ജോയ്‌സ് ജോർജ് ഇനി പങ്കെടുക്കുന്ന പരിപാടിയിൽ അയാളുടെ കണ്ണ് എങ്ങോട്ട് പോകുന്നതെന്ന് ശ്രദ്ധിക്കുക

45

Sreejith Katankotan ന്റെ പോസ്റ്റ്

ഇനി ജോയ്‌സ് ജോർജ് പെൺകുട്ടികളുടെ ഇടയിൽ ഒരു പരിപാടിയിൽ പങ്കെടുക്കട്ടെ, കുറെ പേരെങ്കിലും അയാളുടെ കണ്ണ് എങ്ങോട്ടാണ് പോകുന്നത് എന്നാണ് ശ്രദ്ധിക്കുക.ഉള്ളിലിരിപ്പ് പുറത്തു ചാടി പോയാൽ ഇതാണ് പ്രശ്നം. പുറത്തു ചാടി പോവുക എന്നത് സ്വാഭാവികമാണ്, ഉള്ളിലിരിപ്പ് നന്നാവുക എന്നതേ ഉള്ളൂ പോംവഴി. ഒരാളുടെ ഉള്ളിൽ നിന്ന് ഒരു വഷളത്തരം വരുന്നത് നമ്മള് മറ്റനേകം പേരുടെ ഉള്ളിൽ വേറെ പല രൂപത്തിലും ഭാവത്തിലും അതൊക്കെ ഉള്ളതുകൊണ്ടാണ്.

സമൂഹം ഒരാളെ സമ്മർദ്ദം ചെലുത്തി തിരുത്തുമ്പോൾ അയാൾ യഥാർത്ഥത്തിൽ അത് ഉൾക്കൊണ്ടോ അല്ലയോ എന്നത് നമ്മൾക്കറിയില്ലെങ്കിലും എല്ലാവർക്കും അതൊരു സന്ദേശമാണ്. ഇത്തരം കാഴ്ചപ്പാടുകൾ ആധുനികസമൂഹം പുച്ഛത്തോടെ കാണുന്നു എന്ന്. മുന്നോട്ടു നടക്കുന്നവരുടെ കൂടെ നടക്കാൻ തനിക്കു യോഗ്യതയില്ലേ എന്നത് അവനവനോട് തന്നെ ചോദിക്കും.അത് ഉള്ളിലിരിപ്പുകളെ കുറച്ചുകൂടി വ്യക്തതയും ശരിയുള്ളതുമാക്കും.

അതുകൊണ്ടു ജോയ്‌സ് ജോർജ് എന്ത് ഉൾക്കൊണ്ടു എന്നതിനേക്കാൾ വിലയുണ്ട് അയാൾ തെറ്റുതിരുത്തലിനുള്ള ആവശ്യത്തിനു കീഴ്പെട്ടു എന്നത്. ഇതൊക്കെ ഒരു പാഠമാണ്. തെരുവ് പ്രസംഗങ്ങളിൽ, ചായക്കട ചർച്ചകളിൽ എത്രത്തോളം സ്ത്രീവിരുദ്ധത ഒരുകാലത്തു ഉണ്ടായിരുന്നു എന്നും എത്രത്തോളം അത് ഇന്ന് കുറഞ്ഞു എന്നും കാണണം. അതൊക്കെ ഇങ്ങനെ തിരുത്തിച്ചും തിരുത്തലിനു നിന്ന് കൊടുത്തും പലരും മാതൃക കാണിച്ചു നേടിയതാണ്. പരസ്യമായ തെറ്റ് തിരുത്തലുകൾ അതുകൊണ്ടു തന്നെ സ്വാഗതം ചെയ്യപ്പെടണം. അതൊരു വലിയ ശരിയായി കാണണം. അല്ലാതെ “അപ്പോളജി ..മീ ..നതിങ് ഡൂയിങ് ” എന്ന് പറയുന്നവർ, തിരുത്താൻ മടി കാണിക്കുന്നവർ അറിയുക മുൻപോട്ടു പോകുന്ന ലോകം നിങ്ങളെ ഉപേക്ഷിക്കുകയാണ് . നിങ്ങൾക്ക് നേരം പുലർന്നു വരുന്നതുവരെ കാത്തുനില്ക്കാൻ ആർക്കും സമയമില്ലെന്ന്.