ശബരിമല പുനപരോശോധന ഹർജ്ജികൾ തള്ളപ്പെടും ; എന്തുകൊണ്ട് നിയമപരമായൊരു അവലോകനം

324

അഡ്വ ശ്രീജിത്ത് പെരുമന

ശബരിമല പുനപരോശോധന ഹർജ്ജികൾ തള്ളപ്പെടും ; എന്തുകൊണ്ട് നിയമപരമായൊരു അവലോകനം

🚯നാളെ സുപ്രീംകോടതി ശബരിമല കേസിലെ ചരിത്ര വിധി റിവ്യൂ ഹർജ്ജിയിലൂടെ തിരുത്തും എന്ന് കരുതുന്നവരോടായി ആദ്യമായി പറയാനുള്ള ഏറ്റവും പ്രധാനപ്പെട്ട വസ്തുത ഇതാണ്🚯

സ്ത്രീകളെ ശബരിമലയിൽ കയറുന്നതിനു വിലക്കുന്ന 1965 ലെ നിയമം ഇന്ത്യൻ ഭരണഘടനയുടെ 14, 15, 17, 21, 25, 26 എന്നീ മൗലിക അവകാശങ്ങളുടെ ലംഘനമാണ്. അതായത് മത അവകാശങ്ങളുടെ മുകളിൽ നിൽക്കുന്ന സമത്വത്തിനും, സ്വാതന്ത്ര്യത്തിനും, മാന്യതയ്ക്കും, വിവേചനത്തിനും എതിരാണ് സ്ത്രീകളെ വിലക്കുന്ന നടപടി അല്ലെങ്കിൽ ആചാരമെന്ന് സുപ്രീം കോടതി കണ്ടെത്തിയിരിക്കുന്നു.

👉തെറ്റായ ഒരു വിധി /തീരുമാനം എടുത്ത ഹർജ്ജി വീണ്ടും പൂർണ്ണമായും കേൾക്കുകയും വിധി തിരുത്തുകയും ചെയ്യാൻ റിവ്യൂ ഹർജ്ജിയിൽ സാധ്യമല്ല. വിധിയിലെ പ്രത്യക്ഷമായ ഒരു തെറ്റ് തിരുത്താൻ മാത്രമേ സാധിക്കൂ. തെറ്റാണ് എന്ന് കരുതുന്ന വിധി പൂർണ്ണമായും തിരുത്താനോ വിധി മാറ്റാനോ റിവ്യൂ ഹർജ്ജിയിലൂടെ സാധിക്കുകയില്ല.

👉എത്ര അംഗ ബെഞ്ചാണോ വിധി പറഞ്ഞത് ആ ബെഞ്ചിന് മുകളിലുള്ള ഒരു ഭരണഘടനാ ബെഞ്ചിന് മാത്രമേ തെറ്റായ ഒരു വിധി തിരുത്താൻ സാധിക്കുകയുള്ളൂ. മറിച്ച് ഒരു പ്രത്യക്ഷ തെറ്റ് റിവ്യൂ ഹർജ്ജിയിലൂടെ തിരുത്താം

It is not permissible for an erroneous decision to be ‘reheard and corrected’. There is a clear distinction between an erroneous decision and an error apparent on the face of the record. While the first can be corrected by the higher bench, the latter can only be corrected by exercise of the review jurisdiction. A review petition has limited purpose.

👉നേരത്തെ വാർത്തകളിൽ പ്രചരിച്ചതുപോലെ തുറന്ന കോടതിയിലല്ല ചീഫ് ജസ്റ്റിസിന്റെ ചേമ്പറിലാണ് എല്ലാ റിവ്യൂ ഹർജ്ജികളും കേൾക്കുന്നത്.

👉റിവ്യൂ ഹർജ്ജികൾ പരിഗണിക്കുമ്പോൾ പുനർ വിചാരണയോ പഴയ ഹർജ്ജി വീണ്ടും പൂർണ്ണമായി കേൾക്കുകയോ ഇല്ല.

👉സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധി ലോകത്തെ മറ്റൊരു കോടതിയിലും റിവ്യൂ ചെയ്യാൻ സാധിക്കില്ല. സുപ്രീംകോടതിയുടെ അന്തിമ വിധി പറഞ്ഞ അതേ ബെഞ്ചിന് മാത്രമേ അതിനു സാധിക്കുകയുള്ളൂ.

👉ഒരു ഹർജ്ജിയുമായി ബന്ധപ്പെട്ട വിധിയിലെ പ്രത്യക്ഷമായ തെറ്റ് തിരുത്തുന്നതാണ് മാത്രമേ റിവ്യൂ ഹർജ്ജിയിലൂടെ സാധിക്കുകയുള്ളൂ. വിധിയിലെ കാഴ്ചപ്പാടുകളോ, അന്തിമ നിഗമനങ്ങളോ മാറ്റപ്പെടുകയില്ല.
Review is not rehearing of the appeal all over again. Reviewing of a judgment is done by the Supreme Court only when some serious injustice could be seen in the judgment after it has been passed. The power of review can be exercised for correction of a mistake and not to substitute a view or judgement .

👉റിവ്യൂ ഹർജ്ജിയിലൂടെ ചൂണ്ടിക്കാണിക്കുന്ന വിധിയിലെ തെറ്റുകൾ പ്രത്യക്ഷമായി തിരിച്ചറിയേണ്ടതും അഭിപ്രായ വ്യത്യാസങ്ങൾ ഇല്ലാത്തതുമാകണം. ലളിതമായ ഭാഷയിൽ പറഞ്ഞാൽ വിധിയിൽ ചൂണ്ടിക്കാണിക്കുന്ന ഒരു തെറ്റിനെ സംബന്ധിച്ച് രണ്ട്‌ ജഡ്ജിമാർ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായാൽ ആ തെറ്റ് പ്രത്യക്ഷമായതും ഗൗരവകരമായതുമായ ഒരു തെറ്റായി പരിഗണിക്കുകയില്ല. ആ സാഹചര്യത്തിൽ വിധിയിലെ അത്തരമൊരു തെറ്റ് പ്രാധാന്യമർഹിക്കുന്നതോ സപ്ഷ്ടമായതോ ആയ തെറ്റായി അംഗീകരിക്കില്ല എന്നതാണ് നിയമം. ആയതിനാൽ അത്തരമൊരു സാഹചര്യത്തിൽ റിവ്യൂ ഹർജ്ജി കോടതി തള്ളിക്കളയും.
the injustice should be really apparent and shouldn’t have contradictory opinions. The reason is in itself that if there could be two viewpoints in a case, the mistake is not that glaring or serious. Such a situation is not absolute or really obvious. So there wouldn’t naturally be a ground for “review”.

👉സുപ്രീംകോടതി വിധി അന്തിമവും, രാജ്യത്താകമാനം ബാധകവുമാണ് എന്നതാണ് പ്രഖ്യാപിത നിയമം. ആ നിയമത്തിൽ നിന്നും വ്യതിചലിക്കണമെങ്കിൽ അപൂർവങ്ങളിൽ അപൂർവമായ സാഹചര്യങ്ങളുണ്ടാകണം. റിവ്യൂ ഹർജ്ജി പരിഗണിക്കുമ്പോൾ കേസ് പൂർണമായും വീണ്ടും കേൾക്കുന്നത് അപ്പീൽ എന്ന പ്രക്രിയയോടുള്ള വഞ്ചനയാണ് എന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചിട്ടുണ്ട്.

👉പഴയ വിധിയിൽ നിന്നും വിഭിന്നമായി ഒരു പുതിയ തീരുമാനത്തിനുവേണ്ടിയും, ഒരു റിഹേഴ്‌സൽ അഥവാ പ്രവർത്തനത്തിന് വേണ്ടിയും ആരും റിവ്യൂ ഹർജ്ജികളുമായി സുപ്രീംകോടതിയെ സമീപിക്കരുതെന്ന് M/s. Northern Indian Caterers (India) Ltd. V. Lt. Governor of Delhi കേസിൽ സുപ്രീം കോടതി അസന്നിഗ്ദമായി വ്യക്തമാക്കിയിട്ടുള്ളതാണ്.
റിവ്യൂ ഹർജ്ജികൾ എന്നാൽ സുപ്രീംകോടതി ആ കേസ് ആദ്യം പരിഗണിക്കുമെന്നോ, പുതിയ തീരുമാനമെടുക്കുമെന്നോ അല്ല അർഥം മറിച്ച് ഏതെങ്കിലും തരത്തിലുള്ള അങ്ങേയറ്റത്തെ നീതി നിഷേധമോ, വസ്തുതാപരമായതോ നിയമപരമായതോ ആയ തെറ്റുകളോ സംഭവിച്ചിട്ടുണ്ട് എന്ന് തിരിച്ചറിഞ്ഞാൽ ആ തെറ്റ് തിരുത്താൻ മാത്രമേ റിവ്യൂ ഹർജ്ജികൾ അനുവദിക്കുകയുള്ളു,

Review is not substituting a judgment. A judgment cannot be unsettled when declared. This is a fundamental principal. It is only reconsidering when the Supreme Court feels that something of grave nature has gone wrong in the judgment. Judgments cannot be taken lightly when they are declared. It has to be understood that power to review is only exercised in rarest of rare cases

👉കണ്ടെത്താനാകാത്തതോ, തെറ്റിദ്ധരിക്കപ്പെട്ടതോ ആയ എന്തെങ്കിലും വിധിയിലുണ്ടെങ്കിലോ അല്ലെങ്കിൽ പ്രധാനപ്പെട്ട എന്തെങ്കിലും തെളിവുകൾ ഒഴിവാക്കപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ മാത്രമാണ് റിവ്യൂ ഹർജ്ജികൾ പരിഗണിക്കപ്പെടുക.

Order XL of the Supreme Court Rules, 1966 പ്രകാരം ശബരിമല സിവിൽ കേസിൽ മൂന്ന് കാരണങ്ങളാൽ മാത്രമാണ് റിവ്യൂ പരിഗണിക്കുക.

1 . ഏതെങ്കിലും പ്രധാനപ്പെട്ട തെളിവ് റിവ്യൂ അപേക്ഷരുടെ കൈയിലുണ്ട് എന്നാൽ അവ വിചാരണ സമയത്ത് ഹാജരാക്കാൻ സാധിച്ചില്ല. ആ തെളിവ് ഹാജരാക്കിയിരുന്നെങ്കിൽ വിധി മറ്റൊന്നാകുമായിരുന്നു എന്ന് കോടതിക്ക് ബോധ്യപ്പെടണം.

2 . ഏതെങ്കിലും തരത്തിലുള്ള ഗുരുതരമായ പ്രത്യക്ഷ തെറ്റോ പിശകോ വസ്തുതകളിലോ, നിയമങ്ങളിലോ കണ്ടെത്തുന്നപക്ഷം. Discovery of new evidences which wasn’t within the applicant’s knowledge and under normal circumstances couldn’t have been known the trial. These evidences are supposed to be so important such as it could have turned the judgment the other way.

3 . കോടതിയുടെ നിഗമനപ്രകാരമുള്ള മറ്റെന്തെങ്കിലും അനിവാര്യമായ കാരണം
Mistake or error apparent on the face of the record. It could be an error of fact or an error of law.

👉അപൂർവങ്ങളിൽ അപൂർവമായ കേസിൽ മാത്രമേ റിവ്യൂ അനുവദിക്കാൻ പാടുള്ളൂ എന്ത് നിയമം. Hindustan sugar Mills v. State of Rajasthan കേസിൽ റിവ്യൂ അനുവദിച്ച സുപ്രീംകോടതി വളരെ പ്രധാനപ്പെട്ട ഒരു നിയമത്തിലെ വകുപ്പ് കാണാതിരുനെന്നു കണ്ടെത്തുകയും വിധിയിലെ ഒരു ഭാഗം ഡിലീറ്റ് ചെയ്ത് ഭാഗികമായി റിവ്യൂ പെറ്റിഷൻ അനുവദിക്കുകയും ചെയ്‌തു.

എന്താണ് വിധിയിലെ പ്രത്യക്ഷമായ തെറ്റ് അഥവാ MISTAKE APPARENT ON THE FACE OF THE RECORD 

👉വിധിയുടെ പ്രത്യക്ഷ വായനയിൽ നിന്നും സ്വയം സ്പഷ്ടമായി മനസിലാക്കാനാകുന്ന വ്യക്തമായ തെറ്റുകൾ

👉നിയമങ്ങളുടെ എല്ലാ പരിധിയിൽ നിന്നുകൊണ്ടും വ്യക്തമായി അതൊരു തെറ്റാണെന്നു ഉറപ്പിക്കപ്പെടണം

👉ഔദ്യോദിക രേഖകളിലെ പ്രത്യക്ഷ തെറ്റ് അഥവാ MISTAKE APPARENT ON THE FACE OF THE RECORD എന്നത് ഒരാളുടെ പ്രത്യക്ഷ വായനയിൽ കണ്ടുപിടിക്കാൻ സാധിക്കുന്നതായിരിക്കണം.

👉ദീർഘമായ പ്രക്രിയകളിലൂടെ മാത്രം കണ്ടെത്താൻ സാധിക്കുന്ന തെറ്റുകൾ പ്രത്യക്ഷ തെറ്റുകളല്ല.

👉ഒരു തെറ്റിനെ സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ ജഡ്ജിമാരുടെ ഇടയിൽ ഉണ്ടായാൽ അതൊരു പ്രത്യക്ഷ തെറ്റല്ല.

റിവ്യൂ ഹർജ്ജികളുടെ നിയമവശങ്ങൾ ഇങ്ങനെയാണെന്നിരിക്കെ എന്താണ് നമ്മുടെ 19 റിവ്യൂ ഹര്ജികളിലും പറഞ്ഞിരിക്കുന്നതിന്റെ രത്നച്ചുരുക്കം എന്ന് നോക്കാം..

നായർ സൊസൈറ്റിയുടെയും, രാജകുടുംബത്തിന്റെയും, ടെമ്പിൾ കസ്റ്റം പ്രൊട്ടക്ഷന്റെയുമൊക്കെ റിവ്യൂഹര്ജികളിൽ കണ്ടെത്തിയ പ്രത്യക്ഷ തെറ്റുകളും, പുതിയ തെളിവുകളുമൊക്കെ ഇങ്ങനെ..

1 . യുവതികൾക്കുണ്ടാകുന്ന ആർത്തവം എന്ന ശാരീരിക അവസ്ഥയെ മുൻനിർത്തിയല്ല യുവതീ പ്രവേശന നിരോധനം എന്ന ആചാരമുണ്ടായത് മറിച്ച് അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി ആയതുകൊണ്ടാണ്.

2 . വാത്മീകി എഴുതിയ രാമായണത്തിൽ സീതയെ തിരയാൻ വേണ്ടി ശ്രീലങ്കയിലേക്ക് പോയപ്പോൾ നൈഷ്ഠിക ബ്രഹ്മചര്യം ആവശ്യമായിരുന്നു. യുവതികളെ കാണാൻ പാടില്ലായിരുന്നു. അതുപോലെ തന്നെയാണ് ശബരിമലയിലെ അയ്യപ്പന്റേയും നഷ്ട്ടിക ബ്രഹ്മചര്യത്തിന്റെ അവസ്ഥ. ഈ മഹാ തെളിവ് മനസിലാക്കാതെയാണ് സുപ്രീം കോടതി ഒരു ഗ്രന്ഥത്തിലോ, വേദങ്ങളിലോ പറയുന്നില്ല എന്ന് പറഞ്ഞത് തെറ്റായിപ്പോയി. (രാമായണത്തിന്റെ കോപ്പി ഹാജരാക്കുന്നു)

3 . “കേരളത്തിൽ ദൈവത്തെ രക്ഷിക്കാനുള്ള മഹാ പ്രക്ഷോപം നടക്കുകയാണ്..,
അയ്യപ്പൻറെ ബ്രഹ്മചര്യം സംരക്ഷിക്കാൻ ” ആർത്തവം കൊണ്ട് അശുദ്ധരായ ഞങ്ങൾ സ്ത്രീകളെ മല കയറ്റല്ലേ” എന്ന് അലമുറയിട്ട് കരഞ്ഞുകൊണ്ട് സ്ത്രീകളെല്ലാം തെരുവിലാണ്. ഹിന്ദുപത്രത്തിലും, ഹിന്ദുസ്ഥാൻ ടൈമ്സിലും വന്ന വാർത്തകളുടെ പകർപ്പുകൾ ഹാജരാക്കുന്നു.

4 . പുരുഷന്മാരുടെ ബ്രഹ്മചര്യത്തിന്റെ ഉത്തരവാദിത്വം സ്ത്രീകൾക്കില്ല”
എന്ന ജസ്റ്റിസ് ഡി വൈചന്ദ്രചുഡിന്റെ വിധിന്യായത്തിലെ വാക്കുകൾ അക്ഷരാർത്ഥത്തിൽ അയ്യപ്പ ഭക്തരെ ഭയപ്പെടുത്തുകയും, ദുർബലപ്പെടുത്തുകയും ചെയ്തു ആയതിനാൽ വിധി പുനഃ പരിശോധിക്കണം

5 . എസ്‌ മഹേന്ദ്ര കേസിൽ കേരളം ഹൈക്കോടതി ശബരിമല സ്ത്രീ പ്രവേശത്തെ സംബന്ധിച്ച് അന്തിമ വിധി പ്രഖ്യാപിച്ചതാണ് അതുകൊണ്ടു അതെ വിഷയം വീണ്ടും പരിഗണിക്കാൻ നിയമപരമായി സുപ്രീംകോടതിക്ക് അധികാരമില്ല.

6 . ഹിന്ദുമത വിശ്വാസികളുടെ വിശ്വാസം വ്രണപ്പെട്ടു.

7 . അയ്യപ്പൻ ഭക്തർ ഒരു പ്രത്യക മത വിഭാഗക്കാരാണ്. ശബരിമല ഒരു പ്രത്യേക മത ക്ഷേത്രമാണ്.

8 . മതകാര്യങ്ങളിൽ കോടതികളുടെ കൈകയറ്റമാണ് വിധിയിലൂടെ സംഭവിച്ചത്

9 . ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ വിയോജന വിധിയെ അംഗീകരിക്കണം

10 . ശബരിമല കേസിൽ ഹർജ്ജിക്കാരായ സ്ത്രീകൾ അയ്യപ്പ വിശ്വാസികളോ കേരളത്തിലുള്ളവരോ അല്ല ആയതിനാൽത്തന്നെ അവർക്ക് അത്തരത്തിലൊരു ഹർജ്ജി നൽകാനുള്ള വകാശമില്ല

ചുരുക്കി പറഞ്ഞാൽ നിയമപരമായതോ വസ്തുതാപരമായതോ ആയ യാതൊരു തെറ്റുകളും 12 വർഷക്കാലം 24 എതിർകക്ഷികളുടെയും 5 ഹർജ്ജിക്കാരുടെയും വാദങ്ങളും എതിർവാദങ്ങളും കേട്ടതിനു ശേഷം സുപ്രീംകോടതി പുറപ്പെടുവിച്ച 411 പേജുള്ള വിധിന്യായത്തിൽ ഇല്ലാ എന്ന് മുകളിലെ വസ്തുതകളിൽ നിന്നും വ്യക്തമാണ്. അതുകൊണ്ടുതന്നെ ശബരിമലയിൽ യുവതികളെവിളക്കുന്ന നിയമത്തിലെ വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നു കണ്ടെത്തി റദ്ദാക്കിയ വിധി കോടതി സ്ഥിതീകരിക്കുകയും റിവ്യൂ ഹര്ജികള് തള്ളുകയും ചെയ്യുമെന്നതിൽ യാതൊരു സംശയവും ആർക്കും വേണ്ട.

ഇനി പുതുതായി ഈ കേസിൽ വാദം കേട്ട നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ഈ കേസ് പരിശോധിച്ച ശേഷം ശബരിമലയിൽ സ്ത്രീകളെ കയറ്റണ്ട എന്ന തീരുമാനത്തിലെത്തി എന്നും ഇരിക്കട്ടെ അപ്പോഴും 3 :2 എന്ന നിലയിൽ ഭൂരിപക്ഷ വിധി നിലനിൽക്കും അഥവാ സ്ത്രീകളെ ശബരിമലയിൽ കയറാൻ അനുവദിക്കേണ്ടിവരും എന്ന് സാരം.


റിട്ട് പെറ്റിഷൻ 373 /2006 (civil ) യങ് ലോയേഴ്സ് അസോസിയേഷൻ Vs . സ്റ്റേറ്റ് ഓഫ് കേരള & മറ്റുള്ളവർ ) കേസിൽ 2018 സെപ്റ്റംബർ 28 ന് പുറപ്പെടുവിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് സ്റ്റേ ഇല്ല എന്നാണു ശബരിമല റിവ്യൂ കേസിൽ ഏറ്റവും ഒടുവിൽ സുപ്രീംകോടതി വ്യക്തമാക്കിയത്. അതായത് യുവതികൾക്ക് എപ്പോൾ വേണമെങ്കിലും ശബരിമലയിൽ പ്രവേശിക്കാം എന്നതാണ് നാളെ രാവിലെ 10 .30 വരെ നിലവിലുള്ള നിയമം.

ശബരിമല പോലെ ഭരണഘടനാ മൂല്യങ്ങളെ വ്യാഖ്യാനിക്കുന്ന ഒരു സിവിൽ റിവ്യൂ പെറ്റിഷൻ അനുവദിക്കുക എന്നത് അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്നു തന്നെ പറയാം കാരണം A judgement once delivered is final. എന്നാണ് സുപ്രീം കോടതി അസന്നിഗ്ദമായി പറഞ്ഞിട്ടുള്ളത്.
ഒരു ഹർജ്ജിയുമായി ബന്ധപ്പെട്ട വിധിയിലെ പ്രത്യക്ഷമായ തെറ്റ് തിരുത്തുന്നതാണ് മാത്രമേ റിവ്യൂ ഹർജ്ജിയിലൂടെ സാധിക്കുകയുള്ളൂ. വിധിയിലെ കാഴ്ചപ്പാടുകളോ, അന്തിമ നിഗമനങ്ങളോ മാറ്റപ്പെടുകയില്ല.
Review is not rehearing of the appeal all over again. Reviewing of a judgment is done by the Supreme Court only when some serious injustice could be seen in the judgment after it has been passed. The power of review can be exercised for correction of a mistake and not to substitute a view or judgement .

അയോധ്യയിലെ ഭൂമിയിൽ അവകാശമുണ്ട് എന്ന ശ്രീരാമന്റെ വാദമാണ് കോടതി അംഗീകരിച്ചത്. അതൊരു സിവിൽ കേസ് ആണ്. സ്വകാര്യ വ്യക്തി അവരുടെ ഭൂമിയിൽ ആകാശം ചോദിക്കുന്നത്.

ശബരിമലയിൽ മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടു എന്ന കേസാണ്. ഏതെങ്കിലും ഒരു സ്വകര്യ വ്യക്തിയുടേതല്ല. രാജ്യത്തെ യുവതികളായ സ്ത്രീകളുടെ ഭരണഘടനാ മൗലികാവകാശങ്ങൾ. ഹിന്ദു ബിംബങ്ങൾക്കുള്ള അവകാശം എന്ന് പറയുന്നത കേവലം സ്വകാര്യ വ്യവഹാരങ്ങൾക്കുള്ള സ്വത്തവകാശം മാത്രമാണ്. ശ്രീരാമനോ, അയ്യപ്പനോ മൗലികാവകാശങ്ങൾ ഇല്ല. ജൂറിസ്റ്റിക് പേഴ്‌സൺ എന്ന് പറയുന്നത് സിവിലായി സ്വത്തു വ്യവഹാരങ്ങൾക്ക് മാത്രമാണ്

അതായത് അയോദ്ധ്യ കേസും, ശബരിമലക്കേസും തമ്മിൽ പുലബന്ധം പോലുമില്ല എന്നർത്ഥം

ശബരിമല റിവ്യൂ ഹർജ്ജികൾ മെറിറ്റില്ലാത്തതിനാൽ തള്ളപ്പെടും. ഭരണഘടന ധാർമികത ഉയർത്തപ്പെടും, സർക്കാർ നിലപാട് ചരിത്രമാകും

*******

റിവ്യൂവിലും സുപ്രീംകോടതിക്ക് തള്ളാനാകാത്ത അമിക്കസ് റിപ്പോർട്ട് ഇങ്ങനെ

👉ശബരിമല ഒരു പൊതു ക്ഷേത്രമാണ്

👉പൊതു ക്ഷേത്രത്തിൽ പ്രാർത്ഥനയ്ക്കും ആരാധനയ്‌ക്കും പൊതുജനങ്ങൾക്ക് അവകാശമുണ്ട് ; അതൊരു ആഗോള അവകാശമാണ്.

👉ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കരുതെന്നു പറയാൻ വേദഗ്രന്ഥപരമായ യാതൊരു തെളിവുകളും കൊണ്ടുവരാൻ തന്ത്രിക്കോ, സർക്കാരിനോ, ദേവസ്വംബോർഡിനോ മറ്റാർക്കെങ്കിലുമോ സാധിച്ചിട്ടില്ല.

👉ശബരിമലയിൽ ആരാധനയ്ക്കായി പൊതുജനങ്ങൾ കയറുന്നത് നിഷേധിക്കാൻ ക്ഷേത്രം അധികാരികൾക്ക് അവകാശമില്ല

👉സ്ത്രീകളെ ശബരിമലയിൽ കയറ്റാതെ വിവേചനം കാണിക്കുന്നത് അനാചാരമായിരുന്ന അയിത്തത്തിനും, തൊട്ടുകൂടായ്മയ്ക്കും തുല്യമാണ്

👉ആരോഗ്യത്തിന്റെയും, സദാചാരത്തിന്റെയും, പബ്ലിക് ഓർഡറിന്റെയും പേരിൽ സ്ത്രീകളെ ശബരിമലയിൽ കയറ്റാത്തത് അവരുടെ മതാരാധനയ്ക്കുള്ള ഭരണഘടനാ അവകാശത്തിന്റെ ലംഘനമാണ്

–ഈ പറഞ്ഞതൊന്നും എന്റെ ഭാവന സൃഷ്ടിയല്ല. മറിച്ച് ശബരിമല കേസിൽ സുപ്രീംകോടതിയെ സഹായിക്കാൻ അമിക്കസ് ക്യൂറി ആയി നിയോഗിക്കപ്പെട്ട സീനിയർ അഭിഭാഷകരായ അഡ്വ രാജുരാമചന്ദ്രനും, അഡ്വ കെ പരമേശ്വറുമാണ്. ഇവ സുപ്രീം കോടതി അംഗീകരിച്ച വിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

ഹിന്ദുക്കളെയും, അയ്യപ്പനെയും നശിപ്പിക്കാൻ ഹിന്ദുക്കളുടെ പേരിൽ ഇറങ്ങിയ യുക്തിവാദികളാണോ ഇവർ എന്ന് നിങ്ങൾ തീരുമാനിക്കുക !