നിർഭയ കേസിൽ മരണ വാറണ്ട് പുറപ്പെടുവിച്ചു; പ്രതികളുടെ വധശിക്ഷ ജനുവരി 22ന് നടപ്പാക്കും

0
144
അഡ്വ ശ്രീജിത്ത് പെരുമന
നിർഭയ കേസിൽ മരണ വാറണ്ട് പുറപ്പെടുവിച്ചു; പ്രതികളുടെ വധശിക്ഷ ജനുവരി 22ന് നടപ്പാക്കും.
നിരാശാജനകമായ വാർത്ത !!
തൂക്കിലേറ്റപ്പെടുന്നതിലൂടെ മനുഷ്യമനസാക്ഷിയെ പിടിച്ചുലച്ച നിർഭയ കേസിലെ മൃഗീയകൊലപാതകികൾക്ക് കാര്യങ്ങൾ ലളിതമായിരിക്കുകയാണ്, തങ്ങളുടെ ചെയ്തികൾ തിരിച്ചറിഞ്ഞു ജയിലറകൾക്കുള്ളിൽ ഇഞ്ചിഞ്ചായി മരിച്ചു ജീവിക്കുക എന്ന കഠിനമായ ശിക്ഷയിൽ നിന്നുമുള്ള ഒരുതരം രക്ഷപെടൽ.
അതേസമയം, കൊലപാതകിയെ കൊല്ലുന്ന രാജ്യവും കൊലയാണ് ചെയ്യുന്നത്. രാജ്യത്തിന്റെ പൊതുബോധത്തെ തൃപ്തിപ്പെടുത്താൻ ആരുടെയും ജീവനെടുക്കത്. പരോളില്ലാതെ ജീവിതകാലം മുഴുവൻ ജയിലിൽ എന്നതാണ് യഥാർത്ഥ ശിക്ഷ. ഓരോ ശിക്ഷയും ഓരോ സഹായങ്ങളാകണം. തിരിച്ചറിവിനും പശ്ചാത്താപത്തിനുമായി പൗരന്മാർക്ക് ഭരണകൂടത്തിലൂടെ രാജ്യത്തിന്റെ സഹായം. വികസിത രാജ്യങ്ങൾ വിവേകത്തോടെ വധ ശിക്ഷകൾ നിരോധിക്കുമ്പോൾ ഗാന്ധിയുടെ മണ്ണിൽ സ്റ്റേറ്റ് സ്‌പോൺസേർഡ് കൊലപാതകം അരങ്ങേറുന്നത് അങ്ങേയറ്റം അപമാനകരമാണെന്നും പറയാതെ വയ്യ !
നിർഭയ കേസിലെ പ്രതികൾ ചെയ്ത അതേ കാര്യം ചെയ്യാൻ ഇപ്പോൾ ഭരണകൂടവും കോടതികളും തീരുമാനിച്ചിരിക്കുന്നു എന്ന് മാത്രം. രണ്ടിലും കൊലപാതകങ്ങളാണ്.
വധ ശിക്ഷ എന്ന അപരിഷ്കൃതമായ ശിക്ഷാരീതിയെ ശക്തിയുക്തം എതിർക്കുന്നു .ആരും കൊലപാതകികളോ, റേപ്പിസ്റ്റുകളോ, പീഡനക്കാരോ അഴിമതിക്കാരോ ആയി ജനിക്കുന്നില്ല നമ്മുടെ സമൂഹവും, സാഹചര്യങ്ങളുമാണ് അവരെ കുറ്റക്കാരും, കൊലപാതകിയുമൊക്കെ ആക്കുന്നത്.
പൊതുജന സംരക്ഷണത്തിനായാണ് നിയമങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് എന്നതുകൊണ്ടുതന്നെ യഥാർത്ഥ അർത്ഥത്തിൽ #ശിക്ഷയും ഒരു സഹായമാണ്.ഏതൊരു മനുഷ്യനും സമൂഹത്തിൽ നിന്നും സഹായമഭ്യർഥിക്കാൻ അവകാശമുണ്ട്. കൊലപാതക കുറ്റക്കാർക്കുൾപ്പെടെ.
criminals are not born, they are made by the society as criminals.
the law is made for protecting the people,
In real term #punishment is also a #help.
every human being have right to seek help from the society.
criminals not exceptional persons.
പരോളുകളില്ലാതെ ജീവിതം മുഴുവൻ തടവറയിൽ കഴിയേണ്ടി വരുമ്പോഴാണ് യഥാർത്ഥത്തിൽ ഒരു കുറ്റവാളി #ജീവനോടെ #വധിക്കപ്പെടുന്നത്.
STOP DEATH PENALTY