എല്ലായിടത്തും അവർക്ക് ഒരേ തന്ത്രമാണ്. നീതിയുടെ പക്ഷത്താണെന്ന് തോന്നുന്ന ആരേയും ആക്രമിക്കുക, പറ്റുമെങ്കിൽ കൊന്നൊടുക്കുക

0
601

Sreejith Divakaran

ഡൽഹീലെ ലജ്പത് നഗറിൽ മതത്തിന്റെ പേരിൽ മനുഷ്യനെ വിഭജിക്കുന്ന ഫാഷിസം വിശദീകരിക്കാൻ പോയപ്പോൾ രണ്ട് മലയാളി പെൺകുട്ടിയുടെ കൂവലും, ഇറങ്ങി പോടോ എന്ന ആട്ടും കേട്ട് മടങ്ങിയ ക്രിമിനൽ നാട്ടുരാജാവിന്റെ പ്രതികാരമാണ് നമ്മൾ ജെ.എൻ.യു വിൽ കണ്ടത് . ഫാഷിസ്റ്റുകളുടെ ഗുണ്ടാ സേന സർവ്വതും ശിഥിലമാക്കാൻ നോക്കുന്നുണ്ട്. അങ്ങാടിയിൽ തോറ്റ തെമ്മാടികൾ അടുക്കളയിൽ ദുർബലരായ മനുഷ്യരെ തല്ലി പ്രതികാരം തീർക്കുന്നതിന്റെ അതേ കഥ.

സമാന്തരമായി ആ പെൺകുട്ടികളെ ലോക്കൽ ഗുണ്ടകളുടെ സഹായത്തോടെ ഫ്ലാറ്റിൽ നിന്ന് ഇറക്കി വിടുന്നുമുണ്ട്. ക്യാമ്പസിലെ കുട്ടികളുടെ, അധ്യാപകരുടെ, ജീവനക്കാരുടെ സുരക്ഷ ഒരുക്കണം. അതിനൊപ്പം ഈ രാത്രി, ഇനിയുള്ള നശിച്ച കാലത്തും, ആ പെൺകുട്ടികളുടെ സുരക്ഷയും ഉറപ്പ് വരുത്തണം. പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വത്തിന്റെ ഉത്തരവാദിത്തമാണ്‌.

എല്ലായിടത്തും അവർക്ക് ഒരേ തന്ത്രമാണ്. നീതിയുടെ പക്ഷത്താണെന്ന് തോന്നുന്ന ആരേയും – സ്വാഭാവികമായും അവരുടെ എതിരാളികളെ – ആക്രമിക്കുക. പറ്റുമെങ്കിൽ കൊന്നൊടുക്കുക. സമൂഹത്തിൽ വെറുപ്പും ഭീതിയും കലാപാന്തരീക്ഷവും ഉണ്ടാക്കുക. ഒരു തിരിച്ചടിക്ക് കാതോർത്ത്, ജെ.എൻ.യു കാമ്പസിന് പുറത്ത് അമിത് ഷായുടെ വേട്ടപ്പട്ടികൾ ഇപ്പോൾ നിൽപ്പുണ്ടാകും. ലേഡീസ് ഹോസ്റ്റലിൽ പോലും അഴിഞ്ഞാടുന്ന അക്രമികൾക്ക് കാവലായി. പ്രതിരോധത്തിന് ഒരു കൈയ്യുയർന്നാൽ കുതിച്ചെത്തി കണ്ണിൽ കണ്ടവരെ ഒക്കെ അറസ്റ്റ് ചെയ്ത് ജാമ്യവും വെള്ളവും വെളിച്ചവും നിഷേധിച്ച് ചവിട്ടിക്കൂട്ടാൻ. കേസുകളിൽ പെടുത്തി അനീതിക്കിരയായവരുടെ ജീവിതം നരകിപ്പിക്കാൻ. ആ കാമ്പസ് പറ്റുമെങ്കിൽ ഒഴിപ്പിച്ച് അടച്ചിടാൻ.

ഇതാണവസ്ഥ. സംഘികൾ അക്രമികളെ സ്വരൂപിക്കുകയും ആനന്ദത്തിൽ ആറാടുകയും ചെയ്യുകയാണ്. കാമ്പസിന്റെ എല്ലാ ഗേറ്റുകളുടേയും പുറത്ത് മുനീർക്കയിൽ നിന്നും പരിസരങ്ങളിലും നിന്നെത്തിയ ഗുണ്ടകൾ തമ്പടിച്ചിട്ടുണ്ട്. പരിക്കേറ്റ വിദ്യാർത്ഥികളെ പുറത്തെത്തിക്കാൻ പോലും പറ്റുന്നില്ല. പുറത്ത് പോയവർക്ക് തിരിച്ചെത്താനും. പോലീസിന് ജയ് വിളിച്ചാണ് അക്രമകാരികൾ അകത്തും പുറത്തും അഴിഞ്ഞാടുന്നത്. ജെ.എൻ.യു എസ് യു പ്രസിഡന്റ് ഓയ്ഷി ഘോഷിനും പ്രൊഫ. സുചരിത സെന്നിനും മറ്റ് പലർക്കും മാരകമായ പരിക്കുകളാണുള്ളത്. സുരചിത സെന്നിനെ ആക്രമിക്കുന്നതിനിടയിലാണ് എസ്.എ, എ അസി.പ്രൊഫ. അമിത് പരമേശ്വരനും മർദ്ദനമേറ്റത്. മെയ്ൻ ഗേറ്റിന് മുന്നിൽ ഗുണ്ടാ വിളയാട്ടം നടക്കുമ്പോഴാണ് പോലീസ് മേധാവികൾ എല്ലാം അണ്ടർ കൺട്രോൾ ആണെന്ന് പറയുന്നത്. എല്ലാം മോഡി-ഷാ സംഘി സംഘത്തിന്റെ അണ്ടർ കൺട്രോളിലാണ്. മെയിൻ ഗേറ്റിന് മുന്നിൽ