മിസ്റ്റർ അർണബ് ഗോസാമിയെ എന്റെ ഊഷ്മളാശംസകൾ അറിയിക്കുന്നതിനൊപ്പം കുറച്ച് ഭേദപ്പെട്ട മനുഷ്യനാകാനായി ശ്രമമെങ്കിലും നടത്തണമെന്നും പറയൂ

105

Sreejith Divakaran

ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് എഴുത്തുകാരനും ജേർണലിസ്റ്റുമായ ആതിഷ് റ്റീസറിന് റിപബ്ലിക് റ്റിവി അയച്ച കത്തും അദ്ദേഹത്തിന്റെ മറുപടിയും.


കത്ത്
To aatishtaseer
From santhoshi [email protected]
പ്രിയപ്പെട്ട സർ ,
റിപ്പബ്ലിക് റ്റിവിയുടെ പ്രവർത്തകരുടെ ഊഷ്മളാഭിവാദ്യങ്ങൾ.
ഇന്ന് രാത്രി പത്ത് മണിക്ക് ഞങ്ങളുടെ ചാനലിൽ എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസാമി നയിക്കുന്ന ഒരു സംവാദ പരിപാടിയുമായി ബന്ധപ്പെട്ടാണ് ഈ കത്ത്.
ഇന്നത്തെ ചർച്ചയുടെ വിഷയം ‘പടിഞ്ഞാറൻ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന ഇന്ത്യയെ കുറിച്ചുള്ള വ്യാജ വാർത്തകൾ” എന്നതാണ്.
താങ്കളുടെ തിരക്കേറിയ പരിപാടികളിൽ നിന്ന് അല്പ സമയം ഈ ചർച്ചയ്ക്ക് വേണ്ടി മാറ്റിവയ്ക്കാൻ സാധിക്കുമെങ്കിൽ ഞങ്ങൾ നന്ദിയുള്ളവരായിരിക്കും.
താങ്കളുടെ മറുപടിക്കായി കാത്തിരിക്കുന്നു.
നന്ദി,
സന്തോഷി ഭദ്ര.
മറുപടി

To santhoshi [email protected]
From aatishtaseer
പ്രിയ സന്തോഷ്,
താങ്കളുടെ താത്പര്യത്തിന് നന്ദി. പക്ഷേ ഞാനിത്തരം ചർച്ചകളിൽ പങ്കെടുക്കാറില്ല. പ്രത്യേകിച്ചും ഇത്തരം പരിഹാസ്യമായ വിഷയങ്ങളിൽ. റിപ്പബ്ലിക് റ്റിവിയേ പോലെ വാജ്യ വാർത്തകളുടെ വലിയ കേന്ദ്രം മറ്റൊന്നില്ല. മിസ്റ്റർ അർണബ് ഗോസാമിയെ എന്റെ ഊഷ്മളാശംസകൾ അറിയിക്കുന്നതിനൊപ്പം കുറച്ച് ഭേദപ്പെട്ട മനുഷ്യനാകായി ശ്രമമെങ്കിലും നടത്തണമെന്നും പറയൂ.
ഊഷ്മളാശംസകളോടെ,
ആതിഷ് .


പടിഞ്ഞാറൻ മാധ്യമങ്ങൾ വ്യാജ വാർത്ത പരത്തുന്നുവത്രേ! കലാപം സൃഷ്ടിച്ച് സംഘ പരിവാരത്തിന് ചോര കുടിക്കാൻ കുഴലൂത്ത് നടത്തുന്ന ചർച്ച!