ഏഴാം ക്ലാസിലോ മറ്റോ പഠിക്കുന്ന ഒരു കുട്ടി ഡിസൈന്‍ ചെയ്തതാണെത്രേ ഇത്. ആ കുട്ടിയെ പറഞ്ഞിട്ട് കാര്യമില്ല

776

Sreejith Divakaran

ഏഴാം ക്ലാസിലോ മറ്റോ പഠിക്കുന്ന ഒരു കുട്ടി ഡിസൈന്‍ ചെയ്തതാണെത്രേ ഇത്. ആ കുട്ടിയെ പറഞ്ഞിട്ട് കാര്യമില്ല, 2007 ലോ മറ്റോ ജനിച്ച കുട്ടിയാകണം. ആ കുട്ടിക്ക് കേരളത്തിന്റെ സാമൂഹ്യ-മതേതര എന്നത് പൂണൂലിട്ട് ഷര്‍ട്ടിടാത്ത നില്‍ക്കുന്ന പയ്യനും കുരിശ് മാലയിട്ട എണ്‍പതുകള്‍ക്ക് മുമ്പുള്ള ഉടുപ്പിട്ട പെണ്‍കുട്ടിയും തൊപ്പിയും തട്ടവുമിട്ടവരുമൊക്കെ കൈപിടിച്ച് നില്‍ക്കുന്നതാണെങ്കില്‍ നമ്മള്‍ക്കെന്തോ കുഴപ്പമില്ലേ? തീര്‍ച്ചയായും ഉണ്ട്. പക്ഷേ, ആ കുട്ടിയുടെ ഈ ഡിസൈന്‍ മാത്രമല്ല, ‘നവകേരള സൃഷ്ടിക്കായി നമുക്കൊരുമിക്കാം’ എന്ന വിഷയത്തില്‍ കുറച്ച് കൂടി ലോകത്തോട് ബന്ധമുള്ള ഡിസൈനുകള്‍ 2005ന് ശേഷം (14 വയസ് എന്ന ലാന്‍ഡ് മാര്‍ക്കില്‍) ജനിച്ച കുട്ടികളുടെ ഭാഗത്ത് നിന്നുണ്ടാകും എന്നാണ് ഞാന്‍ കരുതുന്നത്. മറ്റ് വര്‍ക്കുകള്‍ മത്സരത്തിന് വന്നത് കാണാന്‍ വല്ല വഴിയുമുണ്ടോ? ഈ വര്‍ക്കായിരുന്നു ഏറ്റവും മികച്ചതെന്ന് കണ്ടെത്തിയത് ആരാണ്? അവര്‍ ഇത് ഇങ്ങനെ സ്റ്റാമ്പ് ചെയ്ത് ഇറക്കമെന്ന് ശുപാര്‍ശ ചെയ്തിരുന്നോ?

2005-ന് ശേഷം ജനിച്ച മനുഷ്യര്‍ കാണുക പോലും ചെയ്തിട്ടില്ലാത്ത ഇമേജുകള്‍ നവകേരള സൃഷ്ടി എന്ന തോന്നലില്‍ അവരുടെ തലയില്‍ ഉണ്ടായി വരുന്നുണ്ടെങ്കില്‍ നമ്മളൊരു മോശം ജനസമൂഹമാണ്. ആരോഗ്യവും വിദ്യാഭ്യാസവുമൊക്കെ ഉണ്ടായിട്ടും മോശമാകുന്ന ജനത.

ഇതില്‍ അദൃശ്യരാകുന്നവരാണ് നവകേരളം എന്ന് ആ കുട്ടിയോട് പറഞ്ഞ് കൊടുക്കേണ്ട ഉത്തരവാദിത്തമുണ്ട്, സമ്മാനം നല്‍കി ആദരിച്ച കാലഹരണപ്പെട്ട തലമുറയ്ക്ക്.

Advertisements