മന്ത്രി ശൈലജ ടീച്ചർ കോവിഡ് വാക്സിൻ സ്വീകരിക്കുന്ന ചിത്രത്തെ പരിഹസിച്ചു സംഘപരിവാർ സഹയാത്രികൻ ശ്രീജിത്ത് പണിക്കർ. പണിക്കർ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് പരിഹസിച്ചുകൊണ്ടുള്ള അഭിപ്രായം പങ്കുവച്ചത്. ഒരു സ്ത്രീയാണ്, ഫോട്ടോയ്ക്ക് പോസ്സ് ചെയ്തതാണ് എന്നൊക്കെ മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാൽ മന്ത്രി കസേരയിൽ ഇരിക്കുകയും ആരോഗ്യ പ്രവർത്തകർ ചുറ്റിനും നിൽക്കുകയും ചെയ്താൽ മാത്രം മതിയായിരുന്നു എന്നാണു ശ്രീജിത്ത് പണിക്കരുടെ അഭിപ്രായം. കുട്ടി മാസ്ക് വച്ചുകൊണ്ടു പോളിയോ മരുന്ന് സ്വീകരിക്കുന്നതുപോലെ ഒരു ദുരന്തമായിപ്പോയി ഫോട്ടോയെന്നും പണിക്കർ പറയുന്നു. ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക് കുറിപ്പ് വായിക്കാം.

Sreejith Panickar :

“സ്ത്രീയാണ്, ഫോട്ടോയ്ക്ക് പോസ് ചെയ്തതാണ് എന്നതൊക്കെ മനസ്സിലാക്കാവുന്നതേ ഉള്ളൂ. വാക്സിൻ സ്വീകരിക്കാൻ മന്ത്രി കസേരയിൽ ഇരിക്കുകയും ആരോഗ്യപ്രവർത്തകർ സമീപം നിൽക്കുകയും ചെയ്യുന്ന പോസ് ആയിരുന്നു അഭികാമ്യം. കുത്തിവച്ചു തന്നെ കാണിക്കണം എന്നില്ലല്ലോ. വസ്ത്രത്തിനു പുറത്തുകൂടി ഇൻജക്ഷൻ എടുക്കുന്ന പോസ് ആണ് സംഗതി മൊത്തത്തിൽ അപഹാസ്യമാക്കിയത്.
സമാനമായി, കോവിഡ് കാലത്ത് പൾസ് പോളിയോ സ്വീകരിക്കുന്ന ഒരു കുട്ടിയുടെ ചിത്രം ആലോചിച്ചു നോക്കൂ. അമ്മയുടെ മടിയിൽ കിടക്കുന്ന കുട്ടിയുടെ വായിലേക്ക് ആരോഗ്യപ്രവർത്തക മരുന്ന് നൽകുന്നു. ആ കുട്ടി മാസ്ക് ധരിച്ചിട്ടുണ്ടെങ്കിലോ? അതുപോലെ തന്നെയായി. ഫോട്ടോഗ്രഫി ദുരന്തം. എന്നത്തേതും പോലെ പിആർ പാളി.”

You May Also Like

ജയിലിലും ജ്വലിക്കുന്ന ശൗര്യം കുഞ്ഞാലിയുടെ ജീവിത കഥ ഒമ്പത്‌

കുഞ്ഞാലിയും സഹപ്രവര്‍ത്തകരുമാണ്‌ ഒന്നിച്ച്‌ അറസ്റ്റിലായിരിക്കുന്നത്‌. കരുവാരക്കുണ്ടില്‍ വെച്ചായിരുന്നു സംഭവം. വാര്‍ത്ത ഏറനാട്ടിലെങ്ങും പരന്നു.

ചെകുത്താന് സ്നേഹപൂര്‍വ്വം ദൈവം

ഈ മെയില്‍ വിവാദത്തില്‍ ചോര്‍ത്തപ്പെട്ട ഒരു രഹസ്യ സന്ദേശം ഇവിടെ ഫോര്‍വേഡ് ചെയ്യുന്നു . ഇതെഴുതിയ ദൈവം എന്ന ആളുടെ പേരിലെ മത തീവ്രവാദ ബന്ധം ഇതുവരെ തെളിയിക്കപ്പെടാത്തതിനാല്‍ വിവാ ദങ്ങളുണ്ടാകില്ലെന്നു പ്രതീക്ഷിക്കാം

എന്താണ് ട്രിപ്പിള്‍ പ്ലേ?

ഐപി ടിവി, മൊബൈല്‍ ബ്രോഡ്ബാന്‍ഡ്, എന്നിവ നമുക്ക് പരിചയമുള്ള പദങ്ങളാണ്. എന്നാല്‍ എന്താണീ ട്രിപ്പിള്‍ പ്ലേ? ഇന്റല്‍ സെന്‍ട്രീനോ പോലെ ശരിക്കും ഇതൊരു ടെക്‌നോളജി അല്ല, മറിച്ച് ഒരു ബിസിനസ് പദമാണ്. ഇപ്പോള്‍ എല്ലാവരും ഇന്റര്‍നെറ്റ്, ഫോണ്‍, ടിവി എന്നിവ ഉപയോഗിക്കുന്നവരാണ്. ഇതെല്ലാം ഒരുമിച്ച് കിട്ടിയാല്‍ എന്തു പറയും? അതാണ് ട്രിപ്പിള്‍ പ്ലേ. സാങ്കേതികപരമായി പറഞ്ഞാല്‍ വോയ്‌സ്, ഡാറ്റ, വീഡിയോ മൂന്നും ഒരു ശൃഖല വഴി കൊടുക്കുന്നു.

ഇനി അവൻ ഫ്രീ ആയി അഭിനയിക്കാൻ വന്നാലും നമുക്ക് വേണ്ട, നമ്മൾ ലാലിനെ വച്ച് തന്നെ ചെയ്യും !

ഡെന്നിസ് ജോസഫിന്റെ വാക്കുകൾ ‘ ഇടക്ക് ഇടക്ക് മമ്മൂട്ടി എന്റെ റൂമിൽ വരുമ്പോ ഞാൻ എഴുതി…