കേരളത്തിൽ ഫസ്റ്റ് ഡേ ഏറ്റവും ക്രൗഡ് വരുന്നത് ശരാശരി കണക്കിൽ വിജയ് സിനിമകൾക്കാണ്.പടം ഇറങ്ങി ആദ്യ ദിവസം കണ്ടിട്ട് എടുത്തിട്ട് വിമർശിക്കുന്നവർ പോലും അടുത്ത വിജയ് പടവും പറ്റുമെങ്കിൽ ആദ്യ ദിവസം തന്നെ കാണാൻ ശ്രമിക്കും. അതിന്റെ ഒരു മുഖ്യ കാരണങ്ങളിലൊന്ന് പടത്തിലെ ഓപ്പണിങ് സോങ്ങുകൾ തന്നെയാണ്. അത് തിയേറ്ററിൽ ഫാൻസിന്റെ ഒപ്പം കാണുന്ന ആ experience മറ്റേത് താരത്തിന്റെ പടത്തിനും ഉള്ളതായി തോന്നുന്നില്ല .
Entertainment നോക്കിയാൽ സൂര്യ, അജിത് പടങ്ങളെ അപേക്ഷിച്ചു VJ സിനിമകൾക്ക് മുൻതൂക്കം ലഭിക്കുന്ന ഒരു മേഖല ആണിത്. നന്നായി ഒരു ഫാസ്റ്റ് നമ്പറിൽ നൃത്തം ചെയ്തു audience നെ entertain ചെയ്യിക്കാൻ കഴിവുള്ള വലിയ ഏതൊരു സ്റ്റാറിനും കഴിയുന്ന കാര്യമാണിത്. പക്ഷേ നിർഭാഗ്യവശാൽ മലയാളത്തിൽ ഈ കഴിവുള്ള /ഫാൻ ബേസ് കൂടിയുള്ള ഒരു യുവതാരമില്ല.
നല്ല dancers ആയ അല്ലു അർജുൻ, ധനുഷ് എന്നിവർക്ക് ഇത്രയും ഫാൻസും ഇവിടെയില്ല. വേൽമുരുകാ, തകില് പുകില്, താങ്കണക്ക.. പോലെയുള്ള fast നമ്പറുകൾ ലാലേട്ടനും മറന്ന മട്ടാണ് ഇപ്പോൾ. അങ്ങനെ ഇരിക്കെ ഒരു ഓപ്പണിങ് സോങ് ന് തിയേറ്ററിൽ ആഘോഷിക്കണമെങ്കിൽ വിജയ് സിനിമ മാത്രേയുള്ളു രക്ഷ