വംശഹത്യയ്ക്ക് ആഹ്വാനം ചെയ്തവര്‍ക്ക് ഇസഡ് കാറ്റഗറി സുരക്ഷ, വംശഹത്യ സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്തവര്‍ക്ക് നിരോധനം

1058
Sreejith Divakaran
മീഡിയവണ്ണും ഏഷ്യാനെറ്റും നാല്‍പ്പത്തിയെട്ട് മണിക്കൂറേക്ക് ബാന്‍ ചെയ്തുവെന്ന് കേള്‍ക്കുന്നു. വംശഹത്യയ്ക്ക് ആഹ്വാനം ചെയ്തവര്‍ക്ക് ഇസഡ് കാറ്റഗറി സുരക്ഷ. വംശഹത്യ റിപ്പോര്‍ട്ട് ചെയ്തവര്‍ക്ക് നിരോധനം.ഒറ്റയ്ക്കും തെറ്റയ്ക്കുമുള്ള സ്വതന്ത്ര ശബ്ദങ്ങള്‍ പോലും നിലയ്ക്കുന്ന കാലം അടുത്തെത്തിയെന്ന് അറിയാവുന്നതാണ്. എങ്കില്‍ പോലും ഒരു കാരണം കാണിക്കല്‍ പോലുമില്ലാതെ മാധ്യമ നിരോധനം ഏര്‍പ്പെടുത്താന്‍ പോലും സാധിക്കുന്ന തരത്തിലേയ്ക്ക് ഫാഷിസം അടുത്ത ലെവലിലേയ്ക്ക് കടക്കുന്നു.ഇതുവഴി ഉണ്ടാകാന്‍ പോകുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. ഏഷ്യാനെറ്റ് അടക്കമുള്ള കുത്തക മാധ്യമങ്ങള്‍ക്ക് ഇനി കുനിയുകയല്ല, ഇഴയേണ്ടി വരും. കോടാന് കോടി രൂപയുടെ വ്യവസായമാണ്. സര്‍ക്കാര്‍ പരസ്യങ്ങള്‍ വേണം. സഹായം വേണം. ഹിന്ദു-മുസ്ലീം എന്നുള്ള വാക്കുകള്‍ പോലും ഉപയോഗിക്കാന്‍ പറ്റില്ല. സുനിലിന്റേത് പോലുള്ള ആത്മാര്‍ത്ഥമായ-സത്യസന്ധമായ വാക്കുകള്‍ ഇനി ഉയരാന്‍ പ്രയാസമാണ്.മീഡിയവണ്ണടക്കമുള്ള പ്രതിപക്ഷ ശബ്ദങ്ങളെ പൂര്‍ണ്ണമായും നിശബ്ദമാക്കുക. മീഡിയവണ്‍ മാത്രമല്ല, സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരൊക്കെ ഇത് കണ്ട് പഠിക്കുക. ഞങ്ങളെ പിന്തുണയ്ക്കുക അല്ലെങ്കില്‍ മരിക്കുക-ഇതാണ് ഏകാധിപത്യത്തിന്റെ ശബ്ദം. മീഡിയവണ്ണിനും ഏഷ്യാനെറ്റിനും പരിപൂര്‍ണ്ണ ഐക്യദാര്‍ഢ്യം!!!