കലാപം നടത്തുന്നവരെ വസ്ത്രം കൊണ്ട് തിരിച്ചറിയാം എന്ന് പറയുന്ന രായാവ് ജനാധിപത്യ ഇന്ത്യയ്ക്ക് അപമാനം

0
462

Sreejith Divakaran

”കലാപം നടത്തുന്നവരെ വസ്ത്രം കൊണ്ട് തിരിച്ചറിയാം” എന്ന് പ്രധാനമന്ത്രി പറഞ്ഞത്രേ! ശരിക്കും. ശബരിമലക്കാലത്തൊക്കെ കേരളീയര്‍ക്ക് ബോധ്യമായതാണ്. അവന്റെ കയ്യിലെ കെട്ടും കാവി മറ്റേതും. പിന്നെ സാറെ, കലാപം നടത്തുന്നവരെ തിരിച്ചറിയാന്‍ മറ്റൊരു വഴി കൂടെയുണ്ട്. അതെങ്ങനെയെന്നോ?

ഗ്ലൂമി സണ്‍ഡേ എന്നൊരു സിനിമയുണ്ട്. അതില്‍ ഡാന്യൂബിന്റെ കരയില്‍ ഒരു ജൂതന്‍ നടത്തുന്ന റസ്റ്റോറന്റില്‍ അയാളോട് ഏറെ കടപ്പാടുള്ള ഒരു ജര്‍മ്മന്‍കാരന്‍, അ്‌യാളുടെ അഭിനവ നാത്‌സി യൂണിഫോമില്‍ എത്തുന്ന സീനുണ്ട്. അയാള്‍ ആ ഹോട്ടലിലെ ഒരു തൊഴിലാളിയോട് നിങ്ങള്‍ ജൂതന്മാര്‍ ഞങ്ങളെ കുറിച്ച് പറയുന്ന തമാശകളുണ്ടല്ലോ, അതിലൊന്ന് പറയൂ എന്ന നിര്‍ബന്ധിക്കുന്നുണ്ട്. നിശബ്ദമായ റസ്റ്റോറന്റില്‍ അയാള്‍ നിന്ന നില്‍പ്പില്‍ ഒരു കഥ പറയുന്നു.

”കൊല്ലാന്‍ പിടിച്ച ജൂതനോട് നാത്‌സി ഓഫീസര്‍ ചോദിച്ചു, എന്റെ കണ്ണുകളിലൊന്ന് മരം കൊണ്ടുണ്ടാക്കിയ കൃത്രിമ കണ്ണാണ്. അതേതാണ് എന്ന് കണ്ട് പിടിച്ചാല്‍ നിന്നെ ഞാന്‍ കൊല്ലാതെ വിടാം. വിറച്ചുകൊണ്ടാണെങ്കിലും ഉറച്ച ശബ്ദത്തില്‍ അയാള്‍ പറഞ്ഞു, ഇടത്തേത്. ഒരു നിമിഷം നിശബ്ദനായി നിന്ന ശേഷം നാത്‌സി ഓഫീസര്‍ ഒന്നു കൂടി ചോദിച്ചു. എങ്ങനെയാണ് തനിക്കത് മനസിലായത്. മരണത്തെ മുന്നില്‍ കണ്ടുകൊണ്ട് നിന്ന ആ ജൂതന്‍ പറഞ്ഞു: ആ കണ്ണില്‍ കരുണ പോലെ എന്തോ ഒന്ന് എനിക്ക് കാണാന്‍ പറ്റി”

ഓ! മിസ്റ്റര്‍ മോഡി, ഞങ്ങള്‍ക്ക് നിങ്ങളെ, കലാപകാരികളെ, അക്രമികളെ ശരിക്കും തിരിച്ചറിയാം. കരുണയുടെ ഒരംശമില്ലാത്ത കണ്ണുകളിലേയ്ക്ക് നോക്കിയാല്‍ മാത്രം മതി. മനുഷ്യത്വം ഒരംശം അവശേഷിക്കാത്ത നിങ്ങളുടെ മുഖത്തേയ്ക്ക് നോക്കിയാല്‍ മതി.

Edit: ദാ പുറകില്‍ നിന്ന് യൂണിഫോമിലോ ഒന്നുമില്ലാതെ പോലീസ് തൊപ്പിയും വച്ച് നിരായുധരെ ലാത്തികൊണ്ടടിക്കുന്ന സമാധാന പ്രേമിയായ സംഘിയെ നോക്കൂ. വസത്രം കൊണ്ടറിയാമത്രേ!

 

*******