ഇനി ആർത്തവമുള്ള സ്ത്രീകൾക്ക് ട്രെയ്നുകളിൽ പ്രവേശനം നൽകരുതെന്ന് പറയും

212

Sreejith Divakaran

പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്ത കാശി മഹാകാള്‍ എക്‌സ്പ്രസിന്റെ ബി.അഞ്ച് കോച്ചില്‍ സൈഡ് അപര്‍ സീറ്റായ 64 ശിവൻ (എന്നുവച്ചാ ഹിന്ദുക്കളുടെ ദൈവം ശിവൻ . വിശ്വാസപ്രകാരം സര്‍വ്വവ്യാപിയും നന്ദികേശന്‍ വാഹനവുമായുള്ള ശിവൻ ) റിസര്‍വ് ചെയ്തിട്ടുണ്ട്. അതിനെന്താ? ഒരു സീറ്റല്ലേ, ഒരു രാജ്യത്തെ സംസ്‌കാരമല്ലേ എന്നൊക്കെ പറഞ്ഞ് നിഷ്‌കളങ്കര്‍ വരും. മുഖമടച്ച് ആട്ടിയേക്കണം. നാളെ ദളിതരും പിന്നാക്ക ജാതിക്കാരും മുസ്ലീങ്ങളും ഈ കമ്പാര്‍ട്ട്‌മെന്റില്‍ കേറെരുതെന്നും പിന്നെ ഈ ട്രെയ്‌നില്‍ കേറെരുതെന്നും ആവശ്യം വരും. മറ്റുള്ള തീവണ്ടികളിലും ദൈവങ്ങള്‍ വേണ്ടിവരും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സരസ്വതീമന്ദിറുകള്‍ ആകുന്ന പോലെ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് മൂവിങ്മന്ദിറുകളാകും. ആർത്തവമുള്ള സ്ത്രീകൾക്ക് ട്രെയ്നുകളിൽ പ്രവേശനം നൽകരുതെന്ന് പറയും. അല്ലെങ്കിലും വിദ്യാഭ്യാസവും ജോലിയും യാത്രക്കുള്ള സ്വാതന്ത്ര്യമുള്ള സ്ത്രീകളാണ് കുടുംബങ്ങളുടെ ഭീഷണിയെന്ന് ഭീകരാശയ തലവൻ പ്രഖ്യാപിച്ചിട്ടുണ്ട്. യാത്ര ചെയ്യുന്ന പെൺകുട്ടികളുണ്ടെങ്കിൽ അവരുടെ അടിവസ്ത്രം പരിശോധിച്ച് ആവർത്തവം തിട്ടപ്പെടുത്താൻ ഗുജറാത്തിലെ പ്രിൻസിപലുമാർ ട്രെയിൻ പരിശോധകരാകും. ഒരോന്നോരോന്നായി മനുഷ്യരെ വിഭജിക്കാനുള്ള മാര്‍ഗ്ഗമേ അവരു െകൈയ്യിലിനിയുള്ളൂ. വികസനത്തിന്റെ തള്ള് ചേരികളെ മതില്‍ കെട്ടി മറയ്ക്കുന്നതിലേ എത്തൂവെന്നവര്‍ക്കറിയാം.

Advertisements