അക്കരയും ഇക്കരെയും വിലസാൻ യൂസഫലിക്ക് കോവിഡ് പ്രോട്ടോക്കോൾ ബാധകമല്ലേ ?

1262

ശ്രീജിത്ത് പണിക്കരുടെ കുറിപ്പാണു ഈ വിഷയത്തെ കുറിച്ച് ചിന്തിപ്പിക്കുന്നത്. സാധാരണക്കാരായ പ്രവാസികൾ അണുകിട തെറ്റാതെ ക്വാറന്റീൻ പാലിക്കുമ്പോൾ യൂസഫലിയെ പോലുള്ള കോടീശ്വരന്മാർ അക്കരെയും ഇക്കരെയും വിലസുകയാണ്. രണ്ടു ദിവസം മുമ്പ് അബുദാബിയിൽ നിന്ന അദ്ദേഹം ഇന്ത്യയിലെത്തി സഞ്ചരിച്ച ഹെലികോപ്റ്റർ ആണ് അപകടത്തിൽ പെട്ടത്. ശ്രീജിത്ത് പണിക്കരുടെ കുറിപ്പ്

Sreejith Panickar :

“എം എ യൂസഫലിക്ക് കോവിഡ് പ്രോട്ടോക്കോൾ ബാധകമല്ലേ ? അദ്ദേഹം ഏപ്രിൽ 9 വെള്ളിയാഴ്ചയാണ് അബുദാബി കിരീടാവകാശിയിൽ നിന്നും രാജ്യത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ അബുദാബി അവാർഡ് സ്വീകരിച്ചത്. ഇന്നലെ ലേക്‌ഷോർ ആശുപത്രിയിൽ കഴിയുന്ന തന്റെ ബന്ധുവിനെ കാണാൻ പോകുമ്പോൾ ആണ് ഹെലികോപ്റ്റർ അപകടം ഉണ്ടായതെന്ന് വാർത്തകളിൽ കാണുന്നു. അപ്പോൾ സംശയം. ഏപ്രിൽ 9ന് മറ്റൊരു രാജ്യത്ത് ആയിരുന്ന യൂസഫലിക്ക് ഇന്ത്യയിൽ തിരികെ എത്തിയാൽ ക്വാറന്റീൻ ഒന്നും വേണ്ടേ? വന്നിട്ട് രണ്ടു ദിവസത്തിനകം ആശുപത്രി സന്ദർശനം ഒക്കെ ആകാമോ?”

M A Yusuf Ali gets Abu Dhabi's highest civilian honour - KERALA - GENERAL |  Kerala Kaumudi Online

ആറോ ഏഴോ?
കോർപ്പറേറ്റ് വ്യവസായി എം എ യൂസഫലിയുടെ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത് ഏഴുപേർ എന്നാണു ഡിസിപി രമേഷ് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. ഏഴുപേർ എന്നാണു മനോരമ റിപ്പോർട്ട് ചെയ്തതും. എന്നാൽ ആറുപേർ എന്നാണ് ലുലുവിന്റെ പ്രസ്താവന. അപ്പോൾ ഏഴെന്ന കണക്ക് ഡിസിപിക്ക് എങ്ങനെ കിട്ടി?
Chopper with Lulu Group's Yusuff Ali and wife makes emergency landing in  empty plot in Kochi | The News Minuteസമാനമായ ഒരു കണക്കിലെ കളി ഇപ്പോൾ ഓർക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് ഒരു ക്ഷേത്രത്തിലെ തുലാസ് വീണ് ശശി തരൂരിന്റെ തലയ്ക്ക് പരിക്ക് പറ്റിയിരുന്നു. അദ്ദേഹത്തിന്റെ തലയിൽ എത്ര തുന്നലുകൾ വേണ്ടിവന്നു എന്ന് പലരും പലരീതിയിൽ ആണ് റിപ്പോർട്ട് ചെയ്തത്. ആറ്, എട്ട് എന്നൊക്കെ ആയിരുന്നു കൂടുതൽ റിപ്പോർട്ടുകളും. തലയുടെ ഇരുവശങ്ങളിലുമായി 11 തുന്നലുകൾ എന്നൊക്കെ റിപ്പോർട്ട് ചെയ്തവരും ഉണ്ടായിരുന്നു. സത്യാവസ്ഥ ഞാൻ തരൂരിനോട് തന്നെ ചോദിച്ചു. അദ്ദേഹം പറഞ്ഞു തുന്നലുകളുടെ ശരിയായ എണ്ണം — ഒൻപത്.
ആധികാരികമായ ഉറവിടത്തിൽ നിന്നും വിവരശേഖരണം നടത്തുകയെന്നത് പ്രധാനമാണ്. അപകടത്തിൽ പെട്ട ആളുകളുടെ എണ്ണത്തിലെ കൃത്യത പൊലീസ്‌ ഉറപ്പിക്കേണ്ടതാണ്. ഏഴുപേർ എന്നു പറഞ്ഞത് ഒരു കോൺസ്റ്റബിൾ അല്ല, ഡിസിപി ആണ്. ഇത്തിരി കൂടി ഉത്തരവാദിത്തം ആകാം. അല്ലെങ്കിൽ ഏഴാമൻ ആരെന്ന ചോദ്യം വരും.