ഒരു കുട്ടി മാസ്ക് വച്ചുകൊണ്ടു പോളിയോ തുള്ളിമരുന്ന് സ്വീകരിക്കുന്നതുപോലെ ഒരു ദുരന്തമായിപ്പോയി ഫോട്ടോ

420

മന്ത്രി ശൈലജ ടീച്ചർ കോവിഡ് വാക്സിൻ സ്വീകരിക്കുന്ന ചിത്രത്തെ പരിഹസിച്ചു സംഘപരിവാർ സഹയാത്രികൻ ശ്രീജിത്ത് പണിക്കർ. പണിക്കർ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് പരിഹസിച്ചുകൊണ്ടുള്ള അഭിപ്രായം പങ്കുവച്ചത്. ഒരു സ്ത്രീയാണ്, ഫോട്ടോയ്ക്ക് പോസ്സ് ചെയ്തതാണ് എന്നൊക്കെ മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാൽ മന്ത്രി കസേരയിൽ ഇരിക്കുകയും ആരോഗ്യ പ്രവർത്തകർ ചുറ്റിനും നിൽക്കുകയും ചെയ്താൽ മാത്രം മതിയായിരുന്നു എന്നാണു ശ്രീജിത്ത് പണിക്കരുടെ അഭിപ്രായം. കുട്ടി മാസ്ക് വച്ചുകൊണ്ടു പോളിയോ മരുന്ന് സ്വീകരിക്കുന്നതുപോലെ ഒരു ദുരന്തമായിപ്പോയി ഫോട്ടോയെന്നും പണിക്കർ പറയുന്നു. ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക് കുറിപ്പ് വായിക്കാം.

Sreejith Panickar :

“സ്ത്രീയാണ്, ഫോട്ടോയ്ക്ക് പോസ് ചെയ്തതാണ് എന്നതൊക്കെ മനസ്സിലാക്കാവുന്നതേ ഉള്ളൂ. വാക്സിൻ സ്വീകരിക്കാൻ മന്ത്രി കസേരയിൽ ഇരിക്കുകയും ആരോഗ്യപ്രവർത്തകർ സമീപം നിൽക്കുകയും ചെയ്യുന്ന പോസ് ആയിരുന്നു അഭികാമ്യം. കുത്തിവച്ചു തന്നെ കാണിക്കണം എന്നില്ലല്ലോ. വസ്ത്രത്തിനു പുറത്തുകൂടി ഇൻജക്ഷൻ എടുക്കുന്ന പോസ് ആണ് സംഗതി മൊത്തത്തിൽ അപഹാസ്യമാക്കിയത്.
സമാനമായി, കോവിഡ് കാലത്ത് പൾസ് പോളിയോ സ്വീകരിക്കുന്ന ഒരു കുട്ടിയുടെ ചിത്രം ആലോചിച്ചു നോക്കൂ. അമ്മയുടെ മടിയിൽ കിടക്കുന്ന കുട്ടിയുടെ വായിലേക്ക് ആരോഗ്യപ്രവർത്തക മരുന്ന് നൽകുന്നു. ആ കുട്ടി മാസ്ക് ധരിച്ചിട്ടുണ്ടെങ്കിലോ? അതുപോലെ തന്നെയായി. ഫോട്ടോഗ്രഫി ദുരന്തം. എന്നത്തേതും പോലെ പിആർ പാളി.”