ഒരു കോടതിയും ജനങ്ങള്‍ക്കായി/ഏകാധിപത്യത്തിനെതിരായി നില്‍ക്കില്ല,നില്‍ക്കുമെന്ന ചില പ്രതീക്ഷകള്‍ നല്‍കുമെന്നത് മാത്രം

96
Sreejith Divakaran
കോടതി വഴി പരിഹരിക്കാവുന്ന ഒരു ഭരണഘടന പ്രതിസന്ധിയിലോ ഉത്തരവാദിത്ത രഹിത ഭരണത്തിന് കീഴിലോ, തിരുത്തപെടേണ്ട ക്രമക്കേടുകള്ക്ക് കീഴിലോ അല്ല ഇന്ത്യന് ജനത. ജനാധിപത്യത്തെ, ഭരണഘടനയെ അട്ടിമറിച്ച് ഏകാധിപത്യം നടപ്പാക്കുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ ഇരകളാണ് ഈ സമൂഹം. ഇത്തരമൊരു സമൂഹത്തില് എല്ലാ ഭരണഘടന സ്ഥാപനങ്ങളും ഏകാധിപതികളോട് ചേര്ന്ന് നില്ക്കുകയേയുള്ളൂ. മാനവരാശിയുടെ ചരിത്രമതാണ്. അതിനപ്പുറം ഒന്നും സംഭവിക്കില്ല. പക്ഷേ, ഭരണഘടനയെ അട്ടിമറിക്കുന്ന നിയമനിര്മ്മാണത്തിനെതിരെ ഒരു ഫെഡറല് വ്യവസ്ഥയില് ഭരണം നടത്തുന്ന സംസ്ഥാന സര്ക്കാരുകള് രാജ്യത്തിന്റെ പരമോന്നത നീതി പീഠത്തെ സമീപിക്കുന്ന എന്നത് ഫാഷിസത്തിനെതിരായ സമരത്തിന്റെ ഭാഗമാണ്.
ഭരണഘടന, രാജ്യം, ദേശീയത, സ്വാതന്ത്ര്യം എന്നിവ ഉയര്ത്തിപ്പിടിച്ചുള്ള പ്രക്ഷോഭങ്ങള് മാത്രമാണ്, നിരന്തര പ്രക്ഷോഭങ്ങള് മാത്രമാണ് ഈ ഫാഷിസത്തിനെതിരായ ഒരേയൊരു മാര്ഗ്ഗം. ഒരു കോടതിയും ജനങ്ങള്ക്കായി/ഏകാധിപത്യത്തിനെതിരായി നില്ക്കില്ല. നില്ക്കുമെന്ന ചില പ്രതീക്ഷകള് നല്കുമെന്നത് മാത്രം.
തെരുവുകള്, കാമ്പസുകള്, ജനങ്ങള് കൂടുന്ന ഏതൊരു ഇടവും. പള്ളികള്, ക്ഷേത്രങ്ങള്, ഉത്സവങ്ങള്, ആഘോഷങ്ങള് എന്നല്ല എവിടെയും ജനവിരുദ്ധ നയങ്ങള്ക്കെതിരെ ഫാഷിസത്തിനെതിരെ ആരവം ഉയരണം. പാട്ടും പറച്ചിലും എല്ലാം ഈ ഭരണകൂടത്തിനെതിരാകണം. അത് മാത്രമേയുള്ളൂ ഇന്ത്യയ്ക്ക് മുന്നില്.
ഇന്ത്യയുടെ ഹൃദയത്തിലേയ്ക്കുള്ള വഴി ഉത്തര്പ്രദേശ് കൂടിയാണ്. ഏറ്റവും കൂടുതല് മുസ്ലീങ്ങള് ജീവിക്കുന്ന ഇന്ത്യന് സ്റ്റേറ്റ്. ഏറ്റവും ജനസംഖ്യയുള്ള ഇടം. ഏറ്റവും കൂടുതല് ജനപ്രതിനിധികളുള്ള സംസ്ഥാനം. ഇവിടെത്തന്നെയാണ് ഇന്ത്യയിലെ ഏറ്റവും ക്രൂരനായ സംസ്ഥാന ഭരണാധികാരിയുള്ളത്. മനുഷ്യരെ വെടിവെച്ച് കൊല്ലുന്ന, ആക്രമിക്കുന്ന, മദ്രസകളില് കുഞ്ഞുങ്ങളെ ബലാത്‌സംഗം ചെയ്യുന്ന ക്രിമനലുകളുടെ സംരക്ഷണയില് വെറുപ്പും അറപ്പും മാത്രം അര്ഹിക്കുന്ന ഭരണാധികാരി ഭരിക്കുന്നത്. ഡല്ഹിയിലെ കാമ്പസുകളും തെരുവകളും മാത്രമല്ല, ഉത്തര്പ്രദേശിലെ ജനകീയ സമരങ്ങളെ ചേര്ത്ത് പിടിച്ചാണ് ഈ സമരം മുന്നോട്ട് പോവുക. പ്രിയങ്കഗാന്ധിയും ചന്ദ്രശേഖര് ആസാദും മുതല് സീതാറാമും ഉവൈസിയും അടക്കം നിരന്തരം സമരം ചെയ്യുന്ന എല്ലാ ജനകീയ നേതാക്കളും ഉത്തര്പ്രദേശിനെ തിരിച്ച് പിടിക്കണം. അവിടെ തെരുവുകളില് നടക്കുന്ന വാര്ത്തകള് പുറം ലോകത്തെ അറിയിക്കണം. വിദ്യാര്ത്ഥിസമരങ്ങളാല് രാജ്യം എല്ലായിപ്പോഴും ഉണര്ന്നിരിക്കണം.
കോടതി ജനാധിപത്യം തിരികെ തരില്ല. ഭരണഘടന ഉയര്ത്തിപ്പിടിച്ച് പോരാടുന്ന മനുഷ്യര് തിരിച്ച് പിടിക്കണമത്.