ശരിക്കും കാസറകോട്ടുകാരെ കൊലയ്ക്ക് കൊടുക്കലാണോ എം.പി യുടെ ഉദ്ദേശം..?

  53

  Sreejith Jayakumar J

  1. കാസറകോഡ് എം.പി രാജ്മോഹൻ ഉണ്ണിത്താന് പ്രായം 67 വയസാണ്. ഈ പ്രായത്തിലുള്ളവർക്ക് രോഗം പടരാൻ സാധ്യത കൂടുതലാണ്. സർക്കാർ നിർദ്ദേശ പ്രകാരം 65 കഴിഞ്ഞവർ പുറത്തിറങ്ങാൻ പാടില്ലാത്തതാണ്.. അതു പോട്ടേന്ന് വെക്കാം. ഒരു ജനപ്രതിനിധിയോട് വീട്ടിലിരിക്കാൻ പറയുന്നില്ല.

  2. പുറത്തിറങ്ങുമ്പോൾ മാസ്ക് വെക്കണമെന്ന് കൊച്ചു കുട്ടികൾക്ക് പോലും അറിയാം. മാസ്കിന്റെ ശരിയായ ഉപയോഗത്തെ കുറിച്ച് നാം ദിവസേന കേൾക്കുന്നുണ്ട്. എന്നാൽ നാട്ടിലെല്ലാവരും മാസ്ക് വെച്ച് മാത്രം പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കാതെ നാടാകെ കറങ്ങി നടക്കുന്ന ഒരേയൊരു മഹാൻ ഉണ്ണിത്താനാണ്..

  3. ശാരീരിക അകലം പാലിച്ചുകൊണ്ട് കഴിഞ്ഞ മൂന്ന് മാസമായി ഷേക് ഹാൻറ് പോലും ഒഴിവാക്കിയവരാണ് നമ്മൾ. അപ്പോഴാണ് ഇദ്ദേഹം പിള്ളേരുടെ തോളിൽ കൈയിട്ടു ഫോട്ടം പിടിക്കുന്നത്, ആളുകളെ മുട്ടിമുട്ടി നിൽക്കുന്നത്. രോഗം പടരാൻ ഏറ്റവും സാധ്യതയുള്ള ഒരു കുഞ്ഞിനെ ലാളിക്കുന്നത്. ശരിക്കും കാസറകോട്ടുകാരെ കൊലയ്ക്ക് കൊടുക്കലാണോ എം.പി യുടെ ഉദ്ദേശം..?

  Advertisements