ഒരു ദിവസം പോലും വൈകാതെ അടച്ചിടൽ അവസാനിപ്പിച്ച് ജീവിതം പുനരാരംഭിക്കാൻ മടിക്കേണ്ടതില്ല.

വിവരങ്ങൾക്ക് കടപ്പാട്: ഡോ: റിജോ എം ജോൺ, ഹെൽത്ത് എക്കണോമിസ്റ്റ്/ ചിത്രം 6)