അതേടാ നാറി, മലപ്പുറമായാലും അബ്ദുള്ളയായാലും നിനക്കെന്താ, അത് ചോദിക്കാന്‍ നീയെതടാ നാറീ?

51

Sreejith Divakaran

വിത്സണ്‍ എന്നൊരാളെ പിടിച്ചിട്ടുണ്ട്. പാലക്കാട്ടാണ് സംഭവം നടന്നിട്ടുള്ളത്. ഈ രണ്ടും ഫാക്ടും നമ്മളാവര്‍ത്തിച്ച് പറയുന്നുണ്ട്.  പക്ഷേ, ആ ക്രിമിനലുകളോട് പാലക്കാടാണ്, മലപ്പുറമല്ല; അബ്ദുള്ളയല്ല, വിത്സനാണ് എന്നൊന്നും പറയരുത്. അത്തരത്തില്‍ ഇവര്‍ക്ക് മറുപടി കൊടുത്താല്‍ അവരുടെ അജണ്ട നടക്കും. നാളെ ശരിക്കും മലപ്പുറത്ത് ഇങ്ങനെയൊരു സംഭവം സ്വഭാവികമായി നടന്നാലും എവിടെയെങ്കിലും മുസ്ലീം നാമധാരി പ്രതിയായാലും ഇന്ന് നുണചീറ്റിപ്പോയ ക്ഷീണത്തില്‍ ഉറങ്ങാന്‍ പോയ എല്ലാ ക്രിമിനലുകളും ഉയര്‍ത്തെഴുന്നേല്‍ക്കും. എന്നിട്ട് വരും അവരുടെയൊക്കെ കാളകൂട വിഷവും ചീറ്റിക്കൊണ്ട്.

അതേടാ നാറി, ഇനിയിപ്പോ മലപ്പുറമായാലും അബ്ദുള്ളയായാലും നിനക്കെന്താ, അത് ചോദിക്കാന്‍ നീയെതടാ നാറീ? അത്രേയുള്ളൂ. ഇവിടെ പോലീസും ക്രമസമാധാന പാലനവും ഉണ്ട്. അത്രയ്ക്കുള്ള കേസേയുള്ളൂ.

  1. വിത്സനല്ല, ഒരു ബഷീറോ അബ്ദുള്ളയോ റഷീദോ മുഹമ്മദോ ഒക്കെയാണ് പ്രതിയെങ്കിലെന്താണ് കുഴപ്പം?
    -ഗര്‍ഭിണിയായ ആനയെ മനപൂര്‍വ്വം കൊല്ലാനായി കാട്ടാനയുടെ വായില്‍ പൈനാപ്പില്‍ തിരുകിയ കേസാണോ ഇത്? അല്ലല്ലോ, കൃഷിയിടങ്ങളില്‍ കാട്ടുമൃഗങ്ങളുടെ ആക്രമണം ഉണ്ടാകുമ്പോള്‍ കൃഷിപ്പണിക്കാരും കൃഷിക്കാരും കേരളത്തിലല്ല, ഇന്ത്യയിലുടനീളം ചെയ്യുന്നതാണ് പലവിധ പ്രതിരോധങ്ങളും. കാട്ടുപന്നിയെ ആണ് സാധാരണ ലക്ഷ്യം വയ്ക്കാറ്. ചിലപ്പോള്‍ കഷ്ടകാലത്തിന് മറ്റ് മൃഗങ്ങള്‍ പെടും. ഇത്തവണ ആന പെട്ടുവെന്നാണ് പറയുന്നത്. ശരിയാണോ എന്നറിയില്ല. അതിലിപ്പോ വിത്സനോ, രാമനോ, നാസറോ ആരായാലെന്താ? അതോ കേരളത്തിലെ മുസ്ലീം സമുദായാംഗങ്ങള്‍ കൃഷി നടത്തുന്നില്ലേ?

ശരിക്കും ഒരു മുസ്ലീം നാമധാരിയായിരുന്നു പ്രതിയെങ്കില്‍ നമ്മള്‍ ബി.ജെ.പിക്ക് ജയ് വിളിക്കുമായിരുന്നോ. ഒന്നുമില്ലല്ലോ. ഒരവസരം അവര് നോക്കുകയാണ്. മറ്റ് സമുദായാംഗങ്ങളാണെങ്കില്‍ മൂടി കിടന്ന് ഉറങ്ങും. മുസ്ലീങ്ങളാണെങ്കില്‍ പിന്നെ മദ്രസയായി, ക്രൂര മുഹമ്മദീയനായി, ഐസിസായി, ഭീകരവാദിയായി. ആന ദൈവവും ഗണപതിയും കാടിന്റെ പുത്രനും സഹ്യന്റെ ഓമനയുമായി. അത് നടക്കില്ല എന്നാണ് എന്നാണ് പറയേണ്ടത്. അല്ലാതെ അഹ്‌ലാക്കിന്റെ ഫ്രിഡ്ജില് ശരിക്കും മട്ടണായിരുന്നുവെന്നോര്‍ന്ന് നടുങ്ങിയ മിഡില്‍ ക്ലാസിന്റെ കാപട്യത്തിലേയ്ക്ക് പോകരുത്. ബീഫാണെങ്കിലും ഒരു നാറിക്കും നമ്മുടെ ഭക്ഷണ ചോയ്‌സിന്റെ പേരില്‍ നമ്മളെ ചോദ്യം ചെയ്യാനവകാശമില്ല. പിന്നെയല്ലേ തല്ലലും കൊല്ലലും. വിത്സനോ, രാമനോ പോലെ തന്നെയുള്ളൂ അബ്ദുള്ളയും മുഹമ്മദുമായാലും.

  1. അല്ല, പാലക്കാടല്ല, ശരിക്കും മലപ്പുറത്താണ് ഇത് നടന്നതെങ്കിലോ?
    -എന്താ പ്രശ്‌നം? കേരളത്തില്‍ ഏറ്റവും നല്ല കൃഷിഭൂമിയുള്ള പ്രദേശങ്ങളിലൊന്നാണ് മലപ്പുറം ജില്ല. വനഭൂമിയും കൃഷിഭൂമിയും ചേരുന്ന കുറേയധികം പ്രദേശമുണ്ട്. അവിടെയും കാട്ടുമൃഗങ്ങളെ ഓടിക്കാന്‍ കൃഷിക്കാര്‍ പല വിധ പരിപാടികള്‍ നടത്താറുണ്ട്. ഇപ്പറഞ്ഞ രാമനും വിത്സണും ജോസഫും അബ്ദുള്ളയും കൃഷ്ണനും ബഷീറുമൊക്കെ ഇതൊക്കെ ചെയ്യാറുമുണ്ട്. എന്താ പ്രശ്‌നം?
    ബി.ജെ.പിക്കാര്‍ അപ്പോള്‍ മലപ്പുറം എന്ന് പറഞ്ഞ് വന്നാ അവര്‍ പറയുന്നത് ശരിയാണല്ലോ എന്ന് കരുതുമോ? കേരളത്തിലെ ഏറ്റവും വളര്‍ച്ചാ നിരക്കുള്ള, ഏറ്റവും മനോഹരമായ, ഏറ്റവും വൈവിധ്യങ്ങളുള്ള മലപ്പുറം ജില്ല നമുക്ക് ബി.ജെ.പി പറഞ്ഞ നുണകളാകുമോ?
    ഒന്നുമില്ല. അതൊക്കെ രാജ്യത്തെവിടെയും നടക്കുന്ന കാര്യങ്ങളെ ഉള്ളൂ. ഈ ക്രമിനലുകളെ പേടിച്ച് മലപ്പുറത്തിലും മുസ്ലീം പേരുകാര്‍ക്കും തലതാഴ്ത്തി നില്‍ക്കാന്‍ സൗകര്യമില്ല.