ഇന്ത്യന്‍ ഭരണഘടനയുടെ സൃഷ്ടാവും അന്തകനും

56

Sreejith Divakaran

വീണ്ടും വീണ്ടും ഇക്കാര്യം പറയുന്നതില്‍ ക്ഷമിക്കുക.പറയാതിരിക്കാനാവില്ല. ഇന്ത്യന്‍ ഭരണഘടനയുടെ സൃഷ്ടാവിനെ കയ്യിലേന്തി 82 വയസുള്ള ഒരു സ്ത്രീ നില്‍ക്കുകയാണ് ഒരു വശത്ത്. മറുവശത്ത് രാജ്യത്തിന്റെ ഭരണഘടനയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി.

ഏഴ് പതിറ്റാണ്ടിന്റെ -ലോകമിന്നേവരെ ദര്‍ശിച്ചിട്ടുള്ള ഏറ്റവും വലിയ- ജനാധിപത്യത്തെ ചവിട്ടിമെതിക്കാന്‍ നടത്തുന്ന നിരന്തര ശ്രമമാണ്, മഹാമാരിയുടെ അടിയന്തരാവസ്ഥ മറയാക്കി പ്രതിഷേധങ്ങളെ ഇല്ലാതാക്കാനുള്ള കുടില തന്ത്രമാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ, സമൂഹത്തില്‍ ദുസ്വാധീനം സൃഷ്ടിച്ച മനുഷ്യരുടെ പട്ടികയില്‍ റ്റെം മാഗസില്‍ ഉയര്‍ത്തിക്കാണിക്കുന്നത് എങ്കില്‍ എട്ട് പതിറ്റാണ്ട് നീണ്ട അക്ഷീണമായ ജനാധിപത്യ ചരിത്രത്തിന്റെ ഒരേയൊരു അടയാളമായ പൗരത്വത്തെ ഇല്ലാതാക്കാനുള്ള മോഡിയുടെ ശ്രമത്തെ ഭരണഘടനയുടെ തലവന്റെ ചിത്രവും ആദര്‍ശവും ഉയര്‍ത്തിക്കാണിച്ച് ചെറുത്ത് നില്‍ക്കുന്ന വയോധികയായ ഒരു മുസ്ലീം സ്ത്രീയുടെ അത്ഭുതാവഹവും ആര്‍ജ്ജവപ്രദാനവുമായ മനോഹര സ്വാധീനമാണ് ഇന്ത്യയിലെ പ്രതിരോധ രാഷ്ട്രീയത്തിന്റെ പടനായികയായി ബില്‍കീസിനെ റ്റെം മാഗസിന്‍ ചൂണ്ടിക്കാണിക്കുന്നതിന് കാരണം.

ഡോ.അംബേദ്കറും ഭരണഘടനയുമാണ് വീണ്ടും വീണ്ടും ഉയര്‍ന്ന് നില്‍ക്കുന്നത്. ഭരണഘടനയെ-അംബേദ്കറെ- ചവിട്ടിമെതിക്കാന്‍ നോക്കുന്ന ഇന്ത്യന്‍ ഭരണകൂടം തെറ്റും അംബേദ്കറേയും അദ്ദേഹം സൃഷ്ടിച്ച ഭരണഘടനയേയും ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ച പ്രതിരോധ പോരാളി ശരിയുമാണെന്ന് ലോകത്ത് ശരിയായ ജേണലിസത്തിന് വേണ്ടി ശ്രമം നടത്തിയ അപൂര്‍വ്വ സ്ഥാപനങ്ങളിലൊന്ന് അടിവരയിടുന്നു.

ഹിറ്റ്‌ലറുടെ പട്ടികയിലാണ് റ്റെം മാഗസിനെ സംബന്ധിച്ച് മിസ്റ്റര്‍ മോഡി. അത് നമുക്ക് എന്നേ അറിയാവുന്ന സത്യമായതിനാല്‍ ആവര്‍ത്തിക്കുന്നില്ല എന്ന് മാത്രം.