‘ശരണമയ്യപ്പ’ എന്ന വിളിയെ ആക്രമണത്തിനുള്ള ആഹ്വാനമാക്കി മാറ്റി

0
135

Sreejith Divakaran 

തൃപ്തി ദേശായിയുടെത് ഗൂഢാലോചനയാണോ അല്ലയോ എന്നൊക്കെ അന്വേഷിച്ച് കണ്ടുപിടിക്കണം. ആരോപണം ഉന്നയിച്ചാല്‍ പോരാ. തെളിവുണ്ടെങ്കില്‍ ആസൂത്രിക കലാപത്തിന് കേസും രജിസ്റ്റര്‍ ചെയ്യണം.

പക്ഷേ അതിനിടെ റ്റെലിവിഷന്‍ ക്യാമറകള്‍ക്കും പോലീസിനും മുന്നില്‍ വച്ച് ഒരു സ്ത്രീയെ പരസ്യമായി ഒരു ക്രിമിനല്‍ ആക്രമിച്ച സംഭവത്തെ ‘കുരുമുളകിന്റെ വീര്യ’വുമായി കണക്ട് ചെയ്ത് പരിഹസിച്ച് ചെറുതാക്കി കളയാനുള്ള ശ്രമം ദുരന്തമാണ്. ബിന്ദു അമ്മിണി എന്തായാലും സംഘപരിവാറിന്റെ ഗൂഢാലോചനയുടേയോ നാടകങ്ങളുടേയോ ഭാഗമാകില്ല എന്നത് അവരെ കുറിച്ച് ലേശം ധാരണയുണ്ടെങ്കില്‍ മനസിലാകുന്നതുമാണ്.

ശരണമയ്യപ്പ എന്ന വിളിയെ ആക്രമണത്തിനുള്ള ആഹ്വാനമാക്കി മാറ്റി മതവിശ്വാസങ്ങളേ പോലും നിന്ദിക്കുന്ന സുവര്‍ണ്ണാവസര ക്രിമിനലുകളെ അങ്ങനെ തന്നെ, വേറിട്ട് കാണണം. അതിന് പകരം പെപ്പര്‍ സ്‌പ്രേയുടെ ഗുണനിലവാരം ചര്‍ച്ച ചെയ്യുന്നത് അവരുടെ അജണ്ടയ്ക്ക് ഒത്തുള്ള തുള്ളലാണ്.