ലാല്‍സലാം സഖാവേ, ആരോഗ്യത്തോടെയും സന്തോഷത്തേയും തുടരൂ, പിറന്നാളാശംസകള്‍.”

  0
  87

  Sreejith Divakaran 

  “സഖാവ് പിണറായി വിജയന്‍. നിങ്ങള്‍ക്ക് എതിര്‍ക്കാം, വിരോധം പ്രഖ്യാപിക്കാം. കാര്‍ക്കശ്യക്കാരനെന്നും പിടിവാശിക്കാരനെന്നും അധിക്ഷേപിക്കാം. പക്ഷേ മുണ്ടയില്‍ കോരന്റേയും കല്യാണിയുടെയും ഇളയ മകനെ അവഗണിച്ച് കൊണ്ട് ആധുനിക കേരള ചരിത്രമിനി പൂര്‍ത്തിയാകില്ല. ഇന്ത്യയിലെ ഒരേയൊരു കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ നേതാവ് എന്ന നിലയില്‍ മാത്രമല്ല, രാജ്യത്തെ സമുന്നതനും ആദരണീയനുമായ ഭരണത്തലവന്‍ എന്ന നിലയില്‍ കൂടിയാണ് ഇന്ന് പിണറായി വിജയന്‍ അറിയപ്പെടുന്നത്.

  മാധ്യമങ്ങളോട് സംസാരിക്കുന്നില്ല എന്ന് എതിരാളികള്‍ പരാതിപ്പെട്ടിരുന്ന, കര്‍ക്കശ്യത്തിന്റെയും ധാര്‍ഷ്ട്യത്തിന്റേയും വാങ്മയ രൂപമായി മാധ്യമങ്ങള്‍ ചിത്രീകരിച്ചിരുന്ന അതേ മുഖ്യമന്ത്രിയുടെ വാര്‍ത്ത സമ്മേളനത്തിന് വേണ്ടി ഒരു സംസ്ഥാനം ഒരോ വൈകുന്നേരവും കാത്തിരിക്കുന്ന അവസ്ഥയുണ്ടായി. വാര്‍ത്താ ചാനലുകളുടെ ഏറ്റവും റേറ്റിങ് ഉള്ള പരിപാടിയായി മുഖ്യമന്ത്രിയുടെ പ്രസ് കോൺഫറൻസ് മാറുന്ന അത്ഭുതം സംഭവിച്ചു. ഈ ദുരിതകാലത്ത് ആശ്വാസവും സമാധാനവും ഉറപ്പുകളും ലഭിക്കുന്ന ഒരേയൊരു മണിക്കൂര്‍ ദിവസത്തില്‍ ഈ വാർത്തസമ്മേളനം മാത്രമായി. കാര്‍ക്കശ്യക്കാരന്‍ കുട്ടികളുടെ ഹീറോയായി. പത്രസമ്മേളനത്തെ അപഹസിച്ചവര്‍ സ്വയം അപഹാസ്യരായി. ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തെക്കേ ഇന്ത്യയിലെ കേരളം എന്ന സംസ്ഥാനം പ്രളയത്തേയും മഹാമാരിയേയും നേരിടുന്നത് എങ്ങനെയെന്ന് ലോകം ശ്രദ്ധിച്ചു.

  സവര്‍ണ്ണ ചൊരുക്ക്, ചെത്തുകാരന്‍ മുണ്ടയില്‍ കോരന്റേയും കല്യാണിയും മകന്‍ തന്നെയാണ് വിജയനെന്ന്, ഇടയ്ക്കിടെ വിഷമത്തോടെയും ദേഷ്യത്തോടെയും ഓര്‍മ്മിപ്പിക്കും. അതേയെന്ന് കേരളം അഭിമാനത്തോടെ മറുപടി പറയും. ഇരുപത്തിയഞ്ചാം വയസില്‍ എം.എല്‍.എയായ, അടിയന്തിരാവസ്ഥ കാലത്ത് ജയിലിലായിരുന്ന, പതിനഞ്ച് വര്‍ഷം സി.പി.ഐ.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന, നിലവില്‍ പി.ബി. അംഗമായ പിണറായി വിജയന്‍. ഇപ്പോള്‍ 75 വയസ്. കേരളത്തിന്റെ മുഖ്യമന്ത്രി. ആരും ഈ കസേരയിലേയ്ക്ക് കൈപിടിച്ചിരുത്തിയതല്ല, ഒരു നേതാവ് ഉയര്‍ന്ന് വന്നതാണ്. ലാല്‍സലാം സഖാവെ. ആരോഗ്യത്തോടെയും സന്തോഷത്തേയും തുടരൂ. പിറന്നാളാശംസകള്‍.”

  (ഫോട്ടോ: ഗ്രീൻ പെപ്പറിന്റെ പ്രോഗ്രാമിൽ CR Pushpa എടുത്തത്)