തിരഞ്ഞെടുപ്പ് ജയിക്കാൻ പറഞ്ഞാലും അണുബോംബ് ഭീഷണി എത്ര നിരുത്തരവാദപരമാണ്

488

മാധ്യമപ്രവർത്തകൻ Sreejith Divakaran എഴുതുന്നു  

ദീപാവലിക്ക് പൊട്ടിക്കാനാന്‍ സൂക്ഷിച്ച് വച്ചിരിക്കുന്നതല്ല അണുബോംബ് എന്ന് രാജസ്ഥാനിലെ ബാര്‍മെര്‍ പട്ടണത്തില്‍ നടന്ന പൊതുപരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ചിട്ടുണ്ട്. പാകിസ്താനില്‍ അണുബോംബിടുമെന്നാണ് ഒരു തിരഞ്ഞെടുപ്പ് ജയിക്കാനായി, ആളുകളെ ആവേശം പിടിപ്പിക്കാന്‍ പ്രധാനമന്ത്രി പറയുന്നത്. എത്രമാത്രം നിരുത്തരവാദപരമായാണ് ഇതെല്ലാം പറയുന്നത് എന്നതിനപ്പുറത്ത് ആരോടാണ് പറയുന്നത് എന്ന് ഒരു പരിഗണനപോലുമില്ല. പാകിസ്താന്റെ അതിര്‍ത്തി ജില്ലയാണ്. ഒരു

Sreejith Divakaran

അണുബോംബ് പാകിസ്താനില്‍ വീണാല്‍ ഇല്ലാതാകുന്നത് ബാര്‍മറിലെ മനുഷ്യരും അവരുടെ തലമുറകളുമാണ്. പക്ഷേ, തിരഞ്ഞെടുപ്പ് കൈയ്യടി കിട്ടാന്‍ മാത്രമല്ല, മനുഷ്യരെ കുറിച്ചുള്ള ഒരു പരിഗണനയോ കരുതലോ ഇല്ലാത്ത ക്രൂരമായ മനസുള്ളതുകൊണ്ട് കൂടിയാണ് ഇത്തരം പ്രസ്താവനകള്‍ വരുന്നത്.

***

ലോകത്തെല്ലാമുള്ള വലത് പക്ഷ തീവ്രവാദ സംഘടനകളുമായി ആര്‍.എസ്.എസ് നേതൃത്വത്തിന് കാലകാലങ്ങളായുള്ള ബന്ധത്തെ കുറിച്ച് പലവട്ടം പലരും പറഞ്ഞിട്ടുള്ളതാണ്. ‘വൈറ്റ് എക്‌സ്ട്രീമിസ്റ്റ്‌സ്’ എന്നറിയപ്പെടുന്ന ഭീകരവാദികളുടെ ആത്മീയാഭയകേന്ദ്രങ്ങളിലൊന്നായി ഇന്ത്യ മാറുന്നതും നരേന്ദ്രമോഡി അവരുടെ രാഷ്ട്രീയ നേതൃസ്ഥാനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നതും രഹസ്യമല്ല. വൈറ്റ് സുപ്രീമസിസ്റ്റുകളുടെ ഈ ‘അവിശുദ്ധ’ ബന്ധത്തെ കുറിച്ച് കാരവന്‍ മാഗസിനില്‍ ഒരു നീണ്ട അന്വേഷണാത്മക റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. ഹിറ്റ്‌ലറുടെ കാലത്ത് തീവ്ര ഹൈന്ദവ നേതാക്കള്‍ ജര്‍മ്മനി സന്ദര്‍ശിച്ചിട്ടുള്ളതും ഹിറ്റ്‌ലര്‍ ജൂതന്മാരെ കൈകാര്യം ചെയ്തത് പോലെ മുസ്ലിങ്ങളെ ഇന്ത്യ കൈകാര്യം ചെയ്യേണ്ടതാണെന്ന് ഇക്കാണുന്ന ആര്‍.എസ്്.എസിനെ രൂപപ്പെടുത്തിയ ഗോള്‍വാള്‍ക്കര്‍ അഭിപ്രായപ്പെട്ടിട്ടുള്ളവരും എല്ലാവര്‍ക്കുമറിയാം.

ശ്രീലങ്കയിലെ കൊടും ക്രൂരമായ കൂട്ടക്കൊലയുടെ ഉത്തരവാദിത്തം ആര്‍ക്കാണ് എന്നറിയില്ല. പക്ഷേ ശ്രീലങ്കയിലെ ബുദ്ധിസ്റ്റ് തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ആര്‍.എസ്.എസുമായുള്ള ബന്ധം ചൂണ്ടിക്കാണിച്ച് നരേന്ദ്രമോഡിയോടും അന്നത്തെ ശ്രീലങ്കന്‍ പ്രസിഡന്റ് മഹേന്ദ്ര രാജ്പക്‌സേയോടും ഈ ഭ്രാന്തമായ സഖ്യം ലോകത്തിന് ആപത്താണ് എന്നും ഇത് തടയണമെന്നും ന്യൂയോര്‍ക്ക് റ്റൈംസ് എഡിറ്റോറിയല്‍ എഴുതിയിട്ടുള്ളത് കാരവന്‍ എഡിറ്റര്‍ വിനോദ് ജോസ് ചൂണ്ടിക്കാണിക്കുന്നു.

മുസ്ലീങ്ങള്‍ക്കെതിരായ മാരക സഖ്യം എന്ന തലക്കെട്ടിലുള്ള ആ എഡിറ്റോറിയല്‍ മ്യാന്‍മെറിലും ശ്രീലങ്കയിലും ബുദ്ധിസ്റ്റ് തീവ്രവാദികള്‍ മുസ്ലീങ്ങള്‍ക്കെതിരെ നടത്തുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. ശ്രീലങ്കന്‍ ബുദ്ധിസ്റ്റ് തീവ്രവാദ സംഘടനയായ ബോഡു ബാല സേനയുടെ മേധാവി ജി.ജ്ഞാനസേന ആര്‍.എസ്.എസ് നേതൃത്വവുമായി ദക്ഷിണേഷ്യയില്‍ ഹിന്ദു-ബുദ്ധിസ്റ്റ് സമാധാന മേഖലയുണ്ടാക്കുന്നതിനെ കുറിച്ച് ഉന്നത തല ചര്‍ച്ച നടത്തിയിരുന്നതായി പറയുന്നു. അന്തരാഷ്ട്ര തലത്തില്‍ സഖ്യമുണ്ടാക്കേണ്ട കാലമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത് ആര്‍.എസ്.എസ് ഔദ്യോഗികമായി നിഷേധിച്ചിട്ടുണ്ട്. പക്ഷേ ഈ സംഘടനകളുമായി ആര്‍.എസ്.എസിനും ബി.ജെ.പിക്കുമുള്ള ബന്ധം രഹസ്യമല്ല.

ശ്രീലങ്കയില്‍ ഉയര്‍പ്പ് പെരുന്നാള്‍ ദിവസം കൊടും കൂട്ടക്കൊല ചെയ്തതാരാണ് എന്ന് നമുക്കറിയില്ല. പക്ഷേ ലോകത്തെവിടേയും തീവ്രവാദ പ്രവര്‍ത്തനം നടന്നാല്‍ ഇസ്ലാമിസ്റ്റ് ഭീകരവാദികള്‍ എന്ന എളുപ്പ ഉത്തരമല്ല ഇക്കാലത്തിന്റേത്. ന്യൂസിലാന്റില്‍ കൂട്ടക്കൊല നടത്തിയ വലത് തീവ്രവാദവും മ്യാന്‍മറില്‍ ബുദ്ധിസ്റ്റുകള്‍ നടക്കുന്ന തീവ്രവാദവും നമുക്കറിയാം. മലേഗാവും മക്ക മസ്ജിദും സംഝോധയും അജ്മീര്‍ ദര്‍ഗയും നമ്മള്‍ കണ്ടിട്ടുണ്ട്. ആരാണ് അത് നടത്തിയതെന്ന തുറന്ന പറച്ചിലുള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ, ബോംബ്‌വച്ച് തകര്‍ത്ത് മനുഷ്യരെ ഇല്ലാതാക്കിയ, കൊടും കുറ്റവാളികള്‍ ഭരണകക്ഷിയുടെ പ്രതിനിധിയായി മത്സരിക്കുന്ന കാലമാണ്.

ഭയപ്പെടേണ്ട കാലം.