പി.ചിദംബരം ഇന്ത്യന്‍ ഡീപ് സ്റ്റേറ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് പറയുക

0
258

Sreejith Divakaran എഴുതുന്നു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം പൗരത്വഭേദഗതിക്കെതിരേയും പോപുലേഷന്‍ രജിസ്റ്ററിനെതിരെയും എല്ലാം ശക്തമായ നിലപാട് എടുക്കുന്നുണ്ട്. ഭരണഘടനയെ അട്ടിമറിച്ച് മനുസ്മൃതി ആധാരമാക്കിയിട്ടുള്ള മുസ്ലീം വിരുദ്ധ നീതി നിര്‍വ്വഹണം നടപ്പാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞതായി എവിടേയോ വായിച്ചു.

ശരിക്കും അത്തരമൊരു നിലപാട് അദ്ദേഹത്തിന് ഉണ്ടെങ്കില്‍ പി.ചിദംബരത്തിന് ഈ നാടിനോടുള്ള ഉത്തരവാദിത്തത്തിന്റെ പുറത്ത് ചെയ്യാന്‍ കഴിയുന്ന ഏറ്റവും അര്‍ത്ഥവത്തായ ഒരു കാര്യമുണ്ട്. അത് ഇന്ത്യന്‍ ഡീപ് സ്റ്റേറ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് പറയുക എന്നതാണ്. മുസ്ലീം വിരുദ്ധമായ ഒരു ഡീപ് സ്റ്റേറ്റ് ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് ഒരു കോണ്‍സ്പിരസി തിയറി ഒന്നുമല്ല. അത് കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളില്‍ വെളിച്ചം പോലെ വ്യക്തമായ കാര്യമാണ്. ഈ രണ്ട് പതിറ്റാണ്ടുകള്‍ക്കുള്ളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭരിച്ച മന്ത്രിമാരില്‍ ആ മന്ത്രായലത്തിനുള്ളില്‍ എന്താണ് നടക്കുന്നതെന്നും എങ്ങനെയാണ് ആ സിസ്റ്റന്റെ പ്രവര്‍ത്തിപ്പിക്കേണ്ടത് എന്നുമറിയാവുന്ന രണ്ടുപേരെ ഉണ്ടായിട്ടുള്ളൂ എന്നാണ് ചുരുങ്ങിയ പതിനഞ്ച് കൊല്ലമായി ഇത് ക്ലോസ്‌ലി നിരീക്ഷിക്കുന്ന ഒരാളെന്ന നിലയില്‍ എന്റെ തോന്നല്‍. ഒന്ന് ചിദംബരമാണ്. രണ്ടാമത്തേയാള്‍ ഇപ്പോഴത്തെ ആഭ്യന്തരമന്ത്രിയാണ്.
ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന സംഘടന എന്താണ് എന്ന് പറയാനുള്ള ബേസിക് ഉത്തരവാദിത്തം ചിദംബരത്തിനുണ്ട്. ഇന്ത്യയിലിടക്കാലത്ത് ഉയര്‍ന്ന് വന്ന ഒരു തീവ്രവാദ സംഘടനയാണ്. പൊതുമേ പാകിസ്ഥാന്‍ ബേസ് ഉള്ള മുസ്ലീം സംഘടനകള്‍ക്ക് ഉര്‍ദ്ദുവിലാണ് പേരിടുക എന്നതിനെ പോലും മറികടന്ന് ധൃതിയില്‍ ഡീപ് സ്റ്റേറ്റ് സൃഷ്ടിച്ചതാണെന്ന് പലരും സംശയം ഉന്നയിച്ചുള്ള സംഘടന. അതിന്റെ നിലനില്‍പ്പെന്ത്? അവരുടെ പേരില്‍ ആരോപിച്ചുള്ള കൊലപാതകങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആരു ചെയ്തു?

ഔദ്യോഗിക കണക്ക് പ്രകാരം മക്ക മസ്ജിദ് സ്ഥോടനത്തില്‍ 16 മരണം, സംഝോധ എക്‌സ്പ്രസ് 70 മരണം, മലേഗാവ് സ്ഥോടനം 40 മരണം, അജ്മീരില്‍ രണ്ട്. ഇത്രയും കൊലപാതകത്തില്‍ ബി.ജെ.പി എം.പിയും പ്രതിരോധ പാര്‍ല്യമെന്റ് കമ്മിറ്റി അംഗവുമായ പ്രഗ്യാസിങ്ങ് ഠാക്കൂര്‍ മുതല്‍ സി.എ.എയുടെ നടത്തിപ്പുകാരനായ മോഹന്‍ഭാഗവത് എന്ന ആര്‍.എസ്.എസ് ചീഫ് വരെയുള്ള ആളുകള്‍ക്കുള്ള വ്യക്തമായ പങ്കുണ്ടായിട്ടും ഈ ഡീപ് സ്റ്റേറ്റ്, നിങ്ങളുടെ ഭരണകാലത്ത് പോലും ഇതെങ്ങനെ തണുപ്പിച്ച് വച്ചു(how did u freez it?)? ചോദ്യങ്ങള്‍ അനവധിയാണ്. ചിദംബരം മറുപടി പറയാന്‍ ബാധ്യസ്ഥപ്പെട്ടയാളാണ്.


ദവീന്ദര്‍ സിങ്ങിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും ചിദംബരം കൃത്യമായി ഉത്തരം പറയാനാകുമല്ലോ. അഫ്‌സല്‍ഗുരു എന്ന മനുഷ്യനെ തൂക്കിലേറ്റിയത് അവര്‍ക്ക് ഭരണത്തില്‍ തിരിച്ചെത്താനുള്ള അവസാനത്തെ വൈകാരികാനുഭൂതിക്കായിരുന്നുവല്ലോ? സര്‍ക്കാരും കോടതിയും ചേര്‍ന്ന് പൊതുജനതാത്പര്യാര്‍ത്ഥം തൂക്കികൊന്നതാണെല്ലോ ആ മനുഷ്യനെ. ദവീന്ദര്‍ സിങ്ങടങ്ങുന്ന എത്രയോ ഓഫീസര്‍മാര്‍ ഈ ഡീപ് സ്റ്റേറ്റിന് വേണ്ടി പണിയെടുക്കുന്നുണ്ട്. ‘The Hanging of Afzal Guru and the Strange Case of the Attack on the Indian Parliament’ എന്നൊരു പുസ്്തകമുണ്ട്. തീര്‍ച്ചയായും ചിദംബരം വായിച്ചിരിക്കും. ഈ ദവീന്ദര്‍ സിങ്ങുമായുള്ള ഒരു ജേര്‍ണലിസ്റ്റിന്റെ ദീര്‍ഘമായ അഭിമുഖം ഉണ്ടതില്‍. ഇന്റര്‍വ്യൂ കമ്മീഷന്‍ ചെയ്ത സ്ഥാപനം ഇന്റര്‍വ്യൂ വായിച്ചതിന് ശേഷം പിന്മാറിയത് കൊണ്ടാണ് ഇത് പുസ്തകത്തില്‍ വന്നത്. എങ്ങനെയാണ് ഒരു കശ്മീരിലെ തൊണ്ണൂറുകളിലെ കഠിന യൗവ്വനം അനുഭവിച്ച് ഒരു സമയത്ത് സ്വതന്ത്രകശ്മീര്‍ എന്ന മോഹങ്ങളിലൊക്കെ പെട്ടുപോയി പിന്നെ ഇന്ത്യന്‍ സ്റ്റേറ്റിന്റെ ക്രൗര്യവുമായി നേരിടാന്‍ പറ്റില്ല എന്ന ബോധ്യത്തില്‍ സമാധാന ജീവിതത്തിന് കൊതിച്ച് സ്റ്റേറ്റിനെ വിശ്വസിച്ച് മറ്റ് പല ജീവിതമാര്‍ഗ്ഗങ്ങളിലേയ്ക്ക് പോയ മനുഷ്യരെ ഈ ഡീപ് സ്റ്റേറ്റ് ഉപയോഗിച്ചത് എന്നതിന്റെ സാക്ഷ്യമാണ് ഈ ഇന്റര്‍വ്യൂ. ദവീന്ദര്‍, അഫ്‌ലില്‍ നിന്ന് കൈക്കൂലി വാങ്ങി, അയാളെ ഡല്‍ഹിയിലേയ്്ക്ക് പാര്‍ല്യമെന്റ് അക്രമകാരിളെ എത്തിക്കാനുള്ള ചുമതല നല്‍കി അയച്ചു എന്നീ രണ്ട് ഇമ്മീഡിയറ്റ് ആരോപണങ്ങള്‍ മാത്രമേ ആ അഭിമുഖത്തില്‍ അയാള്‍ നിഷേധിക്കാന്‍ പോലും ശ്രമിക്കുന്നുള്ളു. അഫ്‌സലിന്റെ ചന്തിയില്‍ പെട്രോളിഴിച്ച് തീകൊളുത്തിയത് മുതല്‍ അയാളെ പീഡിപ്പിപ്പിച്ചതിന്റെ നീണ്ട ചരിത്രം അയാള്‍ എന്നോ വിവരിക്കുന്നുണ്ട്.


ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഒരേയൊരു ഭീകരവാദ സംഘടനയേ പൂര്‍ണ്ണമായ തോതില്‍ കണ്ടിട്ടുള്ളൂ, അത് ആര്‍.എസ്.എസ് ആണ്. സംഘപരിവാരമെന്ന അംബ്രല്ലാ കമ്പിനിക്ക് കീഴില്‍ അവര്‍ ചെയ്തുകൂട്ടുന്നതാണ് ഇന്ത്യയില്‍ ഇന്ത്യാക്കാര്‍ ആസൂത്രണം ചെയ്യുന്ന തീവ്രവാദമൊക്കെ. മുസ്ലീം വിരുദ്ധ ഡീപ് സ്റ്റേറ്റ് പ്രവര്‍ത്തിക്കുന്നത് ആര്‍ക്ക് വേണ്ടിയാണ് എന്നത് വ്യക്തവുമാണ്.
ചിദംബരത്തിന് ഇപ്പോഴാകുന്നത് ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഡിസ്‌ക്ലോഷറുകള്‍ക്ക് ഒന്നിനാണ്. ചരിത്രത്തിന്റെ ഭാഗമാണോ, മറ്റേതൊരു അഴിമതി നേതാവിനെ പോലെയും ചരിത്രത്തില്‍ അവസാനിക്കണോ എന്ന് തീരുമാനക്കേണ്ടത് അദ്ദേഹമാണ്.