കഴിഞ്ഞ വർഷം നേതാവായിരുന്നു; ഈ വർഷം അനുയായിയാണ്

0
140
Sreejith Divakaran
കഴിഞ്ഞ വർഷം; ഈ വർഷം.
കഴിഞ്ഞ വർഷം നേതാവായിരുന്നു; ഈ വർഷം അനുയായിയാണ്.
ഹിന്ദു മഹാസഭയുടെ സെക്രട്ടറി ഡോ.പൂജ ശകുൻ പാണ്ഡേ എന്ന തീവ്രവാദി കഴിഞ്ഞ വർഷം ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ കൊലപാതകിയായും സ്വന്തം സംഘടനയുടെ പൂർവ്വ നേതാവുമായ നാഥുറാം ഗോഡ്സേക്കുള്ള ശ്രദ്ധാജ്ഞലിയായാണ് രാഷ്ട്രപിതാവിന്റെ ചിത്രത്തിന് നേരെ വെടിയുതിർത്ത് നാഥുറാം എന്ന സംഘി ഭീകരവാദിക്ക് ജയ് വിളിച്ചത്.
ഒന്നും സംഭവിച്ചില്ല. യു.എ.പി.എയും ഭീകരവാദ വിരുദ്ധ നിയമങ്ങളും സംഭവിച്ചില്ല. എൻ.ഐ.എ കേസെടുത്തില്ല. വിവാദമായപ്പോൾ അറസ്റ്റ് ചെയ്തു വിട്ടു. ഖേദമോ മാപ്പോ ഇല്ല – ബ്രിട്ടീഷുകാരല്ലല്ലോ, നമ്മളല്ലേ ഭരിക്കുന്നത്- അഭിമാനമേയുള്ളൂ ഗാന്ധിയെ വെടിവക്കാൻ കഴിഞ്ഞത് എന്നായിരുന്നു പ്രതികരണം. ഭീരു സവർക്കറുടെ ജന്മദിനത്തിന് സ്കൂൾ വിദ്യാർത്ഥികൾക്ക് ആർഷ് ഭാരത സംരക്ഷണത്തിന് കഠാരകൾ വിതരണം ചെയ്യലായിരുന്നു തുടർ രാഷ്ട്രീയ പ്രവർത്തനം.
ദാ, ഡൽഹി പോലീസിന് ജയ് വിളിച്ച് ഇന്ന് സവർക്കറുടെ, നാഥുറാമിന്റെ, ഗോൾവാൾക്കറുടെ, ഹെഡ്ഗേവാറിന്റെ, ശ്യാമപ്രസാദിന്റെ, മോഡിയുടെ, അമിട്ടിന്റെ, യോഗിയുടെ ആരാധകൻ ജാമിയയിലെ പ്രതിഷേധകർക്ക് നേരെ വെടിയുതിർക്കുന്നു.
ഗാന്ധി ജീവിച്ചിരുന്നെങ്കിൽ ജാമിയയിലും ഷഹീൻ ബാഗിലും ആ സാന്നിധ്യമുണ്ടായേനെ എന്നല്ല, ഇപ്പോഴുമാശല്യം ഉണ്ടെന്നവർക്കറിയാം. പ്രതിരോധത്തിന് ആശയമില്ലാത്തവരാണ്. തോക്കിന്റെ വഴിയേ അവർക്കുള്ളൂ.